Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 3899 പോളിംഗ് ബൂത്തുകൾ: 119 പോളിംഗ് ബൂത്തുകൾ സജ്ജീകരിക്കും, കൊവിഡ് മാനദണ്ഡങ്ങൾ കർശനം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജില്ലയിലെ മുഴുവൻ പോളിംഗ് ബൂത്തുകളിലും അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പുവരുത്തുമെന്ന് ജില്ലാ കളക്ടർ. തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി കളക്ടറേറ്റിൽ വരണാധികളുടെയും സഹവരണാധികളുടെയും വകുപ്പുതല മേധാവികളുടെയും യോഗവും വിളിച്ചു ചേർത്തിരുന്നു.പോളിംഗ് ബൂത്തിലെത്തുന്ന ഭിന്നശേഷിക്കാർക്കും പ്രായമായവർക്കും സുഗമമായി വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേകം സൗകര്യങ്ങൾ ഏർപ്പെടുത്തും. ഇതിനായി റാംപ് ആവശ്യമുള്ളിടത്ത് നിർമ്മിക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.

ജില്ലയിലാകെ 3899 പോളിംഗ് ബൂത്തുകളാണ് ഉള്ളത്. ഇതിൽ 3572 ബൂത്തുകളിൽ റാംപ് സൗകര്യം നിലവിലുണ്ട്. 327 ബൂത്തുകളിലാണ് പുതിയ റാംപുകൾ ഒരുക്കേണ്ടത്. 40 സർക്കാർ കെട്ടിടങ്ങളിലും 168 സ്വകാര്യ കെട്ടിടങ്ങളിലും 119 അധികമായി നിർമ്മിച്ച താല്കാലിക പോളിംഗ് ബൂത്തുകളിലും പുതിയ സജ്ജീകരണം ആവശ്യമാണ്. സർക്കാർ കെട്ടിടങ്ങളിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ സ്ഥിര റാംപ് തയാറാക്കാനും നിർദ്ദേശിച്ചു. അഞ്ച് ദിവസത്തിനുള്ളിൽ റാംപുകളുടെ നിർമ്മാണം പൂർത്തിയാക്കും. ഒരു ബൂത്തിൽ കുറഞ്ഞത് ഒരു വീൽ ചെയറെങ്കിലും വേണമെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശം കർശനമായി പാലിക്കും. അടുത്തുള്ള പാലിയേറ്റീവ് സെൻററുമായി ബന്ധപ്പെട്ട് ആവശ്യമുള്ള വീൽ ചെയറുകൾ ഒരുക്കാനാണ് ലക്ഷ്യമിടുന്നത്.

രാഹുല്‍ഗാന്ധി തമിഴ്‌നാട്ടില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍, ചിത്രങ്ങള്‍ കാണാം

 coronavirus2-1

വൈദ്യുതിയില്ലാത്ത പോളിംഗ് ബൂത്തുകളിൽ വൈദ്യുതി ലഭ്യമാക്കാൻ കെഎസ്ഇബി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. കോതമംഗലം നിയോജക മണ്ഡലത്തിലെ രണ്ട് ബൂത്തുകളിൽ വൈദ്യുതി എത്തിക്കാൻ നിർവാഹമില്ലാത്തതിനാൽ മേഖലയിൽ ജനറേറ്റർ എത്തിച്ചായിരിക്കും തിരഞ്ഞെടുപ്പ് നടത്തുക. ഏതെങ്കിലും ബൂത്തുകളിൽ വാട്ടർ കണക്ഷൻ ഒഴിവാക്കിയിട്ടുണ്ടെങ്കിൽ തിരഞ്ഞെടുപ്പിന്റെ ഭാഗമായി പുനഃസ്ഥാപിച്ചു നൽകും.

അഞ്ചിലധികം പോളിംഗ് ബൂത്തുകളുള്ള പോളിംഗ് സ്റ്റേഷനുകളുടെ ലൊക്കേഷൻ മാപ്പ് തയ്യാറാക്കി സമർപ്പിക്കാനും വരണാധികാരികൾക്ക് നിർദ്ദേശം നൽകി. വോട്ടർമാർ വോട്ടു ചെയ്യുന്നതിനായി കയറേണ്ട വാതിൽ തിരച്ചിറങ്ങേണ്ട വാതിൽ, വിശ്രമ സ്ഥലം എന്നിവ കൃത്യമായി മാപ്പിൽ രേഖപ്പെടുത്തിയിരിക്കണം. ഒരാഴ്ചക്കുള്ളിൽ മാപ്പുകൾ തയാറാക്കി നൽകണം. സഹകരണത്തിനായി രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം നിയോജക മണ്ഡലാടിസ്ഥാനത്തിൽ വിളിച്ചു ചേർക്കാനും ഉദ്യോഗസ്ഥർ ബൂത്തുകൾ സന്ദർശിച്ച് സൗകര്യങ്ങൾ ഉറപ്പുവരുത്താനും നിർദ്ദേശിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+