കളമശേരി സ്ഫോടനം: അവധിയിലുള്ള ഡോക്ടർമാർ അടിയന്തരമായി തിരിച്ചെത്തണമെന്ന് മന്ത്രി വീണാ ജോര്‍ജ്
കൊച്ചി: കളമേശ്ശിരിയിൽ പൊട്ടെത്തെറി ഉണ്ടായ സാഹചര്യത്തിൽ മികച്ച ചികിത്സയൊരുക്കാൻ ആരോഗ്യവകുപ്പ് വകുപ്പ് മന്ത്രി വീണ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്കും നിർദ്ദേശം നൽകി. ആശുപത്രികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. എറണാകുളം ജില്ലയിൽ അവധിയിലുള്ള മുഴുവൻ ഡോക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരും അടിയന്തരമായി തിരിച്ചെത്താൻ മന്ത്രി നിർദേശം നൽകിയിട്ടുണ്ട്.
കളമശ്ശേരി മെഡിക്കൽ കോളേജ്, എറണാകുളം ജനറൽ ആശുപത്രി, കോട്ടയം മെഡിക്കൽ കേളേജ് എന്നിവിടങ്ങളിൽ അധിക സൗകര്യങ്ങളൊരുക്കാനും നിർദ്ദേശം നൽകി. അധിക ജീവിനക്കാരുടെ സേവനവും ഒരുക്കും. ജില്ലയിലെ മറ്റാശിപത്രികളിലും സൗകര്യമൊരുക്കാൻ മന്ത്രി നിർദ്ദേശം നൽകി.

കളമശ്ശേരി സ്ഫോടനത്തിൽ ഒരാൾ മരിച്ചു. 23 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇതിൽ അഞ്ച് പേരുടെ നില ഗുരുതരമാണ്. യഹോവായ കൺവെൻഷൻ നടന്ന സ്ഥലത്താണ് സ്ഫോടനം നടന്നത്. കളമശ്ശേരി നെസ്റ്റിന് സമീപം ഉള്ള കൺവെൻഷൻ സെന്ററിന്റെ അകത്താണ് സ്ഫോടനം നടന്നത്. 9.30 ഓടെ ആണ് ഉഗ്രസ്ഫോടനം ഉണ്ടായത്.
മൂന്ന് നാല് തവണ സ്ഫോടനം ഉണ്ടായതായി ഹാളിൽ ഉണ്ടായിരുന്നവർ പറയുന്നു. മരിച്ച ആളേയും പരിക്കേറ്റവരേയും കളമശ്ശേരി ആശുപത്രിയിലേക്കും സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്. 2500 ആളുകൾക്ക് പങ്കെടുക്കാൻ കഴിയുന്ന ഹാളായിരുന്നു. ഹാളിൻ്റെ മധ്യഭാഗത്ത് നിന്നായിരുന്നു പൊട്ടൽ ഉണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. പ്രാർത്ഥനയുടെ സമയം ആയത് കൊണ്ട് എല്ലാവരും കണ്ണടച്ച് ആണ് നിന്നിരുന്നതെന്ന് ആളുകൾ പറയുന്നു.












Click it and Unblock the Notifications