എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഇ ശ്രീധരൻ തൃപ്പൂണിത്തുറയിൽ എം സ്വരാജിനെതിരെയോ?; ബിജെപിയുടെ കണക്ക് കൂട്ടൽ ഇങ്ങനെ

Google Oneindia Malayalam News

എറണാകുളം; നിയമസഭ തിരഞ്ഞെടുപ്പിൽ കൂടുതൽ സീറ്റുകൾ നേടിയെടുക്കുകയെന്ന ലക്ഷ്യത്തോടെ അരയും തലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ് ബിജെപി. നിലവിലെ സിറ്റിംഗ് സീറ്റായ നേമം ഉൾപ്പെടെ സംസ്ഥാനത്ത് വിജയ സാധ്യതയുള്ള അഞ്ച് എ പ്ലസ് സീറ്റുകൾ ഉണ്ടെന്നാണ് പാർട്ടി വിലയിരുത്തൽ. ശക്തരായ സ്ഥാനാർത്ഥികളെ ഇറക്കിയാൽ മണ്ഡലം പിടിക്കാമെന്നാണ് നേതൃത്വം കണക്കാക്കുന്നു.

ഇതോടൊപ്പം പ്രമുഖരെ ഇറക്കിയാൽ ചില മണ്ഡലത്തിൽ അപ്രതീക്ഷിത മുന്നേറ്റം ഉണ്ടാക്കാൻ ആകുമെന്ന വിലയിരുത്തലും പാർട്ടിക്കുണ്ട്. ഈ ലക്ഷ്യത്തോടെ ഉടൻ ബിജെപിയിൽ ചേരാനിരിക്കുന്ന മെട്രോമാൻ ഈ ശ്രീധരനേയും പരീക്ഷിക്കാനൊരുങ്ങുകയാണ് ബിജെപി.

ബിജെപിയിൽ ചേരും

ബിജെപിയിൽ ചേരും

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയ്ക്കിടെ ഞായാറാഴ്ച ശ്രീധരന്‍ ഔദ്യോഗികമായി ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍. നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വ്യക്തമായ സൂചനയും ശ്രീധരൻ നൽകി കഴിഞ്ഞു. ശ്രീധരനെ മത്സരിപ്പിച്ചാൽ ചില മണ്ഡലങ്ങളിൽ അട്ടിമറി ഉണ്ടാകുമെന്ന വിലയിരുത്തലും ബിജെപിക്കുണ്ട്.

ബിജെപിയെ അധികാരത്തിലേറ്റാൻ

ബിജെപിയെ അധികാരത്തിലേറ്റാൻ

താന്‍ രാഷ്ട്രീയ രംഗത്തേക്ക് ഇറങ്ങുന്നത് കേരളത്തില്‍ ബിജെപിയെ അധികാരത്തിലേറ്റാനും സംസ്ഥാനത്തിന് വേണ്ടി പ്രവര്‍ത്തിക്കാനുമാണെന്നും കഴിഞ്ഞ ദിവസം ശ്രീധരൻ പ്രതികരിച്ചിരുന്നു.തെരഞ്ഞെടുപ്പില്‍ ബിജെപി അധികാരത്തില്‍ എത്തിയാല്‍ മുഖ്യമന്ത്രിയാവാന്‍ വരെ തയ്യാറാണെന്നും ശ്രീധരൻ ചാനൽ അഭിമുഖത്തുൽ പറഞ്ഞിരുന്നു.

കേന്ദ്ര നേതൃത്വം തിരുമാനിക്കും

കേന്ദ്ര നേതൃത്വം തിരുമാനിക്കും

മത്സരിക്കണം എന്ന് പറഞ്ഞാല്‍ അതിന് തയ്യാറാണ്. എവിടെ മത്സരിക്കണമെന്ന് തീരുമാനിക്കേണ്ടത് പാര്‍ട്ടിയാണെന്നും ശ്രീധരൻ വ്യക്തമാക്കിയിരുന്നു. ശ്രീധരനെ മത്സരിപ്പിക്കണോയെന്നത് ബിജെപി ദേശീയ നേതൃത്വമായിരിക്കും തിരുമാനിക്കുക. കേന്ദ്ര നേതൃത്വം പച്ചക്കൊടി കാണിച്ചാൽ സംസ്ഥാനത്തെ ഏതെങ്കിലും നഗരപ്രദേശങ്ങളിലാകും ശ്രീധരനെ സ്ഥാനാർത്ഥിയാക്കിയേക്കുക.

