എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമ്പൂർ ഇട്ട്യാർമല കുടിവെള്ള പദ്ധതി പൂർത്തിയായി ; ജോസ് കെ മാണി എംപി നാടിന് സമർ‌പ്പിക്കും

  • By Desk
Google Oneindia Malayalam News

പിറവം: നഗരസഭയിലെ ഏറ്റവും ഉയർന്ന പ്രദേശങ്ങളായ കളമ്പൂർ ഇട്ട്യാർമല,പൊങ്ങുംമല പ്രദേശങ്ങളിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരമാകുന്നു. ജോസ് കെ.മാണിയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും ലഭിച്ചതുൾപ്പെടെ 1.23 കോടി രൂപ ചെലവിട്ടാണ് ഇട്ട്യാർമല കുടിവെള്ള പദ്ധതി പൂർത്തീകരിച്ചത്. ഇട്ട്യാർമലയിലെ കുടിവെള്ള ക്ഷാമം ചൂണ്ടിക്കാട്ടി വാർഡ് കൗൺസിലർ ജിൽസ് പെരിയപ്പുറം ജോസ് കെ മാണി എംപിയ്ക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.

ഇട്ട്യാർമല,പൊങ്ങുംമല ഭാഗങ്ങളിലേക്ക് കക്കാട് പദ്ധതിയിൽ നിന്നുമാണ് നിലവിൽ വെള്ളം പമ്പ് ചെയ്തിരുന്നത്. എന്നാൽ ഉയർന്ന പ്രദേശമായതിനാൽ പലപ്പോഴും ഇവിടേക്ക് വെള്ളം എത്തുമായിരുന്നില്ല. കല്ലുമാരി മലയിൽ ഒരു ജലസംഭരണി സ്ഥാപിച്ചാൽ ഇട്ട്യാർമല കോളനിയിലേക്കും സമീപമുള്ള വാർഡുകളിലേക്കും പൗമ്പിങ് ഇല്ലാതെ തന്നെ ഫ്ലോയിലൂടെ വെള്ളമെത്തിക്കാൻ സാധിക്കുമെന്ന് ജല അതോറിറ്റി അധികൃതരും സ്‌ഥിരീകരിച്ചിരുന്നു.

ittyamala

തുടക്കത്തിൽ 250 ഓളം കുടുംബങ്ങൾക്ക് പദ്ധതി കൊണ്ട് പ്രയോജനം ചെയ്യും. എം പി ഫണ്ടിൽ നിന്നും 54 ലക്ഷം നഗരസഭാ ഫണ്ടിൽ നിന്നും 44 ലക്ഷം, പട്ടികജാതി വികസന ഫണ്ടിൽ നിന്നും 25 ലക്ഷം എന്നിങ്ങനെയാണ് പദ്ധതിയിലേക്കുള്ള തുക കണ്ടെത്തിയിരിക്കുന്നതെന്ന് നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ് പറഞ്ഞു.

കല്ലുമാരിയിൽ പുതിയതായി നിർമ്മിച്ച ഒൻപത് മീറ്റർ ഉയരമുള്ള ടാങ്കിന് 50,000 ലിറ്റർ വെള്ളം സംഭരിക്കാനുള്ള ശേഷിയുണ്ട്. കക്കാട് ശുദ്ധജല പദ്ധതിയിൽ നിന്നും എത്തുന്ന വെള്ളം പാഴൂർ പമ്പ് ഹൗസിലൂടെ കല്ലുമാരിയിലെ ടാങ്കിലേക്ക് എത്തിക്കും. ഇവിടെ നിന്നുള്ള വെള്ളം ഇട്ട്യാർമലയിൽ എത്തിക്കാൻ നാലര കിലോമീറ്ററോളം ദൂരത്തിൽ പുതിയ വിതരണ കുഴൽ സ്ഥാപിച്ചിട്ടുമുണ്ട്.
ഇട്ട്യാർമലയിൽ നിന്നും ഹരിജൻ കോളനി,പൊങ്ങുംമലകോളനി,ഉൾപ്പെടെയുള്ളിടങ്ങളിലേക്കെല്ലാം കൂടി വെള്ളമെത്താനാകും.

ഇട്ട്യാർമല കുടിവെള്ള പദ്ധതി തിങ്കളാഴ്ച വൈകിട്ട് 5 മണിക്ക് ഇട്ട്യാർമല സാംസ്ക്കാരിക കേന്ദ്രത്തിൽ ജോസ് കെ മാണി എം പി ഉദ്ഘാടനം ചെയ്യും. അനൂപ് ജേക്കബ് എംഎൽഎ അധ്യക്ഷത വഹിക്കും. നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. ഉപാധ്യക്ഷ അന്നമ്മ ഡോമി,വാർഡ് കൗൺസിലർ ജിൽസ് പെരിയപ്പുറം, എക്സിക്യൂട്ടീവ് എഞ്ചിനീയർ പി കെ.ഷീല, ജില്ലാ പട്ടിക ജാതി വികസന വകുപ്പ് ഓഫീസർ ജോസഫ് ജോൺ, കൗൺസിലർമാർ രാഷ്രിയ സാമുദായിക നേതാക്കൾ എന്നിവർ പങ്കെടുക്കും

Ernakulam
English summary
kalambur drinking water project completed
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X