എസ്എഫ്ഐ സംസ്ഥാന സമ്മേളനം 20ന്: പതാക ജാഥയ്ക്ക് കൂത്തുപറമ്പില്‍ തുടക്കം
കൊച്ചി: എസ്എഫ്ഐ സംസ്ഥാന സമ്മേളനത്തിന് 20ന് കൊല്ലത്ത് കൊടിയുയരും. സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ജാഥയ്ക്ക് കൂത്തുപറമ്പില്‍ തുടക്കമായി. കൊല്ലം ചിന്നക്കടിയില് കൊടിമര, പതാക, ദീപശിഖ റാലികള്‍ 20ന് എത്തിച്ചേരും. ചിന്നക്കടയില്‍ നിന്ന് 21നു 10നു റാലി ആരംഭിച്ചു ക്യുഎസി മൈതാനത്തു സമാപിക്കും. തുടര്‍ന്നു സമ്മേളനം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ഉദ്ഘാടനം ചെയ്യും. ആശ്രാമം യൂനുസ് കണ്വന്ഷന് സെന്ററില്‍ 22നു 10നു പ്രതിനിധി സമ്മേളനം മുതിര്‍ന്ന മാധ്യമപ്രവര്ത്തകന് കെ.ശശികുമാര്‍ ഉദ്ഘാടനം ചെയ്യും.
കണ്ണൂര്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ കെ.വി.സുധീഷ് രക്തസാക്ഷി സ്മൃതിമണ്ഡപത്തില്‍ സിപിഎം കേന്ദ്രകമ്മിറ്റി അംഗം ഇ.പി ജയരാജന് എംഎല്‍എ പതാക ജാഥ ഉദ്ഘാടനംചെയ്തു. എസ്എഫ്ഐ കേന്ദ്രകമ്മിറ്റി അംഗവും ജാഥാ ലീഡറമായ മുഹമ്മദ് അഫ്സല് പതാക ഏറ്റുവാങ്ങി. എസ്എഫ്ഐ കണ്ണൂര്‍ ജില്ലപ്രസിഡന്റ് ഷിബിന്‍ കാനായി അധ്യക്ഷനായി.

സംസ്ഥാന സെക്രട്ടറി എം വിജിന്, പ്രസിഡന്റ് ജെയ്ക്ക് സി തോമസ്, ജാഥാലീഡര്‍ മുഹമ്മദ് അഫ്സല് എന്നിവര്‍ സംസാരിച്ചു. സുധീഷിന്റെ സഹോദരി ഭര്‍ത്താവ് രാജന്, കൂത്തുപറമ്പ് രക്തസാക്ഷി റോഷന്റെ അച്ഛന് കെ.വി വാസു, സിപിഎം ജില്ല സെക്രട്ടറിയറ്റംഗം പനോളി വത്സന്, ഏരിയസെക്രട്ടറി കെ ധനഞ്ജയന് തുടങ്ങിയവരും പങ്കെടുത്തു.
ഇരുചക്രവാഹനങ്ങളുടെയും ബാന്റ് മേളങ്ങളുടേയും അകമ്പടിയോടെ പ്രയാണം ആരംഭിച്ച ജാഥക്ക് വഴിനീളെ അത്യാവേശകരമായ സ്വീകരണമാണ് എസ്എഫ്ഐയും വര്‍ഗ ബഹുജന സംഘടനകളും ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കിയ ജാഥ ഇന്നലെ മലപ്പുറം ജില്ലയിലേക്ക് കടന്നു. ഇന്ന് മലപ്പുറം പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ പര്യടനം പൂര്‍ത്തിയാക്കി ജാഥ എറണാകുളം ജില്ലയില്‍ പ്രവേശിക്കും.
കരുനാഗപ്പള്ളി അജയപ്രസാദ് രക്തസാക്ഷി മണ്ഡപത്തില്‍ നിന്ന് 20ന് ഒന്നിന് ആരംഭിക്കുന്ന കൊടിമര ജാഥ സിപിഎം കേന്ദ്രകമ്മിറ്റി അംഗം വൈക്കം വിശ്വന് ഉദ്ഘാടനം ചെയ്യും. പാറശാല സജിന്‍ ഷാഹുല്‍ സ്മൃതി രക്തസാക്ഷിമണ്ഡപം, ചവറ ശ്രീകുമാര്‍ രക്തസാക്ഷി സ്മൃതിമണ്ഡപം എന്നിവിടങ്ങളില്‍ നിന്നാണ് ദീപശിഖ ജാഥകള്‍ ആരംഭിക്കുന്നത്. പാറശാലയില്‍ മന്ത്രി എ.കെ.ബാലനും ചവറയില്‍ എസ്എഫ്ഐ ദേശീയ പ്രസിഡന്റ് വി.വി.സാനുവും ഉദ്ഘാടനം ചെയ്യും.
-
ദുബായില്‍ നിന്ന് സ്വര്‍ണം വാങ്ങാതെ ഇന്ത്യക്കാര്‍... യുഎഇക്കാര്‍ വാങ്ങല്‍ നിര്‍ത്തുന്നുമില്ല; കാരണമിത് -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
മാളവ്യ രാജയോഗം എല്ലാം മാറ്റി മറിക്കും; ഈ രാശിക്കാരുടെ വിവാഹം നടക്കും, ശമ്പളം വർധിക്കാൻ സാധ്യത! -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില -
സ്വര്‍ണം തിരിച്ചുകയറി; ഇന്ന് വന്‍ വില മുന്നേറ്റത്തിന് കാരണം ഇതാണ്, ഇന്നത്തെ പവന് വില -
പലതരം സുഖഭോഗങ്ങള്‍ അനുഭവിക്കാന്‍ അവസരം, ഭാര്യയുടെ ആഗ്രഹങ്ങള്‍ നിറവേറ്റും, ജോലിയിൽ പ്രമോഷൻ, നാൾഫലം -
പൃഥ്വിരാജ് ബോംബേയിൽ ഷൂട്ടിംഗുമായ നടന്നാൽ പോര,ഇടക്ക് നാട്ടിൽ വന്ന് അമ്മയെ കെട്ടിപിടിക്കുകയൊക്കെ വേണം';മേജർ രവി -
സ്കൂൾ അവധി :ചെറിയ പെരുന്നാൾ ആഘോഷമാക്കാം -
യാത്രക്കാര്‍ക്ക് 10000 രൂപയുടെ കൂപ്പണുകള്‍; 246 പൈലറ്റുമാരെ നിയമിച്ചു: ഇന്‍ഡിഗോ ഇനി വലയ്ക്കില്ലെന്ന് കേന്ദ്രം -
അഞ്ജലി നായരും വീണാ നായരും ലക്ഷ്മി പ്രിയയും ഉമ്മൻ ചാണ്ടിയുടെ മരുമകനും, കളം പിടിക്കാൻ ട്വന്റി 20 -
ജനവിധി തേടി ജന്മ നാട്ടിലേക്ക്; കലാപരിപാടികളില്‍ നിന്നും അര്‍ദ്ധ വിരാമം: കുറിപ്പുമായി രമേഷ് പിഷാരടി -
വിജയ് തിരിച്ചടി നേരിടും? കാലം ഉത്തരം നല്‍കുമെന്ന് രജനികാന്ത്; തമിഴ്നാട്ടില്‍ 1996 ആവര്‍ത്തിക്കുമോ












Click it and Unblock the Notifications