Get Updates
Get notified of breaking news, exclusive insights, and must-see stories!

കളമശ്ശേരി കാറപകടത്തിൽ യുവതി മരിച്ച സംഭവം; ദുരൂഹത തുടരുന്നു; കാമുകനെ ക്കുറിച്ച് വിവരമില്ല

കൊച്ചി: കളമശ്ശേരി പത്തടിപ്പാലം മെട്രോ തൂണിൽ കാറപകടത്തിൽ യുവതി മരിച്ച സംഭവത്തിൽ ദുരൂഹതയെന്ന് ബന്ധുക്കൾ. എരുമത്തല കൊട്ടാരപ്പിള്ളി വീട്ടില്‍ മുഹമ്മദിന്റെ മകള്‍ മന്‍ഫിയ (സുഹാന) ആണ് മരിച്ചത്. 21 വയസ്സു മാത്രമായിരുന്നു മൻഫിയക്ക് പ്രായം. പാലക്കാട് സ്വദേശി കരിംപ്പെട്ട വീട്ടില്‍ സല്‍മാനുല്‍ ഫാരിസ് (26), വരാപ്പുഴ സ്വദേശി പള്ളിയേക്കല്‍ വീട്ടില്‍ ജിബിന്‍ ജോണ്‍സണ്‍ (28) എന്നിവരാണ് കാറിൽ മൻഫിയക്കൊപ്പം ഉണ്ടായിരുന്നത്.

1

അതേസമയം,കൊലപ്പെടുത്തുമെന്ന് മന്‍ഫിയയുടെ കാമുകന്‍ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാവ് നബീസ പറഞ്ഞു. നിരവധി തവണ കാമുകനില്‍നിന്ന് ഭീഷണിയുണ്ടായിട്ടുണ്ട്. മകളെ അപായപ്പെടുത്തുമെന്ന് തന്നോടും പറഞ്ഞിരുന്നതായി നബീസ പറഞ്ഞു. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം നടത്തണമെന്ന് കുടുംബം ആവശ്യപ്പെടുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലർച്ചെ രണ്ട് മണിയോടെയാണ് കൊച്ചി നഗരമധ്യത്തിൽ അപകടമുണ്ടായത്. കളമശ്ശേരി പത്തടി പാലത്തിന് സമീപമായിരുന്നു മെട്രോ തൂണിലിടിച്ച് ആലുവ സ്വദേശി മൻഫിയ മരിച്ചത്. അപകടം നടന്ന സ്ഥലത്ത് ഇതുവഴി യാത്രചെയ്യുകയായിരുന്ന മറ്റൊരു കാർ യാത്രക്കാരന് അപകടത്തിൽപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചത്.

പിങ്ക് ഗേളായി ഉപ്പും മുളകും സുന്ദരി... ചിത്രങ്ങൾ കാണാം

2

മൻഫിയയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. പരിക്കേറ്റ സൽമാനുൽ ഫാരീസും ആശുപത്രിയിൽ ചികിത്സ തേടി. എന്നാൽ അപകടത്തിൽ പരിക്കേറ്റ മറ്റൊരു യാത്രക്കാരനും കാറിൽ മൻഫിയക്കൊപ്പം ഉണ്ടായിരുന്ന ജിബിൻ ജോൺസൺ ആശുപത്രിയിൽ ചികിത്സ തേടുന്നതിന് പകരം മദ്യലഹരിയിൽ വഴിയിൽ കിടന്നുറങ്ങിയ ശേഷം തിരിച്ചു ബോധം വീണു കിട്ടിയപ്പോൾ വരാപ്പുഴയിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ജിബിനെ വീട്ടിലെത്തി വിശദമായ ചോദ്യം ചെയ്യലിനായി പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

3

അപകടത്തിന് ശേഷം കാമുകന്റെ ഫോണില്‍ നിന്ന് സന്ദേശങ്ങള്‍ ലഭിച്ചിരുന്നതായി മരിച്ച മൻഫിയയുടെ അമ്മ നബിസ പറഞ്ഞു. മകളുടെ മരണത്തിന് ശേഷം കാസര്‍കോട് സ്വദേശിയായ കാമുകനെപ്പറ്റി ഒരു വിവരവുമില്ലെന്നും അവർ പറഞ്ഞു. ഇടപ്പള്ളിയില്‍ സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷമുണ്ടെന്നു പറഞ്ഞാണ് അപകടദിവസം വൈകീട്ട് മന്‍ഫിയ വീട്ടില്‍നിന്നു പോയത്. പുലര്‍ച്ചെ ഒന്നരയോടെ വീട്ടുകാരുമായി സംസാരിച്ച മന്‍ഫിയ ഉടന്‍ മടങ്ങിയെത്തുമെന്നും അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് അപകടം നടന്നത്. എന്നാല്‍, എന്തോ അസ്വാഭാവികമായി സംഭവിച്ചിട്ടുണ്ടെന്ന് വീട്ടുകാര്‍ ഉറപ്പിച്ച് പറയുന്നു. നഴ്സിങ് വിദ്യാര്‍ഥിനിയായ മന്‍ഫിയ മോഡലിങ് രംഗത്തും പ്രവര്‍ത്തിക്കുന്നുണ്ടായിരുന്നു. അതുവഴി പരിചയപ്പെട്ട സുഹൃത്തുക്കളുമായി യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. അമിതവേഗത്തില്‍ പാഞ്ഞ കാറാണ് അപകടത്തില്‍പ്പെട്ടത്.

