Get Updates
Get notified of breaking news, exclusive insights, and must-see stories!

എം സ്വരാജിനേക്കാള്‍ സ്വത്ത് പി രാജീവിന്; എല്‍ഡിഎഫിന് 10 കോടിയിലേറെ ആസ്തിയുള്ള സ്ഥാനാര്‍ത്ഥിയും

എറണാകുളം: നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമ്പോള്‍ സ്വത്ത് വിവരങ്ങളെ കുറിച്ചുള്ള സത്യവാങ്മൂലം ഒരോ സ്ഥാനാര്‍ത്ഥികളും തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ സമര്‍പ്പിക്കേണ്ടതുണ്ട്. തന്‍റെയും പങ്കളിയുടേയും പേരിലുള്ള സ്വത്ത് വിവരങ്ങളാണ് നല്‍കേണ്ടത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതോടെ മുഖ്യമന്ത്രി പിണാറിയി വിജയന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടങ്ങിയവരുടെ ഏറ്റവും പുതിയ സ്വത്ത് വിവരങ്ങളും ഇതോടെ ജനങ്ങള്‍ക്ക് അറിയാന്‍ കഴിഞ്ഞു . ഇപ്പോഴിതാ എറണാകുളം ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥികളായ പി രാജീവിന്‍റെയും എം സ്വരാജിന്‍റേയും സ്വത്ത് വിവരങ്ങളും പുറത്ത് വന്നിരിക്കുകയാണ്.

ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

പി രാജീവ്

പി രാജീവ്

സ്വത്ത് വിവരങ്ങളുടെ കണക്കുകള്‍ പരിശോധിക്കുമ്പോള്‍ എം സ്വരാജിനേക്കാള്‍ സമ്പന്നന്‍ പി രാജീവാണ്. കളമശ്ശേരി മണ്ഡലത്തില്‍ നിന്നും ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി മത്സരിന്ന പി രാജീവിന്‍റെ ആകെ ആസ്തി 2051829 രൂപയാണ മൂല്യത്തിലുള്ളത്. എന്നാല്‍ ക്യാഷായി കൈവശം ഉള്ളത് ആറായിരം രൂപ മാത്രം.

Recommended Video

cmsvideo
    എറണാകുളം; പി രാജീവിന്റെ കൈവശമുള്ളത് ആയിരം രൂപ മാത്രം,സ്വരാജിന്റെ ആകെ ആസ്തി 44 ലക്ഷം രൂപ; സ്ഥാനാർത്ഥികളുടെ സ്വത്ത് വിവരങ്ങൾ ഇങ്ങനെ
    ഭാര്യ വാണി കേസരിക്ക്

    ഭാര്യ വാണി കേസരിക്ക്

    പി രാജീവിന്‍റെ ബാങ്ക് അക്കൗണ്ടില്‍ 1350079 രൂപയും 750 രൂപയുടെ ഷെയറും ഉണ്ട്. എന്നാല്‍ സ്വന്തമായി ഭൂമിയോ കെട്ടിടമോ ഇല്ല. 671748 രൂപയുടെ ബാധ്യതയുള്ള കളമശ്ശേരിയിലെ ഇടത് സ്ഥാനാര്‍ത്ഥിക്ക് ഏഴു ലക്ഷം രൂപ മൂല്യമുള്ള വാഹനം സ്വന്തം പേരിലുണ്ട്. പി രാജിവിന്‍റെ ഭാര്യ വാണി കേസരിക്ക് 9063517 രൂപയുടെ മൂല്യമുള്ള ജംഗമ വസ്തുക്കളാണ് ഉള്ളത്.

     പെന്‍ഷന്‍

    പെന്‍ഷന്‍

    വാണിയുടെ കൈവശം 3000 രൂപയുണ്ട്. വീടും കൃഷിയും ഉള്‍പ്പടെ 2.90 കോടിയുടെ സ്ഥാവര സ്വത്തുമുണ്ട്. മുന്‍ രാജ്യസഭാംഗമായ പി രാജീവിന് പെന്‍ഷന്‍ എന്ന നിലയില്‍ 27000 രൂപയുടെ മാസവരുമാനം ഉണ്ട്. ഭാര്യയുടെ മാസ വരുമാനം 150977 രൂപയാണ്. അതേസമയം തൃപ്പൂണിത്തുറയിലെ ഇടത് സ്ഥാനാര്‍ത്ഥിയായ എം സ്വരാജിന്‍റെ ആകെ ആസ്തി 4413822 രൂപയാണ്.

    സ്വരാജിന്‍റെ പേരില്‍

    സ്വരാജിന്‍റെ പേരില്‍

    ഇതില്‍ സ്വരാജിന്‍റെ പേരിലുള്ള ആസ്തി 786323 രൂപയും ഭാര്യയുടേത് 3627499 രൂപയുമാണ്. സ്വരാജിന് 2016 മോഡല്‍ കാര്‍ ഉണ്ട്. വാങ്ങിയപ്പോഴുള്ള ഇതിന്‍റെ വില 7.5 ലക്ഷം രൂപയാണ്. ഭാര്യയ്ക്ക് 6.14 ലക്ഷം രൂപ വിലയുള്ള 2013 മോഡല്‍ കാറും ഉണ്ട്. 15000 രൂപയാണ് സ്വരാജിന്‍റെ കയ്യില്‍ ക്യാഷായി ഉള്ളത്. ഭാര്യയുടെ കൈവശം 20000 രൂപയും ഭാര്യയുടെ കയ്യില്‍ 25 പവന്‍ സ്വര്‍ണ്ണവുമുണ്ട്.

