എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കല്ലടയിലെ മ​ർ​ദ​ന​മ​റി​ഞ്ഞ​യു​ട​ൻ ബ​ന്ധ​പ്പെ​ട്ട പോലീ​സു​കാ​രെ അ​റി​യിച്ചു;​ ഹൈ​വേ അ​ല​ർ​ട്ട് വഴി അങ്കമാലിയ ബസ് തടഞ്ഞിട്ടു, പൊ​ലീ​സു​കാ​ര​ന്‍റെ സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം

  • By Desk
Google Oneindia Malayalam News

കൊ​ച്ചി: ക​ല്ല​ട ബ​സി​ൽ യാ​ത്ര​ക്കാ​ർ​ക്കു മ​ർ​ദ​ന​മേ​റ്റ സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ വി‌​വ​രം ബ​ന്ധ​പ്പെ​ട്ട പൊ​ലീ​സു​കാ​രെ അ​റി​യി​ക്കാ​നും ബ​സ് പി​ടി​കൂ​ടാ​നും ന​ട​പ​ടി​യെ​ടു​ത്ത ഹൈ​വേ അ​ല​ർ​ട്ട് ക​ൺ​ട്രോ​ൾ റൂ​മി​ലെ പൊ​ലീ​സു​കാ​ര​ന്‍റെ സേ​വ​ന​ത്തി​ന് അം​ഗീ​കാ​രം. അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ​തി​ന്‍റെ പേ​രി​ൽ മ​ര​ട് എ​സ്ഐ ഉ​ൾ​പ്പെ​ടെ നാ​ലു പൊ​ലീ​സു​കാ​രെ സ്ഥ​ലം മാ​റ്റി‍യ​തി​നു പി​ന്നാ​ലെ​യാ​ണു കേ​ര​ള പൊ​ലീ​സി​ന്‍റെ ഫെ​യ്സ്ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്.

<strong>മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസല്‍ ഇനി എസ് വൈഎസ് തണലില്‍ അന്തിയുറങ്ങും, മലയാളികളെ രക്ഷിച്ച 'ഹീറോ' യ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം....</strong>മുതുക് ചവിട്ടുപടിയാക്കിയ മത്സ്യത്തൊഴിലാളി ജൈസല്‍ ഇനി എസ് വൈഎസ് തണലില്‍ അന്തിയുറങ്ങും, മലയാളികളെ രക്ഷിച്ച 'ഹീറോ' യ്ക്ക് ഇനി സ്വന്തം വീട്ടിൽ അന്തിയുറങ്ങാം....

പൊ​ലീ​സ് ആ​സ്ഥാ​ന​ത്തെ ഹൈ​വേ ക​ൺ​ട്രോ​ൾ റൂം ​അ​ല​ർ​ട്ട് സെ​ല്ലി​ൽ ജോ​ലി ചെ​യ്യു​ന്ന ഹ​വി​ൽ​ദാ​ർ പ്ര​വീ​ണി​നാ​ണ് സ്തു​ത്യ​ർ​ഹ സേ​വ​ന​ത്തി​നു​ള്ള അം​ഗീ​കാ​രം ല​ഭി​ച്ച​ത്. 21നു ​പു​ല​ർ​ച്ചെ നാ​ല​ര​യ്ക്കു ക​ല്ല​ട ട്രാ​വ​ൽ​സി​ന്‍റെ ബ​സ് വൈ​റ്റി​ല ജം​ക്‌​ഷ​നി​ൽ എ​ത്തി​യ​പ്പോ​ഴാ​ണു യാ​ത്ര​ക്കാ​രാ​യ അ​ജ‍യ​ഘോ​ഷ്, സ​ച്ചി​ൻ, മു​ഹ​മ്മ​ദ് അ​ഷ്ക​ർ എ​ന്നി​വ​ർ​ക്കു ബ​സ് ജീ​വ​ന​ക്കാ​രു​ടെ മ​ർ​ദ​ന​മേ​റ്റ​ത്. ബ​സി​ന​ക​ത്തി​ട്ടു മ​ർ​ദി​ച്ച ശേ​ഷം പു​റ​ത്തേ​ക്കു വ​ലി​ച്ചി​റ​ക്കി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്നു ബ​സ് വി​ട്ടു​പോ​വു​ക​യും ചെ​യ്തു.

