എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃപ്പൂണിത്തറ പിടിച്ച അതേ തന്ത്രം പയറ്റാൻ സിപിഎം; കളമശ്ശേരിയിൽ എഎ റഹീമിനെ ഇറക്കും..കണക്ക് കൂട്ടൽ ഇങ്ങനെ

Google Oneindia Malayalam News

തിരുവനന്തപുരം; നിയസഭ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി ചർച്ചകളിലേക്ക് കടന്നിരിക്കുകയാണ് മുന്നണികൾ. രണ്ട് തവണ മത്സരിച്ച് ജയിച്ചവർക്ക് സീറ്റ് നൽകേണ്ടതില്ലെന്ന തരത്തിലുള്ള ചർച്ചകൾ സിപിമ്മിൽ ഉണ്ടായിരുന്നുവെങ്കിലും നിലവിലെ സാഹചര്യത്തിൽ അത്തരമൊരു തിരുമാനത്തിന് മുതിരേണ്ടതില്ലെന്നാണ് പാർട്ടി തിരുമാനം. ജയസാധ്യത മാത്രം സ്ഥാനാർത്ഥി നിർണയത്തിൽ മാനദണ്ഡം ആക്കിയാൽ മതിയെന്നാണ് പാർട്ടി നിർദ്ദേശം.

അതേസമയം യുവരക്തങ്ങൾക്ക് കൂടുതൽ പ്രാതിനിധ്യം നൽകണമെന്ന ധാരണയും പാർട്ടിയിലുണ്ട്.ഇതോടെ വരും തിരഞ്ഞെടുപ്പിൽ സുപ്രധാന മണ്ഡലങ്ങളിൽ പലതിലും യുവാക്കൾ തന്നെ രംഗത്തെത്തുമെന്ന കാര്യം ഉറപ്പായിരിക്കുകയാണ്.

എഎ റഹീമിനെ ഇറക്കും

എഎ റഹീമിനെ ഇറക്കും

ഇക്കുറി ശക്തമായ മത്സരത്തിന് കളമൊരുങ്ങുന്ന എറണാകുളം ജില്ലയിലെ കളമശ്ശേരി മണ്ഡലത്തിൽ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എഎ റഹീമിനെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്. പാലാരിവട്ടം പാലം അഴിമതി കേസില്‍ അന്വേഷണം നേരിടുന്ന വികെ ഇബ്രാഹിം കുഞ്ഞാണ് നിലവില്‍ കളമശ്ശേരി എംഎല്‍എ.

2011 മുതൽ

2011 മുതൽ

കളമശ്ശേരി മുനിസിപ്പാലിറ്റി,ഏലൂർ നഗരസഭ എന്നിവയും പരവൂർ താലൂക്കിൽ ഉൾപ്പെടുന്ന ആലങ്ങാട്, കടുങ്ങല്ലൂർ, കുന്നുകര, കരുമാല്ലൂർ എന്നീ പഞ്ചായത്തുകളും അടങ്ങിയതാണ് കളമശ്ശേരി നിയമസഭാമണ്ഡലം.2011 മുതൽ ലീഗിന്റെ ഇബ്രാഹിം കുഞ്ഞാണ് മണ്ഡലത്തിൽ നിന്ന് നിയമസഭയെ പ്രതിനിധീകരിക്കുന്നത്.

മുസ്ലീം ലീഗ് പ്രതിരോധത്തിൽ

മുസ്ലീം ലീഗ് പ്രതിരോധത്തിൽ

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 68726 വോട്ടിനാണ് ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്. സിപിഎമ്മിന്റെ എഎം യൂസഫ് 56,608 വോട്ട് നേടിയിരുന്നു. 12,118 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വിജയം.എന്നാൽഇത്തവണ വലിയ പ്രതീക്ഷയിലാണ് ഇവിടെ സിപിഎം.

തിരിച്ചടിയായേക്കും

തിരിച്ചടിയായേക്കും

പാലാരിവട്ടം കേസിൽ ഇബ്രാഹിം കുഞ്ഞ് അറസ്റ്റിലായതോടെ മുസ്ലീം ലീഗ് കടുത്ത പ്രതിരോധത്തിലായിരിക്കുകയാണ്.
ജില്ലയിലെ ലീഗിന്റെ ഏക സീറ്റിൽ ഇത്തവണ വികെ ഇബ്രാഹിം കുഞ്ഞിനെ ഇറക്കിയാൽ തിരിച്ചടിയാകുമെന്ന ആശങ്ക നേതൃത്വത്തിന് ഉണ്ട്.അതേസമയം കുഞ്ഞിന് പകരം ആരെ മത്സരിപ്പിക്കുമെന്ന ചർച്ചയും പാർട്ടിയിൽ ശക്തമാണ്.

