എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എൻസിപിയല്ല, ആര് പോയാലും ഇടതുമുന്നണിക്ക് ക്ഷീണമാവില്ല: ശശീന്ദ്രൻ വന്നാൽ സ്വീകരിക്കും; കടന്നപ്പള്ളി

Google Oneindia Malayalam News

കൊച്ചി: എൻസിപിയിലെ ഒരു വിഭാഗം എൽഡിഎഫ് വിടുമെന്ന് ഉറപ്പായതോടെ പ്രതികരണവുമായി കടന്നപ്പള്ളി രാമചന്ദ്രൻ. എൻസിപിയല്ല ആര് പുറത്തുപോയാലും ഇടത് മുന്നണിക്ക് ക്ഷീണമില്ലെന്നും ഇടത് മുന്നണിക്ക് ക്ഷീണമുണ്ടാക്കുന്നതൊന്നും തന്നെ ഇപ്പോൾ കേരളത്തിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതേ സമയം എകെ ശശീന്ദ്രനല്ല മറ്റാര് പാർട്ടിയിലേക്ക് വന്നാലും സ്വീകരിക്കാൻ കോൺഗ്രസ് തയ്യാറാണെന്നും കടന്നപ്പള്ളി വ്യക്തമാക്കി.

കുഞ്ഞാലിക്കുട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, മുഖ്യമന്ത്രി അന്തക വിത്ത്, തുറന്നടിച്ച് കെഎം ഷാജി!!കുഞ്ഞാലിക്കുട്ടിയുമായി അഭിപ്രായ വ്യത്യാസമുണ്ട്, മുഖ്യമന്ത്രി അന്തക വിത്ത്, തുറന്നടിച്ച് കെഎം ഷാജി!!

പാലാ സീറ്റ് സംബന്ധിച്ച് എൻസിപിയും സിപിഎമ്മും തമ്മിലുണ്ടായ അസ്വാരസ്യങ്ങൾക്ക് പിന്നാലെയാണ് ഇടത് മുന്നണി വിടുന്നതിനെക്കുറിച്ച് എൻസിപിയിലെ ഒരു വിഭാഗം ചർച്ച ചെയ്യുന്നത്. പാർട്ടി ദേശീയ നേതാക്കളുമായി ചർച്ചകൾ നടത്തിയ ശേഷം ഇടതുമുന്നണി വിടുമെന്ന സൂചനകളാണ് നൽകിയത്. എന്നാൽ ഈ സാഹചര്യത്തിലും എൻസിപി ഇടതുമുന്നണിയിൽ തുടരണമെന്ന നിലപാടാണ് എൻസിപി നേതാവും മന്ത്രിയുമായ എകെ ശശീന്ദ്രൻ സ്വീകരിച്ചത്.

 photo-2021-02-12

Recommended Video

cmsvideo
Parvathy Thiruvothu against fake news

മഞ്ഞിൽ കുളിച്ച് ജമ്മു കശ്മീരും ലേയും ഹിമാചലും ഉത്തരാഖണ്ഡും- ചിത്രങ്ങൾ

എൻസിപി മുന്നണി വിടുകയാണെങ്കിൽ എകെ ശശീന്ദ്രൻ പാർട്ടി ഉപേക്ഷിച്ച് കോൺഗ്രസിൽ ചേരുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിക്കുന്നുണ്ട്. ഇടതുമുന്നണി വിടേണ്ട സാഹചര്യമില്ലെന്നും മുന്നണി മാറ്റം സംബന്ധിച്ച മാണി സി കാപ്പന്റെ പ്രഖ്യാപനം ഏകപക്ഷീയമാണെന്നും എകെ ശശീന്ദ്രൻ പ്രതികരിച്ചിരുന്നു. ശശീന്ദ്രന്റെ സിറ്റിംഗ് മണ്ഡലം എലത്തൂർ ഏറ്റെടുത്ത് സ്ഥാനാർത്ഥിയെ നിർത്തണമെന്ന് സിപിഎമ്മിനുള്ളിൽ നിന്ന് തന്നെ ആവശ്യമുയരുന്നുണ്ട്. എന്നാൽ എൽഡിഎഫ് വിട്ട് കോൺഗ്രസിലേക്കാണ് പോകുന്നതെങ്കിൽ വേറെ ഏതെങ്കിലും മണ്ഡലത്തിലായിരിക്കും ശശീന്ദ്രനെ മത്സരിപ്പിക്കുക.

Ernakulam
English summary
Kadannappally Ramachandran about NCP to left LDF over clash with seat sharing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X