Get Updates
Get notified of breaking news, exclusive insights, and must-see stories!

പിടി തോമസിനെ തൃക്കാക്കരയില്‍ നിന്നും മാറ്റുന്നു; പകരം വാഴക്കന്‍, കുഴല്‍നാടനും സീറ്റ്,പട്ടിക മാറുന്നു

ദില്ലി: കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന് പ്രഖ്യാപിച്ചേക്കും. പല മണ്ഡലങ്ങളുടേയും കാര്യത്തില്‍ തര്‍ക്കവും അഭ്യൂഹങ്ങളും നിലനില്‍ക്കുന്നുണ്ടെങ്കിലും ഇന്ന് വൈകീട്ടോടെ തന്നെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന പ്രതീക്ഷയാണ് നേതാക്കള്‍ പങ്കുവെക്കുന്നത്. തര്‍ക്കം തുടരുന്ന ഒരു പ്രധാന മണ്ഡലം തൃപ്പൂണിത്തുറയാണ്. അഞ്ച് തവണ വിജയിക്കുകയും കഴിഞ്ഞ തവണ എം സ്വരാജിനോട് തോല്‍ക്കുകയും ചെയ്ത കെ ബാബുവിന് തൃപ്പൂണിത്തുറയില്‍ വീണ്ടും അവസരം നല്‍കണമെന്ന ശക്തമായ ആവശ്യമാണ് എ ഗ്രൂപ്പ് നടത്തുന്നത്. എന്നാല്‍ ഇതിനെതിരെ വലിയ എതിര്‍പ്പാണ് ഐ ഗ്രൂപ്പ് നടത്തിയത്. ഇതോടെ തര്‍ക്കം മുറുകി.

ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

തൃപ്പൂണിത്തുറയില്‍

തൃപ്പൂണിത്തുറയില്‍

കെ ബാബുവിന് വീണ്ടും തൃപ്പൂണിത്തുറയില്‍ അവസരം നല്‍കിയാല്‍ പാര്‍ട്ടി വലിയ വില നല്‍കേണ്ടി വരുമെന്നാണ് ഐ ഗ്രൂപ്പിന്‍റെ വാദം. തൃപ്പൂണിത്തുറയില്‍ കെ ബാബുവിന് സീറ്റ് നല്‍കുകയാണെങ്കില്‍ മൂവാറ്റുപുഴ സീറ്റ് ജോസഫ് വാഴക്കനും നല്‍കണമെന്നും ആവശ്യപ്പെടുന്നു. ഹൈക്കമാന്‍ഡ് സര്‍വെ എന്ന പേരില്‍ ജോസഫ് വാഴക്കനെ മൂവാറ്റുപുഴയില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും ഐ ഗ്രൂപ്പ് നേതാക്കള്‍ പറയുന്നു.

മൂവാറ്റുപുഴയിലെ വിജയസാധ്യത

മൂവാറ്റുപുഴയിലെ വിജയസാധ്യത

ഇതോടെയാണ് തൃപ്പൂണിത്തുറയിലേക്ക് മുന്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍റെ പേരും പരിഗണിക്കുന്നത്. മൂവാറ്റുപുഴയില്‍ മാത്യു കുഴല്‍നാടനാണ് വിജയ സാധ്യത എന്നയിരുന്ന സര്‍വെ റിപ്പോര്‍ട്ട്. ഇതിന് പുറമെ മണ്ഡലത്തില്‍ ജോസഫ് വാഴക്കനെ മത്സരിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് വിവിധ ഇടങ്ങളില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തു.

ജോസഫ് വിഭാഗം

ജോസഫ് വിഭാഗം

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം മൂവാറ്റുപുഴയില്‍ നേരത്തെ ശക്തമായ അവകാശ വാദം ഉന്നയിച്ചിരുന്നു. എന്നാല്‍ സീറ്റ് ഒരു തരത്തിലും വിട്ട് നല്‍കാന്‍ കഴിയില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. കോണ്‍ഗ്രസില്‍ തന്നെ ജോസഫ് വാഴക്കനും മാത്യു കുഴല്‍നാടനുമാണ് മൂവാറ്റുപുഴ സീറ്റിനായി ശക്തമായി രംഗത്ത് വന്നിട്ടുള്ളത്. ഹൈക്കമാന്‍ഡ് സര്‍വേയില്‍ മാത്യു കുഴല്‍നാടനായിരുന്നു വിജയ സാധ്യത.

ജോസഫ് വാഴക്കന്‍ പറയുന്നത്

ജോസഫ് വാഴക്കന്‍ പറയുന്നത്

എന്നാല്‍ ഇത്തരം ഒരു സര്‍വെ നടത്തിയതായി തനിക്ക് അറിയില്ലെന്നും സര്‍വെ നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് മാധ്യമങ്ങളില്‍ വരില്ലെന്നുമാണ് ജോസഫ് വാഴക്കന്‍ പറയുന്നത്. ഇത്തരത്തില്‍ തര്‍ക്കം മുറുകിയതോടെയാണ് പ്രശ്ന പരിഹാരത്തിനായി നേതൃത്വം പോംവഴി ആലോചിച്ചത്. രണ്ട് പേര്‍ക്കും സീറ്റ് നല്‍കിയുള്ള അനുനയ ശ്രമാണ് ആലോചിക്കുന്നത്.

