കെ ബാബുവിനെ ഇറക്കി മണ്ഡലം തിരിച്ചുപിടിക്കണം: തൃപ്പൂണിത്തുറയിൽ ബാബുവിനായി പ്രതിഷേധം
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തിലുള്ള അനിശ്ചിതാവസ്ഥ തുടരുന്നു. നേരത്തെ കളമശ്ശേരി സീറ്റിനെച്ചൊല്ലിയായിരുന്നു എറണാകുളത്ത് തർക്കമെങ്കിൽ ഇപ്പോഴത് തൃപ്പൂണിത്തുറയെ ചൊല്ലിയാണ്. കെ ബാബു ജനങ്ങളോടും പാർട്ടി പ്രവർത്തകരോടും ഒപ്പം നിൽക്കുന്ന രാഷ്ട്രീയ നേതാവാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാണിക്കുന്നു. കെ ബാബു തന്നെ തൃപ്പൂണിത്തുറയില്‍ സ്ഥാനാര്‍ത്ഥിയാവുമെന്ന തരത്തിൽ മുന്‍പ് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നത്. ബാബുവിനെ നിയമസഭാ മത്സരിപ്പിക്കുന്നതിനായി മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സ്‌ക്രീനിംഗ് കമ്മിറ്റിയില്‍ ഉൽപ്പെടെ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.
അസമില്‍ ചൂടുപിടിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

തൃപ്പൂണിത്തുറയിൽ ആര്?
കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായിരുന്ന കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയാക്കണമെന്നാണ് കോൺഗ്രസ് പ്രവർത്തകർ ഉന്നയിക്കുന്ന ആവശ്യം. ബാബുവിനെ ഇറക്കി ഈ മണ്ഡലം പിടിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ പ്രതിഷേധ റാലിയും സംഘടിപ്പിച്ചിരുന്നു. പള്ളുരുത്തിയിലാണ് പ്രതിഷേധം സംഘടിപ്പിച്ചിട്ടുള്ളത്.

പോസ്റ്ററും പ്രതിഷേധവും
കെ ബാബുവിലൂടെ യുഡിഎഫ് തൃപ്പൂണിത്തുറ പിടിച്ചെടുക്കണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറ മണ്ഡലത്തിന്റെ പല ഭാഗങ്ങളിലും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കെ ബാബുവിന് ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നൽകിയേക്കില്ലെന്ന് വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് പാർട്ടി പ്രവർത്തകരുടെ പ്രതിഷേധം ഉടലെടുക്കുന്നത്.

അഞ്ച് തവണ വിജയം
കെ ബാബുവിന് പകരം തൃപ്പൂണിത്തുറ മണ്ഡലത്തിൽ കൊച്ചി മുൻ മേയർ സൌമിനി ജയിൻ, മുൻ ഐഎഫ്എസ് ഉദ്യോഗസ്ഥനായിരുന്ന വേണു രാജാമണി എന്നിവരെയും കോൺഗ്രസ് പരിഗണിക്കുന്നതായുള്ള റിപ്പോർട്ടുകള്‍ പുറത്തുവന്നിരുന്നു. തൃപ്പൂണിത്തുറ മണ്ഡലത്തിൽ നിന്ന് മത്സരിച്ച കെ ബാബു വിജയിച്ചിരുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് സ്ഥാനാർത്ഥി എം സ്വരാജിനോട് പരാജയം സമ്മതിക്കുകയായിരുന്നു.

വേണു രാജാമണിയോ?
കോണ്‍ഗ്രസിന്റെ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ഥി പട്ടിക നാളെ പ്രഖ്യാപിക്കാനിരിക്കെ സാധ്യതാ പട്ടികയില്‍ വീണ്ടും മാറ്റമുണ്ടെന്നുള്ള തരത്തിലുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തൃപ്പൂണിത്തുറയില്‍ വേണു രാജാമണിയെ സ്ഥാനാര്‍ഥിയാക്കുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവരുന്ന വിവരം. കോൺഗ്രസ് നേതാവ് മാത്യു കുഴല്‍നാടനെ മൂവാറ്റുപുഴയില്‍നിന്നുതന്നെ മത്സരിപ്പിക്കാനാണ് പാർട്ടിക്കുള്ളിലെ തീരുമാനം.

വിശ്വസ്തർക്കായി
കോൺഗ്രസിനുള്ളിലെ തന്റെ വിശ്വസ്തരായ കെ ബാബു, കെസി ജോസഫ് എന്നിവർക്ക് സീറ്റ് നൽകണമെന്ന നിലപാടിൽ ഉറച്ചുനിന്ന് സമ്മർദ്ദം ചെലുത്തുകയാണ് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. നേമത്ത് യുഡിഎഫിന് ആര് മത്സരിക്കുമെന്നാണ് ഇപ്പോഴുള്ള ആശങ്ക. നേമത്തിന് വേണ്ടി പലരുടേയും പേരുകളുയർന്ന് വരുന്നുണ്ടെങ്കിലും തർക്കം രൂക്ഷമാകുന്നതോടെ സ്ഥാനാർത്ഥികളുടെ പേരുകളെ ക്കുറിച്ചുള്ള ചർച്ചകളാരംഭിച്ചിട്ടില്ലെന്നാണ് കോൺഗ്രസ് ഹൈക്കമാൻഡ് നൽകുന്ന മറുപടി.
നടി സുനൈനയുടെ ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications