എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

'റഹീം ഇറങ്ങിയാൽ ഇബ്രാഹിം കുഞ്ഞ് തറപറ്റും'; കളമശേരി സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസ്? നിർണായക നീക്കം

Google Oneindia Malayalam News

നിയമസഭ തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ തിരഞ്ഞെടുപ്പ് ചിത്രം തെളിഞ്ഞ് വരികയാണ്. ഏതൊക്കെ മണ്ഡലങ്ങൾ ഏറ്റെടുക്കും എത്ര സീറ്റുകളിൽ മത്സരിക്കുമെന്ന കാര്യത്തിലുള്ള ചർച്ചകൾ മുന്നണികൾ ശക്തമാക്കിയിട്ടുണ്ട്. ജയസാധ്യത ഉള്ള സീറ്റുകളിൽ മികച്ച സ്ഥാനാർത്ഥികളെ തന്നെ രംഗത്തിറക്കാനുള്ള ചർച്ചകളിലാണ് പാർട്ടികൾ.

ഇത്തവണ ശക്തമായ പോരാട്ടത്തിന് വഴിയൊരുങ്ങുന്ന എറണാകുളത്തെ കളമശേരി മണ്ഡലത്തിൽ ആരൊക്കെ തമ്മിലാകും പോരാട്ടം എന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ലീഗിന്റെ സീറ്റ് പിടിച്ചെടുക്കാൻ എഎ റഹീമിനെ ഇറക്കാനാണ് സിപിഎം ആലോചിക്കുന്നത്. എന്നാൽ സിറ്റിംഗ് സീറ്റ് കൈവിടാതിരിക്കാൻ നിർണായക തിരുമാനത്ത് ഒരുങ്ങുകയാണ് കോൺഗ്രസ് എന്നാണ് സൂചന. വിശദാംശങ്ങളിലേക്ക്

സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി നിർണയം

വിജയ സാധ്യത മാത്രം പരിഗണിച്ചാകണം സ്ഥാനാർത്ഥി നിർണയം എന്നാണ് യുഡിഎഫിലെ നിർദ്ദേശം. അതുകൊണ്ട് പഴുതടച്ചുള്ള ചർച്ചകളാണ് സ്ഥാനാർത്ഥികളുടെ കാര്യത്തിൽ മുന്നണിയിൽ നടക്കുന്നത്. യുഡിഎഫിലെ പ്രധാന കക്ഷിയായ കോൺഗ്രസ് അനൗപചാരികമായി സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്ന് കഴിഞ്ഞു. രണ്ടാം കക്ഷിയായ മുസ്ലീം ലീഗ് ആകട്ടെ സ്ഥാനാർത്ഥി പട്ടികയുടെ അന്തിമ ഘട്ട ചർച്ചയിൽ എത്തി നിൽക്കുകയാണ്.

രണ്ട് തവണ മത്സരിച്ചവർക്ക്

രണ്ട് തവണ മത്സരിച്ചവർക്ക്

ഇത്തവണയും തദ്ദേശ തിരഞ്ഞെടുപ്പിന് സമാനമായി രണ്ട് തവണ മത്സരിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന നിലപാടിലാണ് ലീഗ്.എന്നാൽ വിജയ സാധ്യത പരിഗണിച്ച് ചില മുതിർന്ന നേതാക്കളുടെ കാര്യത്തിൽ ഈ പിടിവാശി വേണ്ടെന്ന നിർദ്ദേശവും പാർട്ടിയിൽ ഉയരുന്നുണ്ട്.
കളമശേരി മണ്ഡലത്തിലും ലീഗിൽ അത്തരം ചർച്ചകൾ ശക്തമാണ്. മുതിർന്ന നേതാവും മുൻ മന്ത്രിയുമായ വികെ ഇബ്രാഹിം കുഞ്ഞ് മത്സരിക്കണമെന്നതാണ് പ്രാദേശിക വികാരം.

രണ്ട് തവണ വിജയിച്ചു

രണ്ട് തവണ വിജയിച്ചു

2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും വിജയിച്ചിട്ടുള്ള വികെ ഇബ്രാഹീം കുഞ്ഞ് മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന്‍റെ ഭാഗമായി മട്ടാഞ്ചേരി ഇല്ലാതയതോടെയാണ് പുതുതായി രൂപം കൊണ്ട കളമശ്ശേരിയിൽ മത്സരിക്കുന്നത്. 2011 ലും 2016 ലും മണ്ഡലത്തില്‍ നിന്നും മികച്ച വിജയം നേടാന്‍ ഇബ്രാഹീം കുഞ്ഞിന് സാധിച്ചിരുന്നു..