വാഴക്കന്‍ തൃക്കാക്കരയില്‍

വാഴക്കന്‍ തൃക്കാക്കരയില്‍

മാത്യു കുഴല്‍നാടനെ മൂവാറ്റുപുഴയില്‍ മത്സരിപ്പിച്ച് ജോസഫ് വാഴക്കനെ തൃക്കാക്കരയില്‍ മത്സരിപ്പിക്കാനാണ് നീക്കം. അങ്ങനെയെങ്കില്‍ തൃക്കാക്കരയിലെ സിറ്റിങ് എംഎല്‍എ പിടി തോമാസിനെ പീരുമേട്ടിലേക്ക് മാറ്റിയേക്കും. എന്നാല്‍ ഇതിനോട് പിടി തോമസ് എങ്ങനെ പ്രതികരിക്കും എന്നത് കണ്ടറിയണം. ഇതിനോടകം തന്നെ മണ്ഡലത്തില്‍ പ്രചരാണം ആരംഭിച്ച നേതാക്കളില്‍ ഒരാളാണ് പിടി തോമസ്.

പിടി തോമസ് അനുകൂലികള്‍

പിടി തോമസ് അനുകൂലികള്‍

കഴിഞ്ഞ തവണ മുവാറ്റുപുഴയില്‍ മത്സരിച്ച് തോറ്റ ജോസഫ് വാഴക്കാനായി സിറ്റിങ് സീറ്റായ തൃക്കാക്കര വിട്ടുനല്‍കേണ്ടതുണ്ടോ എന്ന ചോദ്യമാണ് പിടി തോമസിന്‍റെ അനുയായികള്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഇത്തരത്തിലുള്ള ഒരു മാറ്റത്തില്‍ തീരുമാനം ഒന്നും ഉണ്ടായിട്ടില്ലെന്നും പ്രശ്ന പരിഹാരത്തിനുള്ള ഒരു മാര്‍ഗം എന്ന നിലയില്‍ ഉയര്‍ന്ന് വന്ന ചര്‍ച്ചകള്‍ മാത്രമാണ് ഇതെന്നാണ് കോണ്‍ഗ്രസ് വ്യത്തങ്ങള്‍ വ്യക്തമാക്കുന്നത്.

എതിര്‍പ്പ്

എതിര്‍പ്പ്


അതേസമയം സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകളില്‍ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും കടുത്ത എതിര്‍പ്പ് രേഖപ്പെടുത്തിയതായുള്ള റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നുണ്ട്. തങ്ങള്‍ മുന്നോട്ട് വെച്ച നിര്‍ദേശങ്ങള്‍ എഐസിസി സർവ്വേ റിപ്പോർട്ട് ഉയർത്തി ഹൈക്കമാൻഡ് തടയുന്നുവെന്നാണ് സംസ്ഥാനത്തെ മുതി‍‍ര്‍ന്ന നേതാക്കളുടെ പ്രധാന പരാതി.

പുതുപ്പള്ളിയും ഹരിപ്പാടും

പുതുപ്പള്ളിയും ഹരിപ്പാടും

സ്ഥിരം മണ്ഡലമായ പുതുപ്പള്ളിയും ഹരിപ്പാടും മാറി മത്സരിക്കുകയെന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിതലയും തള്ളി. ബിജെപിക്ക് വലിയ സ്വാധീനമുള്ള നേമത്തും വട്ടിയൂര്‍ക്കാവിലും മുതിര്‍ന്ന നേതാക്കളെ മത്സരിപ്പിക്കാനായിരുന്നു കോണ്‍ഗ്രസ് ആലോചന. ഉമ്മന്‍ചാണ്ടിയെയോ, കെ മുരളീധരനെയോ നേമത്ത് സ്ഥാനാർഥിയാക്കുമെന്ന അഭ്യൂഹങ്ങളുയ‍ര്‍ന്നിരുന്നു.

ഹൈക്കമാന്‍ഡ് നിര്‍ദേശം

ഹൈക്കമാന്‍ഡ് നിര്‍ദേശം

ഹൈക്കമാന്‍ഡ് നിര്‍ദേശം ഉമ്മന്‍ചാണ്ടി എതിര്‍ത്തതോടെ കെ മുരളീധരന്‍ സാധ്യതയേറി. വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണെന്നും പാര്‍ട്ടി പറഞ്ഞാൽ നേമത്ത് മത്സരിക്കാമെന്നുമാണ് മുരളീധരന്‍ ഹൈക്കമാന്‍ഡ് നേതൃത്വത്തെ അറിയിച്ചിരിക്കുന്നത്. ഇതോടൊപ്പം തന്നെയാണ് വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളും പുരോഗമിക്കുന്നത്.

Recommended Video

cmsvideo
    ഇടത് സ്ഥാനാര്‍ത്ഥികള്‍ ഇവര്‍ | Oneindia Malayalam
    കെ മുരളീധരന്‍

    കെ മുരളീധരന്‍

    നേമത്ത് മത്സരിക്കുകയാണെങ്കില്‍ പ്രചാരണസമിതി ചെയര്‍മാന്‍ സ്ഥാനം ഏറ്റെടുക്കാനില്ലെന്ന നിലപാട് അദ്ദേഹം ഹൈക്കമാന്‍ഡിനെ അറിയിച്ചു. കഴക്കൂട്ടം മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിനിര്‍ണയം കീറാമുട്ടിയായിരിക്കുകയാണ്. 90-92 സീറ്റുകളിലായിരിക്കും കോണ്‍ഗ്രസ് ഇത്തവണ മത്സരിക്കുക. ഇതില്‍ തന്നെ 26 സീറ്റുകളില്‍ ജയസാധ്യത ഇല്ലെന്നാണ് വിലയിരുത്തല്‍.

    നിക്കി തമ്പോലിയുടെ ലേറ്റസ്റ്റ് ചിത്രങ്ങള്‍

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+