തൃപ്പൂണിത്തറ പിടിച്ച തന്ത്രം

തൃപ്പൂണിത്തറ പിടിച്ച തന്ത്രം

ഇബ്രാഹിം കുഞ്ഞിന്റെ മകനെ സ്ഥാനാർത്ഥിയാക്കണമെന്ന ആവശ്യം ലീഗിൽ ഉണ്ട്. എന്നാൽ ഇതിനെതിരെ പാർട്ടിയിൽ എതിർശബ്ദങ്ങളും ഉയരുന്നുണ്ട്.അതേസമയം എഎ റഹീമിനെ ഇറക്കി മണ്ഡലം പിടിക്കാമെന്നാണ് സിപിഎം കണക്ക് കൂട്ടൽ. കെ ബാബുവിനെതിരെ എം സ്വരാജിനെ രംഗത്തിറക്കി തൃപ്പൂണിത്തുറ പിടിച്ച മാതൃകയാണ് സിപിഎമ്മിന്റെ ആലോചന.

 വൻ ഭൂരിപക്ഷത്തിൽ

വൻ ഭൂരിപക്ഷത്തിൽ

2016 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ബാർ കോഴ വിഷയത്തിൽ കെ ബാബു ആരോപണങ്ങൾ നേരിടവെയാണ് മണ്ഡലത്തിൽ യുവ നേതാവായ സ്വാരജിനെ ഇറക്കാൻ സിപിഎം തിരുമാനിച്ചത്.സിപിഎമ്മിൻറെ കണക്ക് കൂട്ടൽ പിഴച്ചില്ലെന്ന് മാത്രമല്ല 4467 വോട്ടിന്റെ ഭൂരിപക്ഷത്തിൽ എം സ്വരാജ് വിജയിച്ച് കയറുകയും ചെയ

 വിജയിക്കാനാകും

വിജയിക്കാനാകും

ഇത് ആവർത്തിക്കുമെന്നാണ് സിപിഎം വിലയിരുത്തൽ.മാത്രമല്ല
തദ്ദേശ തിരഞ്ഞെടുപ്പിലെ കണക്കുകളും എൽഡിഎഫിന്റെ പ്രതീക്ഷ ഉയർത്തുന്നുണ്ട്. ഇത്തവണ കളമശേരി മണ്ഡലത്തിൽ എൽഡിഎഫിനാണ് മുൻതൂക്കം.
ഇതേ ഫലം ആവർത്തിച്ചാൽ നിയമസഭ തിരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കാനാകുമെന്ന് സിപിഎം പറയുന്നു.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?
എം സ്വരാജിനെ തന്നെ

എം സ്വരാജിനെ തന്നെ

അതേസമയം ഇത്തവണയും തൃപ്പൂണിത്തറയിൽ എം സ്വരാജിനെ തന്നെ മത്സരിപ്പിക്കാനാണ് സിപിഎം ആലോചിക്കുന്നത്.ജില്ലയിലെ മറ്റൊരു മണ്ഡമായ പെരുമ്പാവൂരിൽ പി രാജീവിനെയാണ് സിപിഎം പരിഗണിക്കുന്നത്.

വിഎസ് സുനില്‍കുമാര്‍ മല്‍സരിച്ചേക്കില്ല; യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം... ബിജെപി പേടിയില്‍ സിപിഎംവിഎസ് സുനില്‍കുമാര്‍ മല്‍സരിച്ചേക്കില്ല; യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണം... ബിജെപി പേടിയില്‍ സിപിഎം

ബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെബിജെപി 6 മണ്ഡലങ്ങളില്‍ കേന്ദ്രീകരിക്കും; പട്ടികയില്‍ എപി അബ്ദുള്ളക്കുട്ടിയും, പ്രതീക്ഷ ഇങ്ങനെ

<br /></a><a class=ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി" title="
ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി" />
ലൈഫ് മിഷൻ കേസിൽ സർക്കാരിന് തിരിച്ചടി; സിബിഐ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

Ernakulam
English summary
Kerala assembly election 2021; CPM may consider aa rahim in kalamassery constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X