എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ട്വന്‍റി-ട്വന്‍റിക്ക് പിന്തുണ പ്രഖ്യാപിച്ച് ശ്രീനിവാസന്‍; സ്ഥാനാര്‍ത്ഥിയാവുമോ, നിലപാടറിയിച്ച് താരം

Google Oneindia Malayalam News

എറണാകുളം: വരാന്‍ പോവുന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ കുന്നത്തുനാട് ഉള്‍പ്പടെ എറണാകുളത്തെ പതിനാല് മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് കിറ്റക്സ് ഗ്രൂപ്പിന്‍റെ നേതൃത്വത്തിലുള്ള ജനകീയ കൂട്ടായ്മയാ ട്വന്‍റി-ട്വന്‍റി. ഇതില്‍ കുന്നത്ത്നാട് മണ്ഡലത്തില്‍ ഇത്തവണ വിജയം ഉറപ്പാണെന്നും സാമൂഹ്യ-സാംസ്കാരിക സിനിമ രംഗത്ത് നിന്നുള്ളവര്‍ കൂട്ടായ്മയുടെ ഭാഗമാവുമെന്നും കൂട്ടായ്മയുടെ ചീഫ് കോര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വന്‍റി-ട്വന്‍റിക്ക് പിന്തുണ പ്രഖ്യാപിച്ച് നടന്‍ ശ്രീനിവാസന്‍ രംഗത്ത് എത്തിയിരിക്കുന്നത്. ഇതോടെ അദ്ദേഹം സ്ഥാനാര്‍ത്ഥിയാവുമോയെന്ന ചര്‍ച്ചകള്‍ക്ക് ചൂട് പിടിക്കുകയും ചെയ്തു.

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

 ട്വന്റി ട്വന്റി മോഡല്‍

ട്വന്റി ട്വന്റി മോഡല്‍

കേരളം ട്വന്റി ട്വന്റി മോഡല്‍ മാതൃകയാക്കണമെന്നും കേരളമാകെ സജീവമായാല്‍ താന്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നുമാണ് ശ്രീനിവാസന്‍ വ്യക്തമാക്കിയിരിക്കുന്നത്. ഇന്ന് നടക്കുന്ന ട്വന്‍റി-ട്വന്‍റിയുടെ സ്ഥാനാര്‍ത്ഥി പ്രഖ്യാപന പരിപാടിയില്‍ പങ്കെടുക്കുമെന്നും താരം വ്യക്തമാക്കി. ഏഷ്യാനെറ്റ് ന്യൂസിലൂടെയായിരുന്നു ശ്രീനിവാസന്‍ തന്‍റെ നിലപാട് പരസ്യമാക്കിയത്.

ഇ ശ്രീധരനും ജേക്കബ് തോമസും

ഇ ശ്രീധരനും ജേക്കബ് തോമസും

മതനിരപേക്ഷത, സുസ്ഥിര വികസനം തുടങ്ങിയ വാദങ്ങൾ തട്ടിപ്പാണ്. കേരളമൊട്ടാകെ മാതൃകയാക്കാവുന്നതാണ് ട്വന്റി-ട്വന്റി മേഡല്‍. മെട്രോമാന്‍ ഇ ശ്രീധരനും മുന്‍ഡിജിപി ജേക്കബ് തോമസും ട്വന്‍റി-ട്വന്‍റിയിലേക്ക് കടന്ന് വരണമെന്നാണ് ആഗ്രഹം. പരീക്ഷണാടിസ്ഥാനത്തില്‍ ട്വന്‍റി-ട്വന്‍റി ഇപ്പോള്‍ എറണാകുളത്ത് മത്സരിക്കുന്നു. അതില്‍ വിജയിക്കുകയാണെങ്കില്‍ അവര് കേരളമാകെ സജീവമാകുമെന്നാണ് വിചാരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം

താരങ്ങളുടെ രാഷ്ട്രീയ പ്രവേശനം

അങ്ങനെ കേരളമാകെ വ്യാപിക്കുന്ന ഘട്ടത്തില്‍ താനും അതില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കും. പാര്‍ട്ടികളെ കുറിച്ച് തിരിച്ചറിവ് ഇല്ലാത്തതിനാലാണ് താരങ്ങള്‍ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. അവർക്കെല്ലാം നല്ല ബുദ്ധി തോന്നുമെന്നാണ് പ്രതീക്ഷ. എല്ലാ സംഘടിത മതങ്ങളും അതി ശക്തമായ തമ്മിലടിച്ചുകൊണ്ടിരിക്കുകയാണ്. ഇതിനെയാണോ മതനിരപേക്ഷത എന്ന് പറയുന്നതെന്നതും അദ്ദേഹം ചോദിച്ചു.

