എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ആലുവയില്‍ 2006 ആവര്‍ത്തിക്കാന്‍ സിപിഎം; എഎ റഹീം പട്ടികയില്‍, മറ്റു 4 പേരും, അന്‍വര്‍ സാദത്തിന് കുരുക്കിടുമോ

Google Oneindia Malayalam News

ആലുവ: കോണ്‍ഗ്രസിന്റെ ഉറച്ച കോട്ടയായ ആലുവയില്‍ ചെങ്കൊടി പാറുമോ. എന്തുവന്നാലും മണ്ഡലത്തില്‍ ജയിക്കുമെന്ന ദൃഢനിശ്ചയത്തിലാണ് ഇടതുപക്ഷം. പുതുമുഖങ്ങളെ മല്‍സരിപ്പിച്ച് വിജയം കൊയ്യാനാണ് നീക്കം. സ്ഥാനാര്‍ഥികളുടെ സാധ്യതാ പട്ടിക സിപിഎം തയ്യാറാക്കി. അഞ്ചു പേരാണ് സ്ഥാനാര്‍ഥി പട്ടികയിലുള്ളത്. കൂടുതല്‍ ജയസാധ്യതയുള്ളവരെ മല്‍സരിപ്പിക്കും. യുഡിഎഫ് സ്ഥാനാര്‍ഥിയായി സിറ്റിങ് എംഎല്‍എ അന്‍വര്‍ സാദത്ത് തന്നെ കളത്തിലിറങ്ങുമെന്ന് ഉറപ്പായതോടെയാണ് സിപിഎം കരുത്തരായ യുവാക്കളെ തേടുന്നത്. കൂടുതല്‍ വിവരങ്ങള്‍ ഇങ്ങനെ....

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രം

കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ആലുവയില്‍ ഇടതുപക്ഷം ജയിച്ചത് വളരെ അപൂര്‍വമായിട്ടാണ്. എന്നാല്‍ കരുത്തരായ സ്ഥാനാര്‍ഥികളെ ഇറക്കിയാല്‍ മണ്ഡലം കൂടെ പോരുമെന്ന് സിപിഎം കണക്കുകൂട്ടുന്നു. ഇതിന് തെളിവായി പ്രാദേശിക നേതാക്കള്‍ 2006ലെ കഥ ചൂണ്ടിക്കാട്ടുന്നു. എഎം യൂസുഫാണ് അന്ന് ഇടതുപക്ഷത്തിന് വേണ്ടി ജയിച്ചത്.

വിജയം തുടരാന്‍ ആയില്ല

വിജയം തുടരാന്‍ ആയില്ല

നാല് തിരഞ്ഞെടുപ്പില്‍ മികച്ച വിജയം നേടിയ കെ മുഹമ്മദാലിയെ ആണ് 2006ല്‍ യൂസുഫ് പരാജയപ്പെടുത്തിയത്. എന്നാല്‍ ഈ വിജയം തുടരാന്‍ ഇടുതപക്ഷത്തിന് സാധിച്ചില്ല. 2011ലും 2016ലും യുഡിഎഫ് വിജയിച്ചു. ഇത്തവണ അനുകൂലമായ ഒട്ടേറെ ഘടകങ്ങളുണ്ടെന്ന് സിപിഎം കണക്കുകൂട്ടുന്നു. എറണാകുളം ജില്ലയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രകടമായ മാറ്റമാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്.

എഎ റഹീമിന്റെ പേര് രണ്ടിടത്ത്

എഎ റഹീമിന്റെ പേര് രണ്ടിടത്ത്

ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിന്റെ പേരാണ് ആലുവയില്‍ ഉയര്‍ന്നുകേള്‍ക്കുന്നതില്‍ ഒന്ന്. കളമശേരിയിലും റഹീം മല്‍സരിച്ചേക്കുമെന്ന് സൂചന വന്നിരുന്നു. അതേസമയം, മണ്ഡലത്തിന് പുറത്തുനിന്നുള്ളവരേക്കാള്‍ പരിഗണന മണ്ഡലത്തിലുള്ളവര്‍ക്ക് നല്‍കാമെന്ന അഭിപ്രായം ഉയര്‍ന്നിട്ടുണ്ട്. അങ്ങനെയാണെങ്കില്‍ റഹീം സ്ഥാനാര്‍ഥിയാകില്ല.

നെടുമ്പാശേരിയില്‍ തോറ്റെങ്കിലും....

നെടുമ്പാശേരിയില്‍ തോറ്റെങ്കിലും....

ജില്ലാ പഞ്ചായത്തിലേക്ക് നെടുമ്പാശേരി ഡിവിഷനില്‍ നിന്ന് മല്‍സരിച്ച അഡ്വ. കെകെ നാസര്‍ ആലുവയില്‍ ഇടതുപക്ഷം പരിഗണിക്കുന്ന വ്യക്തിയാണ്. എന്നാല്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടത് ഇദ്ദേഹത്തിന്റെ സാധ്യത കുറയ്ക്കുന്നു. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമാണ് നെടുമ്പാശേരി ഡിവിഷന്‍.

മറ്റു രണ്ടു പേര്‍ ഇവരാണ്

മറ്റു രണ്ടു പേര്‍ ഇവരാണ്

വ്യാപാരി വ്യവസായി നേതാവ് എജെ റിയാസ് ആണ് ഇടതുപക്ഷം പരിഗണിക്കുന്ന മറ്റൊരു വ്യക്തി. പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് അംഗം ഷബീര്‍ അലിയുടെ പേരും സാധ്യതാ ലിസ്റ്റിലുണ്ട്. ശ്രീമൂല നഗരം സ്വദേശിയാണ് ഇദ്ദേഹം. 20 വര്‍ഷമായി ഹൈക്കോടതിയില്‍ അഭിഭാഷകനാണ്.

ബഷീര്‍ ആണെങ്കില്‍ ജയിച്ചേക്കും...

ബഷീര്‍ ആണെങ്കില്‍ ജയിച്ചേക്കും...

കീഴ്മാട് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് ബീഷീറിന്റെ പേര് പരിഗണിയിലുണ്ട്. എന്നാല്‍ ചെറുപ്പക്കാരെ പരിഗണിക്കാമെന്ന ചര്‍ച്ച ഇദ്ദേഹത്തിന് തിരിച്ചടിയാകും. മുതിര്‍ന്ന നേതാവും കീഴ്മാട് പഞ്ചായത്തില്‍ ഏറെ ബന്ധങ്ങളുമുള്ള വ്യക്തിയാണ് ബഷീര്‍. കീഴ്മാട് നിന്നുള്ള വ്യക്തിയെ സ്ഥാനാര്‍ഥിയാക്കിയാല്‍ ജയസാധ്യതയുണ്ട് എന്ന് പ്രാദേശിക നേതാക്കള്‍ അഭിപ്രായപ്പെടുന്നു.

കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?കുഞ്ഞാലിക്കുട്ടിയും മജീദും വഹാബും... മുസ്ലിം ലീഗില്‍ സീനിയേഴ്‌സ് പ്രതിസന്ധി; എങ്ങനെ പരിഹരിക്കും?

Recommended Video

cmsvideo
Kerala will not proceed CAA says pinarayi vijayan

Ernakulam
English summary
Kerala Assembly Election 2021: CPM consider DYFI leader AA Rahim and 4 Others in Aluva constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X