4

സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: ജിബിനും സുഹൃത്തായ മന്‍ഫിയയും കൂടി മന്‍ഫിയയുടെ വീട്ടില്‍ നിന്ന് ബൈക്കില്‍ സല്‍മാനുല്‍ വാടകയ്ക്ക് താമസിക്കുന്ന കളമശ്ശേരി എച്ച്.എം.ടി. കവലയ്ക്ക് സമീപത്തെ ഫ്ലാറ്റിലേക്ക് എത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. മൂവരും പുറത്തു നിന്ന് ഭക്ഷണം കഴിച്ച ശേഷം രാത്രികാല യാത്രയ്ക്ക് ഇറങ്ങി. കാറില്‍ പാലാരിവട്ടം വരെ പോയി മടങ്ങുമ്പോള്‍ നിയന്ത്രണം വിട്ട കാര്‍ പത്തടിപ്പാലത്തിനും കളമശ്ശേരി നഗരസഭയ്ക്കും ഇടയില്‍ മെട്രോ തൂണില്‍ ഇടിച്ചു കയറുകയായിരുന്നു.

5

മറ്റെന്തെങ്കിലും ലഹരിവസ്തുക്കള്‍ ഇവര്‍ ഉപയോഗിച്ചിരുന്നുവോ എന്നും സംശയിക്കുന്നുണ്ട്. ഇതുവരെ കേസില്‍ കേള്‍ക്കാത്ത പേരാണ് കാമുകന്റേത്. മരണവിവരം കാമുകന്‍ എങ്ങനെ അറിഞ്ഞുവെന്നതാണ് സംശയിക്കാന്‍ കാരണം. അപകടശേഷം കാറില്‍നിന്ന് കാമുകന്‍ ഓടിരക്ഷപ്പെട്ടെന്നും ആരോപണമുണ്ട്. എന്നാല്‍, അങ്ങനെയൊരു സാധ്യത ഇതുവരെയുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിട്ടില്ല.

6

ഒരാളുടെ സാന്നിധ്യം സംശയകരമായി ഉന്നയിച്ചതിനാല്‍ തന്നെ സി.സി.ടി.വി. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് അന്വേഷണം നടത്തേണ്ടി വരും. സല്‍മാനുലിന്റെ ഫ്ലാറ്റ്, ഇവര്‍ കാറില്‍ സഞ്ചരിച്ച മേഖല, അപകടം നടന്ന മേഖല എന്നിവിടങ്ങളിലെ ദൃശ്യങ്ങള്‍ പരിശോധിച്ച് നാലാമത് ഒരാള്‍ ഉണ്ടായിരുന്നോയെന്ന് കണ്ടെത്തണം. ഒരു മാസം മുൻപാണ് കൊച്ചിയിൽ മോഡലുകൾ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ട് മുൻ മിസ് കേരള അൻസി കബീർ അടക്കം മൂന്നു പേർ മരിച്ചത്. ഇതിൻ്റെ ദുരൂഹത സംബന്ധിച്ച അന്വേഷണം പുരോഗമിക്കവേയാണ് നഗരമധ്യത്തിൽ വീണ്ടും മറ്റൊരു അപകടം ഉണ്ടാകുന്നത്. കൊച്ചിയിൽ അടിക്കിടെ വാഹനപകടമുണ്ടാകുന്ന പശ്ചാത്തലത്തിൽ രാത്രികാല പൊലീസ് പരിശോധനയും പ്രധാന കേന്ദ്രങ്ങളിൽ കർശനമാക്കിയിട്ടുണ്ട്.

Recommended Video

cmsvideo
    ഒമിക്രോണ്‍ ഭീഷണിയുള്ള രാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തിയവര്‍ക്ക് കൊവിഡ് പോസിറ്റീവ്

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+