• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

അനൂപ് ജേക്കബിനെതിരെ പിബി രതീഷ്; പിറവം പിടിക്കാൻ കച്ചകെട്ടി ഇറങ്ങി എൽഡിഎഫ്.. തന്ത്രങ്ങൾ ഇങ്ങനെ

എറണാകുളം; സംസ്ഥനത്ത് തന്നെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് മത്സരിക്കുന്ന ഏക സീറ്റാണ് പിറവം.
ഇരുമുന്നണികളേയും പിന്തുണച്ചിട്ടുണ്ടെങ്കിലും യുഡുഎഫിനോട് ആഭിമുഖ്യം പുലർത്തുന്ന മണ്ഡലത്തിൽ ഇക്കുറിയും വിജയിച്ച് കയറാമെന്ന പ്രതീക്ഷയിലാണ് സിറ്റിംഗ് എംഎൽഎയും ജേക്കബ് വിഭാഗം നേതാവുമായ അനൂപ് ജേക്കബ്. എന്നാൽ യാക്കോബായ സമുദായത്തിന് നിർണായക സ്വാധീനമുള്ള മണ്ഡലത്തിൽ ഇക്കുറി അട്ടിമറിയുണ്ടാകുമെന്ന പ്രതീക്ഷയിലാണ് എൽഡിഎഫ്. എന്തുവിലകൊടുത്തും മണ്ഡലം പിടിക്കാൻ കരുത്തനായ സ്ഥാനാർത്ഥിയെ തന്നെയിറക്കാനാണ് എൽഡിഎഫ് ഒരുങ്ങുന്നത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

വൻ വിജയം

വൻ വിജയം

പാർട്ടി സ്ഥാപകനായ ടിഎം ജേക്കബ് 1991 മുതൽ മത്സരിക്കുന്ന മണ്ഡലമാണ് എറണാകുളം ജില്ലയിലെ പിറവം.
അസുഖബാധിതനായ ജേക്കബിന്റെ മരണത്തെ തുടർന്ന് നടന്ന ഉപതിരഞ്ഞെടുപ്പിലാണ് അദ്ദേഹത്തിന്റെ മകൻ അനൂപ് ഇവിടെ നിന്ന് മത്സരിക്കുന്നത്. 2011ലെ നിയമസഭതിരഞ്ഞെടുപ്പില്‍ 157 വോട്ടിന്റെ മാത്രം ഭൂരിപക്ഷമാണ് സിപിഎം സ്ഥാനാർത്ഥിയായ എം ജെ ജേക്കബിനെതിരെ ടി എം ജേക്കബിനുണ്ടായിരുന്നത്.

എം ജെ ജേക്കബിനെ പരാജയപ്പെടുത്തി

എം ജെ ജേക്കബിനെ പരാജയപ്പെടുത്തി

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെതിരായ ജനവികാരം ശക്തമാകുമെന്ന് ഇടതുപക്ഷം ഉറച്ച് വിശ്വസിച്ച തിരഞ്ഞെടുപ്പില്‍ ഏവരേയും അമ്പരപ്പിച്ച് കൊണ്ട് മണ്ഡലത്തിൽ മികച്ച വിജയം നേടാൻ ജേക്കബിന് സാധിച്ചു. 12070 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു അനൂപ് ജയിച്ചത്. തുടർന്ന് 2016 ലും അനൂപ് തന്നെയാണ് ഇവിടെ മത്സരിച്ചത്.

യാക്കോബായ വിഭാഗത്തിന്റെ നിലപാട്

യാക്കോബായ വിഭാഗത്തിന്റെ നിലപാട്

അന്നും സിപിഎമ്മിലെ എംജെ ജേക്കബ് തന്നെയായിരുന്നു അനൂപിന്റെ എതിരാളി.. 6195 വോട്ടുകള്‍ക്കായിരുന്നു ജേക്കബിനെ അനൂപ് പരാജയപ്പെടുത്തിയത്. അനൂപിന് 73770 വോട്ടുകൾ ലഭിച്ചപ്പോൾ എംജെ ജേക്കബിന് 67575 വോട്ടുകളാണ് ലഭിച്ചത്. എന്നാൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിറവത്ത് അനൂപ് ജേക്കബിന് കാര്യങ്ങൾ ആശ്വാസകരമല്ലെന്നാണ് വിലയിരുത്തപ്പെടുന്നത്.

