കേരള കൈത്തൊഴില്‍ ഉത്പന്നങ്ങള്‍ ഇനി ഓണ്‍ലൈന്‍ സ്റ്റോറുകളിലും!
കൊച്ചി: ഓണ്‍ലൈന്‍ വഴിയുള്ള ചെറുകിട വില്പനയുടെ വര്‍ധിക്കുന്ന വളര്‍ച്ച കേരളത്തിലെ വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധര്‍ക്ക് ഉപയോഗപ്രദമാക്കുന്നതിനായി കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്പ്പറേഷന് പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളുമായി കൈകോര്‍ക്കാന്‍ ശ്രമം തുടങ്ങി. ഫ് ളിപ് കാര്‍ട്ട്, ആമസോണ്‍, ഇ-ബേ, സ്നാപ് ഡീല്‍ തുടങ്ങിയ ഓണ്‍ലൈന്‍ സ്റ്റോറുകള്‍ വഴി ഉല്പന്നങ്ങള് വിറ്റഴിക്കാനാണ് കാഡ്കോയുടെ ശ്രമം.
വെള്ളിയാഴ്ച കൊച്ചിയില്‍ നടക്കുന്ന വ്യാവസായിക ആശയവിനിമയ പരിപാടിയില്‍ ഇതിന്റെ രൂപരേഖ തയ്യാറാക്കും. ഐടി- വ്യവസായ വകുപ്പ് മന്ത്രി ശ്രീ പി.കെ.കുഞ്ഞാലിക്കുട്ടി, പൊതുമരാമത്ത് മന്ത്രി ശ്രീ വി.കെ.ഇബ്രാഹിംകുഞ്ഞ്, ഐടി- വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ശ്രീ പി.എച്ച്.കുര്യന്, കാഡ്കോ ചെയര്മാന് ശ്രീ കെ. പുരുഷോത്തമന്, എംഡി ശ്രീ അഭിഷേക് സി എന്നിവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. വ്യവസായ വാണിജ്യ ഡയറക്ടര്‍ ശ്രീ പി.എം.ഫ്രാന്‍സിസ്, സംസ്ഥാന ആസൂത്രണ ബോര്‍ഡ് വ്യവസായ അടിസ്ഥാനസൗകര്യ വിഭാഗം മേധാവി ശ്രീ ജോയ് എന്‍.ആര്, ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി പ്രിന്‍സിപ്പല്‍ ശ്രീ കെ.പി.നൗഫല്‍ എന്നിവരും ആശയവിനിമയ പരിപാടിയില്‍ പങ്കെടുക്കും.

കാഡ്കോയുടെ കീഴില്‍ ആറുമാസം നീണ്ട അലംകൃത വസ്ത്രനിര്‍മാണ പരിശീലനത്തില്‍ പങ്കെടുത്ത ഇരുനൂറോളം വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധരാണ് വെള്ളിയാഴ്ച കളമശ്ശേരിയിലെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ എന്ത്രപ്രണ്വര്ഷിപ് ഡെവലപ്മെന്റില്‍ നടക്കുന്ന ആശയവിനിമയത്തിലും മറ്റു പരിപാടികളിലും പങ്കെടുക്കുക. കേരളത്തിലെ വനിത കൈത്തൊഴില്‍ വിദഗ്ദ്ധരെ സഹായിക്കുന്നതിനുള്ള വിവിധതലത്തിലുള്ള മാര്‍ഗങ്ങള്‍ തേടേണ്ട സമയമാണിതെന്ന് കാഡ്കോ ചെയര്മാന് ശ്രീ കെ.