എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കളമശ്ശേരിയിൽ എഎ റഹീമും സ്വതന്ത്രനും? ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ എതിർപ്പ്, ചർച്ചകൾ ഊർജ്ജിതം

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചർച്ചകൾക്കിടെ കളമശ്ശേരി നിയോജക മണ്ഡലം പിടിച്ചെടുക്കാനുള്ള നീക്കവുമായി ഇടതുമുന്നണി. വികെ ഇബ്രാഹിം കുഞ്ഞ് തുടർച്ചയായി മത്സരിച്ചിരുന്ന മണ്ഡലം മുസ്ലിം ലീഗിൽ നിന്ന് കോൺഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യവും മുന്നണിക്കുള്ളിൽ നിന്നുയരുന്നുണ്ട്. കണയന്നൂർ താലൂക്കിൽ ഉൾപ്പെടുന്ന കളമശ്ശേരി മുനിസിപ്പാലിറ്റിയ്ക്ക് പുറമേ ഏലൂർ നഗരസഭ എന്നിവയും പറവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം.

ട്രെയിന്‍ തടയല്‍ സമരവുമായി കര്‍ഷകര്‍, ചിത്രങ്ങള്‍

'സിപിഎമ്മുകാർ ശത്രുതയോടെ പെരുമാറി', ആര്യ രാജേന്ദ്രന് ശേഷം ചരിത്രം കുറിച്ച് 21കാരി എംഎസ് പാർവ്വതി'സിപിഎമ്മുകാർ ശത്രുതയോടെ പെരുമാറി', ആര്യ രാജേന്ദ്രന് ശേഷം ചരിത്രം കുറിച്ച് 21കാരി എംഎസ് പാർവ്വതി

എഎ റഹീമിന് പരിഗണന

എഎ റഹീമിന് പരിഗണന


പാലാരിവട്ടം പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞ് പ്രതിയായതോടെ കളമശ്ശേരി മണ്ഡലത്തിൽ പ്രമുഖരെ നിർത്തി മണ്ഡലം തങ്ങൾക്കൊപ്പം നിർത്താനാണ് ഇടതുമുന്നണിയുടെ നീക്കം. കളമശ്ശേരി മണ്ഡലം രൂപീകരിക്കപ്പെട്ടത് മുതൽ ഈ മണ്ഡലത്തിൽ വികെ ഇബ്രാഹിം കുഞ്ഞാണ് മത്സരിച്ച് അധികാരത്തിലെത്തിയിരുന്നത്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെയാണ് ഇടതുമുന്നണി പരിഗണിക്കുന്നത്. റഹീം രംഗത്തിറങ്ങുന്നതോടെ കളമശ്ശേരിയിൽ നിർണ്ണായക രാഷ്ട്രീയ പോരാട്ടത്തിനായിരിക്കും വഴിയൊരുക്കുക.

മണ്ഡലത്തിൽ സ്വതന്ത്രനോ?

മണ്ഡലത്തിൽ സ്വതന്ത്രനോ?

ഇടതുമുന്നണിയിലെ ഒരു വിഭാഗം ഉന്നയിക്കുന്ന അഭിപ്രായം മുസ്ലിം വോട്ടുകൾക്ക് അധിക പ്രാധാന്യമുള്ള മണ്ഡലത്തിൽ പൊതുജന സമ്മതിയുള്ള സ്വതന്ത്ര നേതാവിനെ ഈ മണ്ഡലത്തിലേക്ക് പരിഗണിക്കണമെന്നാണ്. അങ്ങനെ പരിഗണിക്കുകയാണെങ്കിൽ കോതമംഗലം സ്വദേശിയായ കേരള ഹജ്ജ് കമ്മറ്റി അംഗവുമായ എംഎസ് അനസിനാണ് മുൻതൂക്കം ലഭിക്കുക. ഇടതുപക്ഷ സഹയാത്രികൻ കൂടിയാണ് അനസ്.

സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പ്

സ്ഥാനാർത്ഥിത്വത്തിൽ എതിർപ്പ്

2011 മുതൽ വികെ ഇബ്രാഹിംകുഞ്ഞാണ് കളമശ്ശേരി മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ വികെ ഇബ്രാഹിം കുഞ്ഞ് മത്സരിക്കാൻ സന്നദ്ധനാണെന്ന് മുസ്ലിം ലീഗ് തന്നെ അറിയിച്ചിട്ടുണ്ട്. എന്നാൽ വികെ ഇബ്രാഹിം കുഞ്ഞിനെ സ്ഥാനാർത്ഥിയാക്കുന്നതിൽ കോൺഗ്രസിലെയും മുസ്ലിം ലീഗിലെയും ഒരു വിഭാഗമാണ് എതിർപ്പുമായി രംഗത്തെത്തിയിട്ടുള്ളത്.

 ചർച്ചയാക്കുമെന്ന് വാദം

ചർച്ചയാക്കുമെന്ന് വാദം

ഇബ്രാഹിം കുഞ്ഞ് മത്സരിക്കുകയാണെങ്കിലും പാലാരിവട്ടം പാലം അഴിമതിക്കേസ് ഇടതുപക്ഷം സജീവ ചർച്ചയാക്കി മാറ്റുമെന്ന വാദമാണ് എതിർപ്പുമായി രംഗത്തെത്തിയവർ ചൂണ്ടിക്കാണിക്കുന്നത്. ഇബ്രാഹിം കുഞ്ഞിന്റെ ആരോഗ്യപ്രശ്നങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. അതേ സമയം തന്നെ കളമശ്ശേരിയിൽ വികെ ഇബ്രാഹിം കുഞ്ഞ് ശ്രമം നടത്തുന്നതായുമുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. അതേ സമയം മുസ്ലിം ലീഗിൽ നിന്ന് കളമശ്ശേരി മണ്ഡലം ഏറ്റെടുക്കണമെന്ന ആവശ്യവുമായി യൂത്ത് കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാൻ കോൺഗ്രസ് നേതൃത്വത്തിന് കത്തയയ്ക്കുകയും ചെയ്തിരുന്നു.

മനം മയക്കും പ്രയാഗ; പുതിയ ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Kerala Assembly election 2021: AA Rahim and independent candidate will be contest in Kalamassery constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X