എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാത്യു കുഴല്‍നാടനല്ല; മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കന്‍ തന്നെ... പുതിയ ജില്ല ആവശ്യം കരുത്തേകും

Google Oneindia Malayalam News

കൊച്ചി: പഴയ തോല്‍വിയെ കുറിച്ച് ചിന്തിക്കുന്നില്ല. വീണ്ടും മൂവാറ്റുപുഴ മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുകയാണ് ജോസഫ് വാഴയ്ക്കന്‍. സിപിഐയുടെ പുതുമുഖം എല്‍ദോ എബ്രഹാമിന് 9400ഓളം വോട്ടിന്റെ ഭൂരിപക്ഷമാണ് 2016ല്‍ ലഭിച്ചത്. ഇത് മറികടക്കാനുള്ള തന്ത്രമാണ് ജോസഫ് വാഴയ്ക്കന്‍ ആലോചിക്കുന്നത്. തനിക്കെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ അദ്ദേഹം കാര്യമാക്കുന്നേയില്ല. ഇത്തവണ വിജയം ഉറപ്പാണെന്നാണ് വാഴയ്ക്കന്റെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

ചര്‍ച്ചയില്‍ മറ്റു രണ്ടുപേരും

ചര്‍ച്ചയില്‍ മറ്റു രണ്ടുപേരും

മൂവാറ്റുപുഴ കേന്ദ്രമായി പുതിയ ജില്ല എന്ന ആവശ്യം ശക്തമാക്കാനും മണ്ഡലത്തിലെ വികസന മുരടിപ്പ് ആയുധമാക്കി പ്രചാരണം ശക്തിപ്പെടുത്താനുമാണ് ആലോചന. അതേസമയം, കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥി പട്ടികയില്‍ മാത്യു കുഴല്‍നാടനും റോയ് കെ പൗലോസുമുണ്ട് എന്നാണ് വിവരം. ആദ്യ പരിഗണന ജോസഫ് വാഴയ്ക്കന് തന്നെയാണ്.

പുതിയത് എന്തുണ്ട് എന്നാണ് ചോദ്യം

പുതിയത് എന്തുണ്ട് എന്നാണ് ചോദ്യം

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ കാര്യമായ വികസന പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ നടപ്പാക്കാന്‍ ഇടതുപക്ഷത്തിന് സാധിച്ചില്ലെന്നും യുഡിഎഫ് കൊണ്ടുവന്ന പദ്ധതികള്‍ തന്നെയാണ് മണ്ഡലത്തിലിപ്പോഴുമുള്ളതെന്നും കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നു. അതേസമയം, സിറ്റിങ് എംഎല്‍എ എല്‍ദോ എബ്രഹാം തന്നെയാകും ഇടതുപക്ഷത്തിന് വേണ്ടി ഇറങ്ങുക എന്നാണ് വിവരം.

ചരടുവലിച്ച് കേരള കോണ്‍ഗ്രസ്

ചരടുവലിച്ച് കേരള കോണ്‍ഗ്രസ്

മൂവാറ്റുപുഴ മണ്ഡലത്തില്‍ സ്ഥാനാര്‍ഥി ആര് എന്ന കാര്യത്തില്‍ കോണ്‍ഗ്രസ് അന്തിമ തീരുമാനം എടുത്തിട്ടില്ല. അവസരം തരുമെന്ന പ്രതീക്ഷയിലാണ് വാഴയ്ക്കന്‍. അതേസമയം, മണ്ഡലത്തിന് വേണ്ടി ചരടുവലിച്ച് കേരള കോണ്‍ഗ്രസ് ജോസഫ് പക്ഷമുണ്ട്. കേരള കോണ്‍ഗ്രസിനൊപ്പം നിന്ന ചരിത്രമുള്ള മണ്ഡലം കൂടിയാണ് മൂവാറ്റുപുഴ.

കുട്ടനാട്ടിലും വാഴയ്ക്കന്റെ പേര്

കുട്ടനാട്ടിലും വാഴയ്ക്കന്റെ പേര്

കച്ചേരിത്താഴത്ത് ജോസഫ് വാഴക്കന്‍ മല്‍സരിക്കരുത് എന്നാവശ്യപ്പെട്ട് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനെതിരെ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. അതേസമയം, കുട്ടനാട് നിയമസഭാ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്നും ജോസഫ് വാഴയ്ക്കനെ അവിടെ സ്ഥാനാര്‍ഥിയാക്കുമെന്നുമുള്ള സൂചനകള്‍ പുറത്തുവന്നിട്ടുണ്ട്. കുട്ടനാട് സീറ്റ് ഏറ്റെടുക്കുമ്പോള്‍ മൂവാറ്റുപുഴ സീറ്റ് കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പിന് കൈമാറിയേക്കും. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

 ബദല്‍ നിര്‍ദേശവും ഉയര്‍ന്നു

ബദല്‍ നിര്‍ദേശവും ഉയര്‍ന്നു

കുട്ടനാട് സീറ്റില്‍ ജോസഫ് വാഴക്കനെ മല്‍സരിപ്പിക്കരുത് എന്ന ആവശ്യം മുന്നണിയില്‍ ഉയര്‍ന്നാല്‍ പൊതുസമ്മതനായ സ്ഥാനാര്‍ഥിയെ മല്‍സരിപ്പിച്ചേക്കുമെന്നും കേള്‍ക്കുന്നു. രമേശ് ചെന്നിത്തലയാണ് ജോസഫ് വാഴക്കന്റെ പേര് മുന്നോട്ട് വച്ചത്. ഗ്രൂപ്പ് പോരിന്റെ പേരില്‍ മണ്ഡലത്തിലെ ജയസാധ്യത ഇല്ലാതാക്കരുത് എന്ന അഭിപ്രായവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്.

താനറഞ്ഞില്ല എന്ന് വാഴയ്ക്കന്‍

താനറഞ്ഞില്ല എന്ന് വാഴയ്ക്കന്‍

അതേസമയം, കുട്ടനാട് സീറ്റുമായി ബന്ധപ്പെട്ട സീറ്റ് ചര്‍ച്ചയെ കുറിച്ച് തനിക്ക് അറിയില്ലെന്നാണ് ജോസഫ് വാഴക്കന്റെ പ്രതികരണം. മല്‍സരിക്കാന്‍ താല്‍പ്പര്യം മൂവാറ്റപുഴ ആണെന്ന് നേരത്തെ അദ്ദേഹം വ്യക്തമാക്കിയതാണ്. ബാക്കി കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കട്ടെ എന്നും പ്രതികരിക്കുന്നു. കുട്ടനാട്ടില്‍ മല്‍സരിപ്പിച്ചാല്‍ ചങ്ങനാശേരി രൂപതയുടെ പിന്തുണ ജോസഫ് വാഴക്കന് ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗം.

രാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടിരാഹുല്‍ ഇറങ്ങി കളിക്കുന്നു; പ്രതീക്ഷയേറി കോണ്‍ഗ്രസ്, രാഷ്ട്രീയ ട്രെന്‍ഡ് മാറും... മുന്നില്‍ ഒരു കടമ്പ കൂടി

കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍കോഴിക്കോട് അടിമുടി മാറ്റത്തോടെ മുസ്ലിം ലീഗ്; രണ്ടു ലക്ഷ്യം നേടാന്‍ നീക്കം, സൗത്തിലെ പട്ടികയില്‍ 3 പ്രമുഖര്‍

Ernakulam
English summary
Joseph Vazhakkan starts campaign in Moovattupuzha for Kerala Assembly Election 2021
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X