എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'അത്തരം ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കരുത്'; യുവതി യുവാക്കള്‍ക്ക് പൊലീസ് മുന്നറിയിപ്പ്

Google Oneindia Malayalam News

കൊച്ചി: എച്ച് എം ടിയിലോ പരിസര പ്രദേശങ്ങളിലോ പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ചേഷ്ടകളോ പ്രവൃത്തികളോ കാണിക്കുന്നവര്‍ക്കെതിരെ കേസെടുക്കണമെന്ന് കളമശേരി പൊലീസിന്റെ മുന്നറിയിപ്പ്. കടകളിലും സമീപ പ്രദേശങ്ങളിലും കമിതാക്കളുടെ പരസ്യ പ്രണയ പ്രകടനങ്ങള്‍ ബുദ്ധിമുട്ടാകുന്നെന്ന് നാട്ടുകാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് പൊലീസ് മുന്നറിയിപ്പ്.

പ്രദേശത്ത് യുവതി യുവാക്കള്‍ ഉച്ച കഴിഞ്ഞാല്‍ സന്ധ്യ കഴിയും വരെ പ്രദേശത്തുണ്ടാകാറുണ്ടെന്നും അവരുടെ പ്രവൃത്തികള്‍ നാട്ടുകാര്‍ക്ക് ശല്യമുണ്ടാക്കുന്നെന്ന് ചൂണ്ടിക്കാണിച്ചാണ് പൊലീസില്‍ പരാതി നല്‍കിയത്. വയോധികര്‍ക്കായി റസിഡന്‍സ് അസോസിയേഷന്‍ ഒരു പാര്‍ക്ക് സ്ഥാപിച്ചിരുന്നു. ഇവിടവും ഇത്തരക്കാര്‍ താവളമാക്കിയതോടെ പ്രായമായവര്‍ക്കും കുട്ടികള്‍ക്കും നടന്നു പോകാന്‍ പോലും പറ്റാതായെന്നും തുടര്‍ന്ന് അസോസിയേഷന്‍ തന്നെ പാര്‍ക്ക് ഇല്ലാതാക്കുകയായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

police

ഇതിനിടെ ഒരു റെസിഡന്‍സ് അസോസിയേഷന്‍ പ്രദേശത്ത് 30 ലധികം സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായില്ലെന്നും പരാതിയില്‍ പറയുന്നു. എച്ച് എം ടി ജംഗ്ഷന് പരിസരിത്തുള്ള ചില സ്ഥാപനങ്ങളിലെ വിദ്യാര്‍ഥികളാണ് ഇവിടെ എത്തുന്നവരില്‍ ഏറെയും. അതേസമയം, സംഭവത്തില്‍ പ്രതികരിച്ച് യു എന്‍ ദുരന്തലഘൂകരണ വിഭാഗം തലവന്‍ മുരളി തുമ്മാരുകുടി രംഗത്തെത്തി.

അര്‍ജന്റീന തോറ്റോടും, മെസ്സി നനഞ്ഞ പടക്കമാവും; 6 മണിക്കൂര്‍ മുമ്പുള്ള പ്രവചനം കൃത്യം, വൈറല്‍അര്‍ജന്റീന തോറ്റോടും, മെസ്സി നനഞ്ഞ പടക്കമാവും; 6 മണിക്കൂര്‍ മുമ്പുള്ള പ്രവചനം കൃത്യം, വൈറല്‍

കടകളിലും പരിസരത്തും 'അനാവശ്യമായി' വന്നിരുന്ന് 'മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന' രീതിയില്‍ ഉള്ള 'ചേഷ്ടകളും പ്രവര്‍ത്തികളും' കാണിക്കുന്നത് തുടര്‍ന്നാല്‍ കേസ് എടുക്കുമെന്ന് നോട്ടീസ് ഇടുന്നു. ഇതിലും എളുപ്പം ആ പാര്‍ക്ക് യുവാക്കള്‍ക്ക് തുറന്നു കൊടുത്ത് സി സി ടി വി ഒക്കെ ഓഫ് ചെയ്യുന്നതല്ലേ എന്ന് അദ്ദേഹം ചോദിക്കുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ.

ഈ പിള്ളേരുടെ ഒരു കാര്യം
ഇന്നത്തെ ചൂടുള്ള വാര്‍ത്തയാണ്.
കളമശേരിയില്‍ നിന്നും
വയോധികര്‍ക്ക് വന്നിരിക്കാന്‍ റെസിഡന്റ് അസോസിയേഷന്‍ ഒരു പാര്‍ക്ക് ഉണ്ടാക്കുന്നു
അവിടെ യുവതീ യുവാക്കളും കൗമാരക്കാരും വന്നു പ്രണയ ചേഷ്ടകള്‍ കാണിക്കുന്നു
അസോസിയേഷന്‍ പാര്‍ക്ക് തന്നെ വേണ്ടെന്ന് വക്കുന്നു. പോരാത്തതിന് മുപ്പതിലധികം സി സി ടി വി വക്കുന്നു.
പക്ഷെ പിള്ളേരുണ്ടോ വിടുന്നു
അവര്‍ അടുത്തുള്ള കടകളിലേക്കും പരിസരത്തേക്കും മാറുന്നു
അതുവഴി നടക്കാന്‍ നാട്ടുകാര്‍ക്ക് നാണമാകുന്നു.
ഉടന്‍ പോലീസ് ഇടപെടുന്നു.
കടകളിലും പരിസരത്തും 'അനാവശ്യമായി' വന്നിരുന്ന് 'മറ്റുളളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന' രീതിയില്‍ ഉള്ള 'ചേഷ്ടകളും പ്രവര്‍ത്തികളും' കാണിക്കുന്നത് തുടര്‍ന്നാല്‍ കേസ് എടുക്കുമെന്ന് നോട്ടീസ് ഇടുന്നു.
ഇതിലും എളുപ്പം ആ പാര്‍ക്ക് യുവാക്കള്‍ക്ക് തുറന്നു കൊടുത്ത് സി സി ടി വി ഒക്കെ ഓഫ് ചെയ്യുന്നതല്ലേ ?
അപ്പൊ പിന്നെ കടകളിലും പരിസരത്തും പ്രശ്‌നം ഉണ്ടാവില്ല
മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടും ഉണ്ടാവില്ല
നാട്ടുകാര്‍ക്ക് നാണിക്കാതെ വഴിനടക്കുകയും ആവാം
നമ്മുടെ കുട്ടികള്‍ സ്വസ്ഥമായി പ്രണയിക്കട്ടെ

Ernakulam
English summary
Kalamasery Police warned case will be filed against those who show antics or acts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X