പുരുഷോത്തമന് പറഞ്ഞു. ഇതിനായി പ്രമുഖ ഓണ്‍ലൈന്‍ സ്റ്റോറുകളുമായും വസ്ത്രശാലകളുമായും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധര്‍ക്ക് വലിയൊരു വിപണി കണ്ടെത്താന്‍ വ്യാവസായിക ആശയവിനിമയത്തിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്ന് കാഡ്കോ എംഡി അഭിഷേക് സി പറഞ്ഞു. ജയലക്ഷ്മി, സീമാസ്, ചെന്നൈ സില്‍ക്സ്, ജോളി സില്‍ക്സ്, ഇമ്മാനുവല്‍ സില്‍ക്സ്, എംകെ സില്‍ക്സ് തുടങ്ങിയ സ്ഥാപനങ്ങള്‍ ഈ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്. രാജ്യത്തുടനീളം വിപണന ശൃംഖലകളുള്ള പ്രമുഖ ബോട്ടിക് ഗ്രൂപ്പ് വനിതാ കൈത്തൊഴില്‍ വിദഗ്ദ്ധരെ സഹായിക്കാമെന്ന് സമ്മതിച്ചിട്ടുണ്ടെന്നും അധികം വൈകാതെ ഇവരുമായി കരാറില്‍ ഒപ്പുവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു
-
ബെംഗളൂരുകാർക്ക് ആശ്വാസം; സിൽക്ക് ബോർഡിലെ ഡെബിൾ ഡെക്കർ മേൽപ്പാലം ഉടൻ പൂർണമായി തുറക്കും -
'മീനാക്ഷിയെ കളഞ്ഞില്ലേ, ആർക്ക് വേണ്ടിയാണ് ഈ സമ്പാദിച്ച് കൂട്ടുന്നത്; മഞ്ജു വാര്യർക്ക് അധിക്ഷേപം..മറുപടി -
വിജയ് ദേവരകൊണ്ടയ്ക്കൊപ്പം അഭിനയിക്കുന്നതില്‍ വീട്ടുകാരുമായി വഴക്ക്; തുറന്ന് പറഞ്ഞ് രശ്മിക -
എണ്ണവില 150 ഡോളര്‍ കടക്കുമോ? എങ്കില്‍ പിന്നെ സ്വര്‍ണം വാങ്ങിവെച്ചവരെ കാത്തിരിക്കുന്നത് വന്‍ നഷ്ടം! -
"സീറ്റ് പോയോ സരിൻ?" സ്ഥാനാർത്ഥി പട്ടിക വന്നതിന് പിന്നാലെ പി സരിന് ട്രോൾ മഴ -
ദിലീപ് ആണ് ആള്, പണികൊടുത്തിരിക്കും എന്ന് അറിയാം';ദിലീപ്-വിനയൻ വീഡിയോ വൈറൽ..കമൻ്റുകൾ -
മമ്മൂട്ടി ദുഷ്ടനല്ല, അങ്ങോട്ട് പേടിപ്പിച്ചാൽ പേടിക്കും..ഇതൊക്കെ നമ്മൾ അനുഭവിച്ചതാണ്': ഗണേഷ് കുമാർ -
ഓവര്‍ ക്യൂട്ട്നെസ് വാരിവിതറാന്‍ അറിയില്ല; അനുമോള്ക്കിട്ട് 'കുത്തി' അനീഷ്: റിലേഷന്‍ഷിപ്പ് സ്റ്റാറ്റസ് ഇങ്ങനെ -
സര്‍ക്കാര്‍ ജീവനക്കാരേക്കാള്‍ അധികശമ്പളം കെഎസ്ഇബി ജീവനക്കാര്‍ക്ക് നല്‍കേണ്ടതില്ല: സംസ്ഥാന സര്‍ക്കാര്‍ -
'പാവം' ഗുണ്ടകൾക്ക് പോലും ഈ നാട്ടിൽ ജീവിക്കാൻ പറ്റാത്ത അവസ്ഥ ആയി, അനുഭവിച്ചേ പോകൂ; സന്തോഷ് പണ്ഡിറ്റ് -
മമ്മൂട്ടിക്ക് ഇപ്പോൾ വീണ്ടും മറ്റേ അസുഖം തുടങ്ങി, ഇനിയെങ്കിലും മനുഷ്യരുടെ പ്രാക്ക് വാങ്ങി കൂട്ടരുത്';ശാന്തിവിള -
തനിച്ച് മല്‍സരിക്കും എന്ന് എസ്ഡിപിഐ; 111 മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥികളായി, 'ബിജെപിയെ ഒറ്റപ്പെടുത്തണം'












Click it and Unblock the Notifications