പ്രഥമ പരിഗണന

പ്രഥമ പരിഗണന

മെട്രോ മാനെ മെട്രോ സിറ്റികളിൽ ഏതെങ്കിലുമൊന്നിൽ പരിഗണിക്കണമെന്ന ആവശ്യം പാർട്ടിക്കുള്ളിൽ ഉണ്ട്. നിലവിൽ തൃപ്പൂണിത്തറ മണ്ഡലത്തിലാണ് ശ്രീധരനെ പരിഗണിക്കുന്നത്. കഴിഞ്ഞ തവണ കോൺഗ്രസ് എംഎൽഎയായിരുന്നു കെ ബാബുവിനെ അട്ടിമറിച്ച് എം സ്വരാജാണ് മണ്ഡലത്തിൽ നിന്ന് ജയിച്ചത്. 4467 വോട്ടിന്റെ ഭൂരിപക്ഷമായിരുന്നു സ്വരാജ് നേടിയത്. എന്നാൽ ഇത്തവണ എന്തുവിലകൊടുത്തും മണ്ഡലം തിരിച്ചുപിടിക്കാനുള്ള നീക്കത്തിലാണഅ കോൺഗ്രസ്.

രമേശ് പിഷാരടിയെ

രമേശ് പിഷാരടിയെ

മത്സരത്തിനായി വീണ്ടും കെ ബാബു ചരടുവലികൾ നടത്തുന്നുണ്ടെങ്കിലും സ്വരാജിനെതിരെ ശക്തരായ സ്ഥാനാർത്ഥികൾ വേണമെന്ന വികാരമാണ് കോൺഗ്രസിൽ. കഴിഞ്ഞ ദിവസം പാർട്ടിയിൽ ചേർന്ന നടനും സംവിധാകനുമായി രമേശ് പിഷാരടിയെ മണ്ഡലത്തിൽ മത്സരിപ്പിക്കണമെന്ന നിർദ്ദേശം കോൺഗ്രസിൽ ഉയരുന്നുണ്ട്.

 താത്പര്യം അറിയിച്ചു

താത്പര്യം അറിയിച്ചു

അതേസമയം ശ്രീധരനെ ഇറക്കിയാൽ മണ്ഡലത്തിൽ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുമെന്ന വിലയിരുത്തലിലാണ് ബിജെപി. അതേസമയം പൊന്നാനിയില്‍ മത്സരിക്കാനാണ് തനിക്ക് താല്‍പര്യമെന്ന് ബിജെപി നേതൃത്വത്തെ ശ്രീധരന്‍ അറിയിച്ചതെന്നാണ് പാർട്ടി വൃത്തങ്ങൾ നൽകുന്ന സൂചന. തൃശ്ശൂർ മണ്ഡലത്തിൽ മത്സരിപ്പിക്കാനുള്ള സാധ്യതയും ഉയരുന്നുണ്ട്.

അമ്മ തനിച്ചാക്കി മടങ്ങി, അനാഥമന്ദിരമാണെന്ന് പിന്നീടാണ് അറിഞ്ഞത്, ഇമോഷണലായി ഭാഗ്യലക്ഷ്മി!!അമ്മ തനിച്ചാക്കി മടങ്ങി, അനാഥമന്ദിരമാണെന്ന് പിന്നീടാണ് അറിഞ്ഞത്, ഇമോഷണലായി ഭാഗ്യലക്ഷ്മി!!

പേരാമ്പ്രയിൽ നടക്കാനിരിക്കുന്നത് പാലാ മോഡൽ? സിപിഎം പറയുന്നത്.. കുറ്റ്യാടിയിലും നോട്ടമിട്ട് കേരള കോൺഗ്രസ്പേരാമ്പ്രയിൽ നടക്കാനിരിക്കുന്നത് പാലാ മോഡൽ? സിപിഎം പറയുന്നത്.. കുറ്റ്യാടിയിലും നോട്ടമിട്ട് കേരള കോൺഗ്രസ്

എൻസിപിക്ക് തിരിച്ചടി; ദേശീയ സമിതി അംഗം പാർട്ടി വിട്ടു, ഇനി മാണി സി കാപ്പനൊപ്പംഎൻസിപിക്ക് തിരിച്ചടി; ദേശീയ സമിതി അംഗം പാർട്ടി വിട്ടു, ഇനി മാണി സി കാപ്പനൊപ്പം

Ernakulam
English summary
kerala assembly election 2021; bjp may contest e sreedharan from thrippunithura
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X