Get Updates
Get notified of breaking news, exclusive insights, and must-see stories!

കെ ബാബു വീണ്ടും തൃപ്പൂണിത്തുറയില്‍; മൂവാറ്റുപുഴയില്‍ ജോസഫ് വാഴയ്ക്കനെ വെട്ടി മാത്യു കുഴല്‍നാടന്‍

കൊച്ചി: തൃപ്പൂണിത്തുറ തിരിച്ചുപിടിക്കാന്‍ ഇത്തവണയും കെ ബാബുവിനെ തന്നെ ഇറക്കി കോണ്‍ഗ്രസ്. മുന്‍ മേയര്‍ സൗമിനി ജെയിന്‍ ഉള്‍പ്പെടെയുള്ളവരെ പരിഗണിച്ചിരുന്ന ഈ മണ്ഡലത്തില്‍ ബാബുവിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. എന്നാല്‍ പിന്നീട് ബാബുവിനെ സ്ഥാനാര്‍ഥിയാക്കണമെന്ന് നിരവധി പ്രാദേശിക നേതാക്കള്‍ ആവശ്യപ്പെട്ടു. ഇതോടെയാണ് നേതൃത്വം ബാബുവിനെ തന്നെ കളത്തിലിറക്കാന്‍ തീരുമാനിച്ചത്. സീറ്റ് ലഭിച്ചില്ലെങ്കില്‍ ബാബു ബിജെപിയില്‍ ചേരാന്‍ ധാരണയുണ്ടാക്കിയിരുന്നു എന്ന് ഐ ഗ്രൂപ്പ് നേതാക്കള്‍ ആരോപിച്ചിരുന്നു. ഉമ്മന്‍ ചാണ്ടിയുടെ ഇടപെടലാണ് ബാബുവിനെ വീണ്ടും മല്‍സരിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കാന്‍ കാണമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

p

അതേസമയം, മൂവാറ്റുപുഴ മണ്ഡലത്തില്‍ ഇത്തവണ കെപിസിസി സെക്രട്ടറി മാത്യു കുഴല്‍നാടന്‍ മല്‍സരിക്കും. കെപിസിസി വൈസ് പ്രസിഡന്റ് ജോസഫ് വാഴയ്ക്കന്‍ 2016ല്‍ തോറ്റ മണ്ഡലമാണ് മൂവാറ്റുപുഴ. ഇത്തവണയും ഇവിടെ തന്നെ മല്‍സരിക്കണമെന്ന് അദ്ദേഹം താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ, അദ്ദേഹത്തിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളില്‍ സേവ് കോണ്‍ഗ്രസ് ഫോറം എന്ന പേരില്‍ പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിരുന്നു. മാത്രമല്ല, കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് മൂവാറ്റുപുഴ മണ്ഡലം ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ ഇവിടെ മാത്യു കുഴല്‍നാടനെ മല്‍സരിപ്പിച്ചാല്‍ വിജയം ഉറപ്പാണ് എന്നാണ് ഹൈക്കമാന്റ് നടത്തിയ സര്‍വ്വെയില്‍ തെളിഞ്ഞത്. വാഴയ്ക്കനെ ആലപ്പുഴയിലോ കോട്ടയത്തോ ഏതെങ്കിലും മണ്ഡലത്തില്‍ മല്‍സരിക്കുമെന്ന സൂചനയമുണ്ടായിരുന്നു.

കൊച്ചി മണ്ഡലത്തില്‍ ടോണി ചമ്മിണി, വൈപ്പിനില്‍ ദീപക് ജോയ്, തൃക്കാക്കരയില്‍ പിടി തോമസ്, പെരുമ്പാവൂരില്‍ എല്‍ദോസ് കുന്നപ്പള്ളി, എറണാകുളത്ത് ടിജെ വിനോദ്, കുന്നത്തുനാട് വിപി സജീന്ദ്രന്‍, ആലുവയില്‍ അന്‍വര്‍ സാദത്ത്, പറവൂരില്‍ വിഡി സതീശന്‍ എന്നിവരാണ് എറണാകുളം ജില്ലയില്‍ കോണ്‍ഗ്രസിന് വേണ്ടി കളത്തിലിറങ്ങുന്നത്. സംസ്ഥാനത്ത് 92 മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് മല്‍സരിക്കുന്നത്. 86 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിച്ചു. ഇനി ആറെണ്ണം വൈകാതെ പ്രഖ്യാപിക്കും. ഇവിടെ തര്‍ക്കം കാരണം പ്രഖ്യാപനം മാറ്റിവെക്കുകയായിരുന്നു.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

നടി നിത്യ രാജിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+