ശ്രീനിവാസന്‍ മത്സരിക്കുമോ

ശ്രീനിവാസന്‍ മത്സരിക്കുമോ


നവോത്ഥാനം എന്താണെന്ന് എനിക്കറിയാത്തിനാല്‍ അതിനൊപ്പം നില്‍ക്കണമെന്ന് ഞാന്‍ പറയില്ല. ചവനപ്രാശം ലേഹ്യം പോലെയുളള സാധനമാണോ നവോത്ഥാനം എന്നും ശ്രീനിവാസൻ ചോദിച്ചു
നിയമസഭ തിരഞ്ഞെടുപ്പില്‍ ശ്രീനിവാസന്‍ ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ സാമുഹ്യ മാധ്യമങ്ങളില്‍ ശക്തമായിരുന്നു.

ശ്രീനിവാസന്‍റെ നിലപാട്

ശ്രീനിവാസന്‍റെ നിലപാട്

എന്നാല്‍ ഈ അഭ്യൂഹങ്ങളെ അദ്ദേഹം തള്ളിക്കളയുകയാണ് ഉണ്ടായത്. ഇപ്പോള്‍ താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ലെന്നും ഇന്ന് നടക്കുന്ന ട്വന്റി ട്വന്റി സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ പങ്കെടുക്കുക മാത്രമേ ചെയ്യുന്നുള്ളുവെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ എറണാകുളത്തെ ആലുവ, കളമശ്ശേരി എന്നീ ഏതെങ്കിലും ഒരു മണ്ഡലത്തില്‍ നിന്നും അദ്ദേഹത്തെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന താല്‍പര്യം കൂട്ടായ്മയ്ക്ക് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

കുന്നത്ത്നാട് മണ്ഡലത്തില്‍

കുന്നത്ത്നാട് മണ്ഡലത്തില്‍

അതേസമയം, കുന്നത്ത്നാട് മണ്ഡലത്തില്‍ ഇത്തവണ ട്വന്‍റി20 കൂട്ടായ്മ വിജയിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് ചില അഭിപ്രായ സര്‍വേകള്‍ അഭിപ്രായപ്പെടുന്നുണ്ട്. സംവരണ മണ്ഡലമായി ഇവിടേക്ക് ഉള്‍പ്പടേയുള്ള ആറ് സ്ഥാനാര്‍ത്ഥികളെയാണ് ട്വന്‍റി-ട്വന്‍റി ഇന്ന് പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ മികച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കൂട്ടായ്മയ്ക്ക് സാധിച്ചിരുന്നു.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍


തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് പഞ്ചായത്തുകളില്‍ സാന്നിധ്യം അറിയിക്കുകയും നാലെണ്ണത്തില്‍ ഭരണം പിടിച്ചെടുക്കാന്‍ സാധിച്ച അവര്‍ക്ക് കുന്നത്ത്നാട് മണ്ഡലത്തില്‍ നിന്ന് മാത്രം നാല്‍പ്പതിനായിരത്തോളം വോട്ടുകള്‍ സ്വന്തമാക്കാന്‍ സാധിച്ചിരുന്നു. 14 മണ്ഡലങ്ങളിലും വ്യത്യസ്തരായ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്നാണ് സാബു ജേക്കബിന്‍റെ പ്രഖ്യാപനം.

സിനിമ സംവിധായകനും

സിനിമ സംവിധായകനും

നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുന്‍നിര്‍ത്തി സോഷ്യൽ മീഡിയ വഴിയടക്കം ട്വന്റി-20 അംഗത്വവിതരണമടക്കം നടന്നിരുന്നു. ട്വന്‍റി 20 യുടെ ഭാഗമാകാന്‍ കൂടുതല്‍ പ്രമുഖര്‍ ഉണ്ടാകുമെന്നാണ് സൂചന. ഉപദേശക സമിതി അധ്യക്ഷ സ്ഥാനത്തേക്ക് എത്തുമെന്ന റിപ്പോര്‍ട്ട് ഉണ്ട്. ഒരു മുന്‍നിര സിനിമ സംവിധായകനും ശ്രീനിവാസനോടൊപ്പം ഇന്ന് ട്വന്‍റി-ട്വന്‍റിയുടെ ഭാഗമാവുന്നുണ്ട്.

അന്ന കിറ്റക്സ് ഗ്രൂപ്പ്

അന്ന കിറ്റക്സ് ഗ്രൂപ്പ്

അതേസമയം, നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം പൈനാപ്പിള്‍ ചിഹ്നം അനുവദിച്ചിരുന്നു. ദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ മാങ്ങ ചിഹ്നത്തിലായിരുന്നു ട്വന്റി ട്വന്റി മത്സരിച്ചിരുന്നത്. 2013 ലാണ് അന്ന കിറ്റക്സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ ട്വന്റി 20 എന്ന ചാരിറ്റബിള്‍ ട്രസ്റ്റ് രൂപീകൃതമാകുന്നത്

രുഹാനി ശര്‍മയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
E Sreedharan is remove and Sanju Samson is the new election icon

Ernakulam
English summary
kerala assembly election 2021; Actor Sreenivasan announces support for Twenty-twenty
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X