ജോണി നെല്ലൂർ പാർട്ടി വിട്ടത്

ജോണി നെല്ലൂർ പാർട്ടി വിട്ടത്

മുതിർന്ന നേതാവായ ജോണി നെല്ലൂർ പാർട്ടി വിട്ടതും യാക്കോബായ സമുദായത്തിന്റെ നിലപാടുമാണ് ജേക്കബിന് തിരിച്ചടിയാകുമെന്നാണ് നിരീക്ഷക്കപ്പെടുന്നത്.
കേരള കോണ്‍ഗ്രസിലെ പ്രമുഖ നേതാവായ ജോണി നെല്ലൂര്‍ ഏതാനും മാസങ്ങള്‍ക്ക് മുൻപാണ് പാര്‍ട്ടി വിട്ട് പിജെ ജോസഫ് പക്ഷത്തേക്ക് പോയത്.

മുതലെടുക്കാൻ ഇടതുപക്ഷം

മുതലെടുക്കാൻ ഇടതുപക്ഷം

മാത്രമല്ല പള്ളിത്തർക്കം പരിഹരിക്കുന്നതിനായി സർക്കാർ കൈക്കൊണ്ട നടപടികളും സെമിത്തേരി മൃതദേഹ സംസ്കാര അവകാശം സംരക്ഷിക്കൽ നിയമം പാസാക്കിയതടക്കമുള്ള കാര്യങ്ങളും യുഡിഎഫിന് ഇവിടെ തിരിച്ചടിയയേക്കും.വിഷയത്തിൽ ഇതുവരെ ഇടപെടാൻ അനൂപ് തയ്യാറായാട്ടില്ല. ഇതടകം മുതലെടുക്കാനാണ് ഇടതുപക്ഷം ഒരുങ്ങുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ

ഇക്കുറി കരുത്തനായ നേതാവിനെ തന്നെയാണ് ഇവിടേക്കായി സിപിഎം പരിഗണിക്കുന്നത്. ജില്ലാ പഞ്ചായത്ത് മുളന്തുരുത്തി ഡിവിഷനിൽ നിന്നും മത്സരിച്ച പിബി രതീഷിനാണ് സാധ്യത.
ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റി അംഗം സിപിഎം ഏരിയ കമ്മിറ്റി അംഗം എന്നീ നിലകളിലും പ്രവർത്തിച്ച് വരികയാണ് രതീഷ്. ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ എൽദോ ടോം പോളിനോട് പരാജയപ്പെട്ടെങ്കിലും മികച്ച പ്രകടനം കാഴ്ചവെയ്ക്കാൻ രതീഷിന് സാധിച്ചിരുന്നു.

കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. ഫലപ്രഖ്യാപനം മെയ് 2 ന്കേരളം പോരാട്ട ചൂടിലേക്ക്; നിയമസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 6ന്.. ഫലപ്രഖ്യാപനം മെയ് 2 ന്

വടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎംവടക്കാഞ്ചേരിയിൽ അനിൽ അക്കരയെ വീഴ്ത്താൻ കെ രാധാകൃഷ്ണൻ?; 43 വോട്ടിന് കൈവിട്ട മണ്ഡലം തിരിച്ച് പിടിക്കാൻ സിപിഎം

ഷാരൂഖ് ഖാന്‍റെ മകള്‍, ക്യൂട്ട് സുന്ദരി സുഹാനയുടെ ചിത്രങ്ങള്‍ കാണാം

Ernakulam
English summary
Kerala assembly election 2021; CPM may field pb ratheesh againt anoop jacob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X