എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി രാജീവിന് സീറ്റില്ല, വൈപ്പിനിൽ എസ് ശർമയില്ല, കൊച്ചിയിൽ മാക്സി, എറണാകുളത്തെ സിപിഎം സ്ഥാനാർത്ഥികൾ

Google Oneindia Malayalam News

കൊച്ചി: കാലങ്ങളായി യുഡിഎഫ് ശക്തി കേന്ദ്രമായ എറണാകുളത്ത് ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ മികച്ച പ്രകടനം കാഴ്ച വെക്കാന്‍ സാധിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് സിപിഎം. നിയമസഭയില്‍ എറണാകുളത്ത് നിന്ന് ഇടതിന് നാല് എംഎല്‍എമാര്‍ മാത്രമാണുളളത്.

എറണാകുളത്ത് നിന്ന് കൂടുതല്‍ സീറ്റുകള്‍ സ്വന്തമാക്കാന്‍ തന്ത്രങ്ങള്‍ മെനയുകയാണ് സിപിഎം. എറണാകുളം ജില്ലയിലെ സിപിഎം സ്ഥാനാര്‍ത്ഥികളുടെ സാധ്യതാ പട്ടിക തയ്യാറായിട്ടുണ്ട്. വിശദാംശങ്ങള്‍ ഇങ്ങനെ

അസ്സമിലെ വനിതാ തൊഴിലാളികള്‍ക്കൊപ്പം പ്രിയങ്കാഗാന്ധി, ചിത്രങ്ങള്‍ കാണാം

3 എംഎൽഎമാർക്കും സീറ്റ്

3 എംഎൽഎമാർക്കും സീറ്റ്

14 നിയമസഭാ മണ്ഡലങ്ങളുളള എറണാകുളം ജില്ലയില്‍ പത്തെണ്ണത്തിലും 2016ല്‍ വിജയിച്ചത് യുഡിഎഫ് ആണ്. ഇക്കുറി ജില്ലയില്‍ യുഡിഎഫിന് പഴയ ആത്മവിശ്വാസം ഇല്ല. ആഞ്ഞ് ശ്രമിച്ചാല്‍ ജില്ലയിലെ ഏതാനും സീറ്റുകള്‍ കൂടി ഇത്തവണ കൂടെപ്പോരും എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. വിജയിച്ച നാല് എംഎല്‍എമാരില്‍ മൂന്ന് പേര്‍ക്കും ഇത്തവണ സിപിഎം ടിക്കറ്റ് നല്‍കാനാണ് തീരുമാനിച്ചിരിക്കുന്നത്.

തൃപ്പൂണിത്തുറയിൽ സ്വരാജ് തന്നെ

തൃപ്പൂണിത്തുറയിൽ സ്വരാജ് തന്നെ

യുവനേതാവ് എം സ്വരാജ് തൃപ്പൂണിത്തുറയില്‍ നിന്ന് തന്നെ ഒരിക്കല്‍ കൂടി ജനവിധി തേടും. കോണ്‍ഗ്രസിലെ വമ്പനായ കെ ബാബുവിനെ അട്ടിമറിച്ചാണ് തൃപ്പൂണിത്തുറയില്‍ നിന്നും ആദ്യമായി എം സ്വരാജ് നിയമസഭയിലേക്ക് എത്തുന്നത്. 58230 വോട്ടുകള്‍ കെ ബാബു നേടിയപ്പോള്‍ 62697 വോട്ടുകള്‍ സ്വരാജ് നേടി. 4467 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സ്വരാജ് ആദ്യമായി നിയമസഭയില്‍ എത്തിയത്.

കൊച്ചി സിറ്റിംഗ് എംഎല്‍എ കെജെ മാസ്‌കി

കൊച്ചി സിറ്റിംഗ് എംഎല്‍എ കെജെ മാസ്‌കി

മണ്ഡലത്തില്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ അടക്കമുളളവ ഇക്കുറിയും സ്വരാജിനെ തുണയ്ക്കും എന്നാണ് സിപിഎം കണക്ക് കൂട്ടുന്നത്. കൊച്ചി സീറ്റില്‍ സിറ്റിംഗ് എംഎല്‍എ കെജെ മാസ്‌കിക്ക് തന്നെ സീറ്റ് നല്‍കാനാണ് സിപിഎം തീരുമാനം. 2016ല്‍ കോണ്‍ഗ്രസ് നേതാവ് ഡൊമിനിക് പ്രസന്റേഷനെ ആണ് കെജെ മാക്‌സി തോല്‍പ്പിച്ചത്. ഡൊമിനിക് പ്രസന്റേഷന് 46881 വോട്ടുകളും കെജെ മാക്‌സിക്ക് 47967 വോട്ടുകളും ലഭിച്ചു.

