എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നാണയം വിഴുങ്ങിയ കുട്ടി മരിച്ച സംഭവം: സമഗ്ര അന്വേഷണം വേണമെന്ന് കെസി വേണുഗോപാല്‍

Google Oneindia Malayalam News

എറണാകുളം: ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവത്തില്‍ സമഗ്രമായ ഒരു അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടു വരേണ്ടതുണ്ടെന്ന് കോണ്‍ഗ്രസ് നേതാവ് കെസി വേണുഗോപാല്‍ ആവശ്യപ്പെട്ടു. കോവിഡ് ഭീതിയിൽ മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നിസാരമായി കാണാനാവില്ല. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് പ്രത്യേക പരിചരണവും, ചികിത്സയും ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ പ്രാഥമിക ചുമതലയാണെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

ആലുവ കടുങ്ങല്ലൂരിൽ നാണയം വിഴുങ്ങി കുട്ടി മരിച്ച സംഭവം ഏറെ നടുക്കമുളവാക്കുന്ന വാർത്തയാണ്. മതിയായ ചികിത്സ കിട്ടാതെയാണ് കുട്ടിമരിച്ചതെന്ന ആക്ഷേപം വീട്ടുകാർ ഉന്നയിച്ചിരിക്കെ ഇക്കാര്യത്തിൽ സമഗ്രമായ ഒരു അന്വേഷണം നടത്തി യഥാർത്ഥ വസ്തുത പുറത്തുകൊണ്ടു വരേണ്ടതുണ്ട്. ആലുവയിൽ നിന്നും കുട്ടിയെ ചികിത്സക്കായി എത്തിച്ചത് ആലപ്പുഴ മെഡിക്കൽ കോളേജിലേക്കാണ്.

 photo

കോവിഡ് പശ്ചാത്തലത്തിൽ മറ്റു രോഗങ്ങളും, ആരോഗ്യ പ്രശ്നങ്ങളുമായി വരുന്ന രോഗികൾക്ക് മതിയായ പരിചരണമോ, ശുശ്രൂഷയോ ലഭിക്കുന്നില്ലെന്ന ആക്ഷേപങ്ങൾ ശരി വെക്കുന്നതാണ് ഈ സംഭവം. പ്രത്യേകിച്ച് കണ്ടൈൻമെന്റ് സോണുകളിൽ നിന്ന് വരുന്ന കോവിഡ് ഇതര രോഗികൾക്ക് പലപ്പോഴും വേണ്ടത്ര പരിചരണം നൽകുന്നതിൽ വീഴ്ച വരുന്നുണ്ട്. ഇക്കാര്യത്തിൽ സർക്കാർ വേണ്ടത്ര മുൻകരുതൽ സ്വീകരിച്ചിട്ടില്ല എന്ന വസ്തുതയിലേക്കാണ് വിരൽ ചൂണ്ടുന്നത്. കോവിഡ് ഭീതിയിൽ മറ്റു ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങൾ നിസാരമായി കാണാനാവില്ല. മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്ക് പ്രത്യേക പരിചരണവും, ചികിത്സയും ഉറപ്പു വരുത്തേണ്ടത് സർക്കാരിന്റെ പ്രാഥമിക ചുമതലയാണ്.

കോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തുംകോഴിക്കോട് മെഡിക്കൽ കോളേജ് കാഷ്വാലിറ്റിയിൽ എത്തുന്ന എല്ലാവർക്കും കൊവിഡ് ആന്റിജൻ ടെസ്റ്റ് നടത്തും

Ernakulam
English summary
KC Venugopal about aluva child death
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X