 പ്രാദേശിക വികാരം

പ്രാദേശിക വികാരം

തെരഞ്ഞെടുപ്പില്‍ 68726 വോട്ടിനായിരുന്നു ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്. സിപിഎമ്മിന്റെ എഎം യൂസഫ് 56,608 വോട്ട് നേടിയിരുന്നു. 12,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വിജയം.ഇത്തവണയും ഇബ്രാഹിം കുഞ്ഞ് ഇറങ്ങിയാൽ വലിയ ഭൂരിപക്ഷത്തിൽ തന്നെ വിജയിക്കാമെന്ന് പ്രാദേശിക നേതാക്കൾ പറയുന്നു.

സീറ്റ് ഏറ്റെടുക്കണം

സീറ്റ് ഏറ്റെടുക്കണം

അതേസമയം അഴിമതി കേസില്‍ ജയിലില്‍ കഴിഞ്ഞ ഒരാളെ വീണ്ടും മത്സരിപ്പിക്കുന്നത് സംസ്ഥാന തലത്തില്‍ തന്നെ മുന്നണിക്ക് തിരിച്ചടിയാവും എന്ന വിലയിരുത്തൽ മുന്നണിയിൽ ഉണ്ട്. അതിനിടെ നിലവിലെ സാഹചര്യത്തിൽ കളമശേരി മണ്ഡലം കോൺഗ്രസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുകയാണ് യൂത്ത് കോൺഗ്രസ്.

റഹീം വന്നാൽ നഷ്ടമാകും

റഹീം വന്നാൽ നഷ്ടമാകും

സിപിഎം ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ മത്സരിപ്പിച്ചാൽ മണ്ഡലം നഷ്ടമാകുമെന്നാണ് യൂത്ത് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഇതു സംബന്ധിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പിവൈ ഷാജഹാന്‍ കെപിസിസി പ്രസിഡന്റിനും യുഡിഎഫ് കണ്‍വീനര്‍ക്കും കത്തു നല്‍കി.

തദ്ദേശ കണക്കുകൾ

തദ്ദേശ കണക്കുകൾ

നിലവിൽ ജനവികാരം മുസ്ലീം ലീഗിനും ഇബ്രാഹിം കുഞ്ഞിനും എതിരാണെന്ന് കത്തിൽ പറയുന്നു. ഇബ്രാഹിം കുഞ്ഞിന് പകരം അദ്ദേഹത്തിന്റെ മകൻ മത്സരിച്ചാലും ഇവിടെ വിജയിക്കാനാകില്ലെന്നും തദ്ദേശ കണക്കുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നും കത്തിൽ പറയുന്നു.

ഇബ്രാഹിം കുഞ്ഞിന്റെ പഞ്ചായത്ത്

ഇബ്രാഹിം കുഞ്ഞിന്റെ പഞ്ചായത്ത്

നഗരസഭയിലെ പത്ത് സീറ്റില്‍ മൂന്നെണ്ണത്തില്‍ മാത്രമാണ് ഇത്തവണ വിജയിക്കാൻ സാധിച്ചത്. ഏലൂര്‍ നഗരസഭയില്‍ ഒരാള്‍ പോലും ജയിച്ചില്ല. കുന്നുകര, കടുങ്ങല്ലൂര്‍, കരുമാലൂര്‍ ,ആലങ്ങാട് പഞ്ചായത്തിൽ പോലും നിലംതൊടാൻ സാധിച്ചില്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. ആലങ്ങാട് ഇബ്രാഹിം കുഞ്ഞിന്റെ തന്നെ പഞ്ചായത്താണ്.

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election
യൂത്ത് ലീഗ് മത്സരിക്കട്ടെ

യൂത്ത് ലീഗ് മത്സരിക്കട്ടെ

ജില്ലയിൽ ലീഗ് മത്സരിക്കുന്ന ഏക സീറ്റ് കോൺഗ്രസ് ഏറ്റെടുക്കാൻ തയ്യാറാകുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ലീഗ് തന്നെയാണ് മത്സരിക്കുന്നതെങ്കിൽ ഇവിടെ യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്റെ പേരാണ് പരിഗണിക്കുന്നത്. സിപിഎം സ്ഥാനാര്‍ത്ഥിയായി എഎ റഹീം വന്നാല്‍ യൂത്ത് നേതാവ് എന്ന നിലയില്‍ പികെ ഫിറോസിനുള്ള സാധ്യത വര്‍ധിക്കും എന്നാണ് ലീഗ് കണക്ക് കൂട്ടൽ.

Ernakulam
English summary
kerala assembly election 2021; Ibrahim kunju wont be able to win against AA rahim warns youth congress
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X