• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കാഞ്ഞിരപ്പള്ളി സ്വദേശി ഫെഫീഖിന്റെ മരണം; ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് നിപുണ്‍ ചെറിയാന്‍

എറണാകുളം; കാക്കനാട് ബോർസ്‌റ്റൽ ജയിലിൽ കാഞ്ഞിരപ്പള്ളി സ്വദേശി ഷഫീഖ് മരിച്ച സംഭവത്തില്‍ ജയില്‍ അധികൃതര്‍ക്കെതിരെ കേസെടുക്കണമെന്ന് വി ഫോര്‍ കൊച്ചി നേതാവ് നിപുണ്‍ ചെറിയാന്‍.തന്റെ കൺമുന്നിലാണ് നേരെ എതിർവശത്തുള്ള സെല്ലിൽ "ഫിക്സ്" പോലെയുള്ള ലക്ഷണങ്ങൾ കാണിച്ച്, വലിയ അലർച്ചയോടെ ഷഫീക്ക് തല തല്ലി നിലത്ത് വീണത്. പ്രഥമ സുസ്രൂഷ നൽകിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളയായിരിന്നു. ജയിൽ അധികൃതർ സെല്ലിലേക്ക് എത്തിയിട്ടും, ഷഫീഖിന്റെ കൈയിൽ "താക്കോൽ" വെയ്ക്കുന്ന രീതികൾ ആണ് ചെയ്‌തത്‌.ഷഫീഖ് തല അടിച്ച് നിലത്ത് വീണത് ചൂണ്ടികാണിച്ചിട്ടും, വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലേയ്ക്ക് മാറ്റാൻ ജയിൽ അധികൃതർ തയാറായില്ലെന്ന് ഫഏസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിൽ നിപുൺ ആരോപിച്ചു. പോസ്റ്റ് വായിക്കാം

കാക്കനാട് ബോർസ്‌റ്റൽ ജയിലിൽ 35 വയസുള്ള ഷെഫീക്കിന്റെ മരണം ജയിൽ അധികൃതരുടെ അനാസ്ഥ. ഞാൻ സാക്ഷി. ജയിൽ അധികൃതർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യക്ക് കേസ് എടുക്കണം.ഇന്നാണ് പത്ര വാർത്തയിലൂടെ കാക്കനാട് ബോർസ്‌റ്റൽ ജയിൽ വാസിയായിരുന്ന റിമാൻഡ് പ്രതി കോട്ടയം സ്വദശിയുടെ മരണ വാർത്ത അറിഞ്ഞത്. വളരെ അതികം ദുഃഖിപ്പിക്കുന്ന വാർത്തയാണ് ഇത്.

ഞാൻ ജനുവരി 6 മുതൽ ജനുവരി 12 വരെ കാക്കനാട് ബോർസ്‌റ്റൽ ജയിലിലെ 14 നമ്പർ സെല്ലിലെ അന്തേവാസിയായിരിന്നു. എന്റെ കണ്മുന്നിലാണ് നേരെ എതിർവശത്തുള്ള സെല്ലിൽ "ഫിക്സ്" പോലെയുള്ള ലക്ഷണങ്ങൾ കാണിച്ച്, വലിയ അലർച്ചയോടെ ഷഫീക്ക് തല തല്ലി നിലത്ത് വീണത്. പ്രഥമ സുസ്രൂഷ നൽികിയത് അതേ സെല്ലിലെ മറ്റ് അന്തേവാസികളയായിരിന്നു. ജയിൽ അധികൃതർ സെല്ലിലേക്ക് എത്തിയിട്ടും, ഷഫീഖിന്റെ കൈയിൽ "താക്കോൽ" വെയ്ക്കുന്ന രീതികൾ ആണ് ചെയ്‌തത്‌.

ഷഫീഖ് തല അടിച്ച് നിലത്ത് വീണത് ചൂണ്ടികാണിച്ചിട്ടും, വീണ്ടും വീണ്ടും ആവശ്യപ്പെട്ടിട്ടും ആശുപത്രിയിലേയ്ക്ക് മാറ്റാൻ ജയിൽ അധികൃതർ തയാറായില്ല.