കളമശ്ശേരിയിൽ രാജീവില്ല

കളമശ്ശേരിയിൽ രാജീവില്ല

വികെ ഇബ്രാഹിംകുഞ്ഞിന്റെ മണ്ഡലമായ കളമശ്ശേരിയില്‍ മുന്‍ എംപിയായ പി രാജീവ്, കെ ചന്ദ്രന്‍ പിളള എന്നിവരുടെ പേരുകള്‍ ആണ് ജില്ലാ കമ്മിറ്റിക്ക് മുന്നില്‍ ഉയര്‍ന്ന് വന്നത്. കളമശ്ശേരി ഇക്കുറി സിപിഎമ്മിന് വിജയ പ്രതീക്ഷയുളള മണ്ഡലമാണ്. പാലാരിവട്ടം പാലം വിവാദം തുണയാകുമെന്നാണ് പാര്‍ട്ടി കണക്ക് കൂട്ടല്‍. പി രാജീവിനെ ഒഴിവാക്കി കെ ചന്ദ്രന്‍ പിളളയെ കളമശ്ശേരിയിലിറക്കാനാണ് പാര്‍ട്ടി തീരുമാനം.

തൃക്കാക്കരയില്‍ ഇക്കുറിയും പൊതുസ്വതന്ത്രൻ

തൃക്കാക്കരയില്‍ ഇക്കുറിയും പൊതുസ്വതന്ത്രൻ

2016 എഎം യൂസഫിനെ ആയിരുന്നു കളമശ്ശേരിയില്‍ സിപിഎം ഇറക്കിയത്. 12118 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ജയം. പിടി തോമസ് എംഎല്‍എ ആയിരിക്കുന്ന തൃക്കാക്കരയില്‍ ഇക്കുറിയും പൊതുസ്വതന്ത്രനെ ആണ് ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. ഡോക്ടര്‍ ജെ ജേക്കബിനെ ആണ് തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കാനുളള തീരുമാനം.

ആന്റണി ജോണിന് തന്നെ സീറ്റ്

ആന്റണി ജോണിന് തന്നെ സീറ്റ്

2016ലെ തിരഞ്ഞെടുപ്പില്‍ സെബാസ്റ്റ്യന്‍ പോളിനെ ആയിരുന്നു ഇടത് മുന്നണി തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥിയാക്കിയത്. എന്നാല്‍ 11996 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ പിടി തോമസ് മണ്ഡലം പിടിച്ചടക്കി. കോതമംഗലത്ത് സിറ്റിംഗ് എംഎല്‍എ ആന്റണി ജോണിന് തന്നെ സീറ്റ് നല്‍കാനും പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. കോതമംഗലത്ത് ടിയു കുരുവിളയോടാണ് ആന്റണി ജോണ്‍ 2016ല്‍ ഏറ്റുമുട്ടിയത്.

Recommended Video

cmsvideo
കേരളം പോളിംഗ് ബൂത്തിലേക്ക് | Oneindia Mlayalam
ശർമയുടെ പേരില്ല

ശർമയുടെ പേരില്ല

19282 വോട്ടിന്റെ ഭൂരിപക്ഷം നേടിയാണ് കോതമംഗലത്ത് ആന്റണി ജോണ്‍ വിജയിച്ചത്. ഇക്കുറിയും മണ്ഡലം നിലനിര്‍ത്താനാവും എന്നാണ് സിപിഎം പ്രതീക്ഷിക്കുന്നത്. സിറ്റിംഗ് എംഎല്‍എമാരില്‍ എസ് ശര്‍മ മാത്രമാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കാതിരിക്കുന്നത്. തന്റെ അനാരോഗ്യം അദ്ദേഹം പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഇതോടെ വൈപ്പിനില്‍ എസ് ശര്‍മ്മയ്ക്ക് പകരമായി സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗം കെഎന്‍ ഉണ്ണിക്കൃഷ്ണനെ മത്സരിപ്പിക്കും.

ഹോട്ട് ലുക്കില്‍ യാഷിക ആനന്ദ്

Ernakulam
English summary
Kerala Assembly Election 2021: CPM's possible candidates list for Ernakulam is out
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X