    ശ്രീനിജന്‍

    ശ്രീനിജന്‍

    എറണാകുളത്തെ തന്നെ മറ്റൊരു മണ്ഡലമായ കുന്നത്തുനാട്ടിലെ ഇടത് സ്ഥാനാര്‍ത്ഥി പിവി ശ്രീനിജന്‍റെ ആസ്തി 10.59 കോടിയാണ്. ശ്രീനിജന്‍റെ ഭാര്യയും കോടിപതിയാണ്. 4.07 കോടി രൂപയുടെ ആസ്തിയാണ് അദ്ദേഹത്തിന്‍റെ ഭാര്യയ്ക്കുള്ളത്. ഇരുവരുടേയും കയ്യിലായി 25000 രൂപ വീതമുണ്ട്.

    ഭാര്യയുടെ പേരില്‍

    ഭാര്യയുടെ പേരില്‍


    ശ്രീനിജിന്‍റെ പേരില്‍ വിവിധ ബാങ്കുകളിലായി 61.70 ലക്ഷം രൂപയുടെ നിക്ഷേപവും 13.03 ലക്ഷം രൂപയുടെ പോളിസിയുമുണ്ട്. ഭാര്യയുടെ പേരിലുള്ളത് 84.99 ലക്ഷം രൂപയുടെ ബാങ്കി നിക്ഷേപമാണ്. മക്കളുടെ പേരില്‍ 31.60 ലക്ഷം രൂപയുടെ നിക്ഷേപവുമണ്ട്.. ശ്രീനിജിന് 600 ഗ്രാം സ്വര്‍ണ്ണവും ഭാര്യയുടെ പക്കല്‍ 800 ഗ്രാം, മക്കളുടെ പക്കല്‍ 400 ഗ്രാം സ്വര്‍ണ്ണവും ഉണ്ട്.

    റിയാസിന്

    റിയാസിന്

    അതേസമയം ബേപ്പൂര്‍ മണ്ഡലത്തില്‍ മത്സരിക്കുന്ന ഡിവൈഎഫ്ഐ നേതാവ് മുഹമ്മദ് റിയാസിന് വരുമാനം ഒന്നുമില്ലെന്നാണ് സത്യവാങ്മൂലത്തില്‍ വെക്കുന്നത്. എന്നല്‍ സ്വന്തമായി 25 ലക്ഷം രൂപയുടെ സ്വത്താണ്. പിന്തുടര്‍ച്ചയായി കിട്ടിയ 2435000 രൂപയുടെ സ്വത്തുമുണ്ട്. കോട്ടൂളിയില്‍ 15.5 ലക്ഷം രൂപയുടെ വീടുണ്ട്. ഇതും പാരമ്പര്യമായി ലഭിച്ചതാണ്. വിവിധ ബാങ്കുകളിലായി റിയാസിന് 75645 രൂപയുടെ നിക്ഷേപമുണ്ട്.

    വീണയ്ക്ക്

    വീണയ്ക്ക്

    അതേസമയം, റഹീമിന്‍റെ ഭാര്യയും മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകളുമായ വീണ വിജയന് 15753631 രൂപയുടെ സ്വത്തുണ്ട്. കണ്‍സള്‍ട്ടന്‍സിയില്‍ നിന്നുള്ള വരുമാനമാണ് വീണയ്ക്കുള്ളത്. 2872431 രൂപയുടെ ജംഗമ ആസ്തിയുമുണ്ട്. 1891200 രൂപയുടെ വിലമതിക്കുന്ന സ്വര്‍ണവും ഇതില്‍ ഉള്‍പ്പടെന്നു. തറവാട് വീട് സ്ഥിതി ചെയ്യുന്ന പിണറായി പോസ്റ്റോഫീസില്‍ 2.40 രൂപയുടെ ഡെപ്പോസിറ്റും വീണയുടെ പേരിലുണ്ട്.

    പിണറായിക്കും

    പിണറായിക്കും

    സ്വയാര്‍ജിതമായ 12881200 രൂപയുടെ സ്വത്തുള്ള വീണ വിജയന് തലസ്ഥാന ജില്ലയില്‍ 1.10 കോടി മൂല്യമുള്ള വീടുണ്ട്. ബാങ്ക് നിക്ഷേപമായി 121231 രൂപയുടെ നിക്ഷേപമാണ് ഉള്ളതെന്നും മുഹമ്മദ് റിയാസ് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കുന്നു. അതേസമയം മുഖ്യമന്ത്രി പിണറായി വിജയന് 204000 രൂപയുടേയും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് 2,99,000 രൂപയുടേയും ആസ്ഥിയാണ് ഉള്ളത്.

    നയനരാജിന്‍റെ പുതിയ ചിത്രങ്ങള്‍-കാണാം

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+