സമയത്ത് വൈദ്യ സഹായം ലഭിച്ചിരുന്നുവെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്ന് കരുതുന്നു. ഇത്തരം അനാസ്ഥകൾ വേറെയും അവിടെ നടന്നിരുന്നു. 13-ആം നമ്പർ സെല്ലിലെ വയോധികനായ കുരിയൻ എന്ന പേരിലെ അന്തേവാസി തെന്നി വീണ് കൈയൊടിഞ്ഞിട്ടും, ചികിത്സ വൈകിപ്പിക്കുകയും, ആശുപത്രിയിൽ നിന്ന് ഒടിഞ്ഞ കൈയുമായി വീണ്ടും സെല്ലിൽ അടയ്ക്കുകയാണ് ചെയ്‌തത്‌. ഒരു കൈ ഒടിഞ്ഞ് പ്ലാസ്റ്റർ ഇട്ടിരിക്കുന്ന അവസ്ഥയിൽ പ്രാഥമിക ആവശ്യങ്ങൾ പോലും ചെയാൻ സാധിക്കാതെ ആണ് അദ്ദേഹം അവിടെ കഴിഞ്ഞത്.

കാക്കനാട് ബോർസ്‌റ്റൽ ജയിലിൽ വൃത്തിഹീനമായ രീതിയിലാണ് അന്തേവാസികൾക്ക് ഭക്ഷണം എത്തിക്കുന്നത്. പലപ്പോഴും ഭക്ഷ്യ യോഗ്യമല്ലാത്തവ ആയിരിന്നു. കോവിഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി കോവിഡ് ടെസ്റ്റ് റിസൾട്ട് വരുന്നത് വരെ റിമാൻഡ് പ്രതികളെ പാർപ്പിക്കുന്ന ഈ ജയിലിൽ യാതൊരു വിത കോവിഡ് പ്രോട്ടോക്കോളും പാലിച്ചിട്ടില്ല. എന്റെ കാര്യത്തിൽ തന്നെ 5 ദിവസം കഴിഞ്ഞാണ് കോവിഡ് ടെസ്റ്റ് നടത്തിയത്.

എറണാകുളം സബ് ജയിലിൽ, കൊതുക്‌ ശല്യം ഒഴിവാക്കാൻ കൊതുക് തിരികൾ ഉപയോഗിച്ചിരുന്നപ്പോൾ, കാക്കനാട് ബോർസ്‌റ്റൽ ജയിലിൽ കൊതുക് കടി കൊണ്ട് ആർക്കും ഉറങ്ങാൻ സാധിക്കാത്ത സാഹചര്യം ആയിരിന്നു. പകർച്ചവാദി നിയമങ്ങൾ അനുസരിച്ചും ജയിൽ അധികൃതർക്കെതിരെ കേസ് എടുക്കേണ്ടതാണ്. സി.സി.ടി.വി. ദൃശ്യങ്ങൾ തെളിവായി ലഭിക്കും. റമാൻഡ് ചെയ്യുന്ന മജിസ്‌ട്രേറ്റിനും ഇതിൽ ഉത്തരവാദിത്വം ഉണ്ട്.

ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 10,953 ആരോഗ്യ പ്രവര്‍ത്തകര്‍;ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചവര്‍ 35773 പേര്‍

സ്ഥാനാർത്ഥി നിർണയം നടത്തുന്നത് എഐസിസി;മറിച്ചുള്ള അഭിപ്രായങ്ങൾ പാർട്ടി തിരുമാനമല്ലെന്ന് മുല്ലപ്പള്ളി

പിണറായി വിജയൻ ബിജെപിക്ക് പ്രിയപ്പെട്ടവൻ;കോണ്‍ഗ്രസ് മുക്ത കേരളത്തിന് 'സുമാബി'സഖ്യമെന്ന്' ഫാത്തിമ തെഹ്ലിയ

Ernakulam

English summary
Kanjirapalli native shafeeq's death; Nipun cheriyan says should register case against jail officials
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X