Police

ഹൈ​വേ​യി​ൽ പ​രു​ക്കേ​റ്റു നി​ന്ന യാ​ത്ര​ക്കാ​ർ ഹൈ​വേ അ​ല​ർ​ട്ട് ന​മ്പ​രാ​യ 9846100100 ൽ ​വി​ളി​ച്ചാ​ണു വി​വ​രം അ​റി​യി​ച്ച​ത്. ഈ’ ​സ​മ​യം കോ​ൾ എ​ടു​ത്ത ഹ​വി​ൽ​ദാ​ർ പ്ര​വീ​ൺ ഉ​ട​ൻ കൊ​ച്ചി ക​ൺ​ട്രോ​ൾ റൂ​മി​ൽ അ​റി​യി​ച്ചു. നാ​ലു പൊ​ലീ​സ് ജി​ല്ല​ക​ൾ​ക്ക് വി​വ​രം കൈ​മാ​റി അ​ങ്ക​മാ​ലി​യി​ൽ ബ​സ് ത​ട​ഞ്ഞി​ടാ​നും ന​ട​പ​ടി​യെ​ടു​ത്തു. വ​യ​ർ​ലെ​സ് സ​ന്ദേ​ശം ല​ഭി​ച്ച​തി​നെ തു​ട​ർ‌​ന്നാ​ണു മ​ര​ട് എ​സ്ഐ ബൈ​ജു പി. ​ബാ​ബു​വും പൊ​ലീ​സു​കാ​രും സ്ഥ​ല​ത്തെ​ത്തി യാ​ത്ര​ക്കാ​രെ ക​ണ്ടെ​ത്തി​യ​ത്.

ആ​ക്ര​മ​ണ​ത്തി​ന്‍റെ വി​വ​രം ആ​ദ്യം അ​റി​ഞ്ഞ​തു ‌മു​ത​ൽ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൃ​ത്യ​മാ​യ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ക​യും ഫ​ല​പ്ര​ദ​മാ​യ ന​ട​പ​ടി​ക​ൾ ഏ​കോ​പി​പ്പി​ക്കു​ക​യും ചെ​യ്ത​തി​നാ​ണു‌ പ്ര​വീ​ണി​ന് അം​ഗീ​കാ​രം ന​ൽ​കി ആ​ദ​രി​ച്ച​തെ​ന്നു പൊ​ലീ​സ് വ്യ​ക്ത​മാ​ക്കി. കേ​ര​ള പൊ​ലീ​സി​ന്‍റെ ഫെ​യ്സ് ബു​ക്ക് കൂ​ട്ടാ​യ്മ​യി​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഫോ​ട്ടോ സ​ഹി​തം പോ​സ്റ്റു​മി​ട്ടു.

അ​തേ​സ​മ​യം മ​ര​ട് എ​സ്ഐ ബൈ​ജു പി. ​ബാ​ബു, സി​പി​ഒ​മാ​രാ​യ എം.​എ​സ്.​സു​നി​ൽ, സു​നി​ൽ​കു​മാ​ർ, പൊ​ലീ​സ് ഡ്രൈ​വ​ർ ബി​നേ​ഷ് എ​ന്നി​വ​രെ ഇ​ടു​ക്കി​യി​ലേ​ക്ക് സ്ഥ​ലം മാ​റ്റി​യ​ത് ജി​ല്ല​യി​ലെ പൊ​ലീ​സു​കാ​ർ​ക്കി​ടെ പ്ര​തി​ഷേ​ധ​ത്തി​ന് ഇ​ട​യാ​ക്കി. ബൈ​ജു​വി​നെ പി​ന്തു​ണ​യ്ക്കു​ന്ന ഫെ​യ്സ് ബു​ക്ക് പോ​സ്റ്റു​ക​ൾ സ​ജീ​വ​മാ​ണ്. ഏ​ഴ് പ്ര​തി​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്ത​ത് ബൈ​ജു​വും സം​ഘ​വു​മാ​ണെ​ന്നും അ​തി​നാ​ൽ അ​ന്വേ​ഷ​ണ​ത്തി​ൽ വീ​ഴ്ച​യു​ണ്ടാ​യി​ട്ടി​ല്ലെ​ന്നു​മാ​ണു വാ​ദം.

Ernakulam
English summary
Kallada issue: Appreciation for the police in his service
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X