എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മിഷന്‍ എറണാകുളവുമായി സിപി​എം; എട്ടിലേറെ സീറ്റുകള്‍ പിടിക്കും, പിടി തോമസിനെതിരെ പൊതുസ്വതന്ത്രന്‍

Google Oneindia Malayalam News

എറണാകുളം: കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടത് തരംഗ് ഉണ്ടായെങ്കിലും എറണാകുളം ജില്ലയിലെ 14 സീറ്റുകളില്‍ അഞ്ചിടത്ത് മാത്രമായിരുന്നു ഇടതുമുന്നണിക്ക് വിജയിക്കാന്‍ സാധിച്ചത്. വൈപ്പിന്‍, കൊച്ചി, തൃപ്പൂണിത്തുറ, മൂവാറ്റുപുഴ, കോതമംഗലം സീറ്റുകളിലായിരുന്നു ഇടത് വിജയം. കൊച്ചി കോര്‍പ്പറേഷനും ഏതാനും പഞ്ചായത്തുകളും പിടിച്ചെടുത്തെങ്കിലും ജില്ലയില്‍ മേല്‍ക്കൈ യുഡിഎഫിന് തന്നെയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ഈ സ്ഥിതി ക്ക് മാറ്റം വരുത്തി മികച്ച വിജയം കണ്ടെത്തണമെന്നാണ് സിപിഎം നിലപാട്.

കായിക ദിനാഘോഷത്തില്‍ പുതിയ ലുക്കില്‍ ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍ത്താനി; ചിത്രങ്ങള്‍ കാണാം

പറവൂര്‍ സീറ്റ് ഏറ്റെടുക്കണം

പറവൂര്‍ സീറ്റ് ഏറ്റെടുക്കണം

വിഡി സതീശന്‍ തുടര്‍ച്ചയായി വിജയിക്കുന്ന പറവൂര്‍ സീറ്റ് സിപിഐയോട് ചോദിച്ച് വാങ്ങിക്കാനാണ് സിപിഎം നീക്കം. വിഡി സതീശന്‍ തന്നെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുന്ന സ്ഥിതിക്ക് പാര്‍ട്ടി സീറ്റ് ഏറ്റെടുത്ത് ശക്തനായ സ്ഥാനാര്‍ത്ഥിയെ രംഗത്ത് ഇറക്കാനാണ് ശ്രമം. വിജയ സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലേക്ക് കണ്ട് വെച്ചിട്ടുണ്ടെന്നാണ് സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നത്.

സുനില്‍ കുമാര്‍ വരുമോ

സുനില്‍ കുമാര്‍ വരുമോ


സീറ്റ് ഏറ്റെടുക്കുന്നുണ്ടെങ്കില്‍ സിപിഐയുടെ പൂര്‍ണ്ണ സമ്മതത്തോടെ മാത്രമായിരിക്കും. പകരം ഏത് സീറ്റ് സിപിഐക്ക് നല്‍കണം എന്നത് അടക്കമുള്ള കാര്യങ്ങള്‍ ബിനോയ് വിശ്വം നേതൃത്വം നൽകുന്ന എൽഡിഎഫ് മേഖലാ ജാഥ സമാപിച്ചാൽ ചർച്ചകൾ ആരംഭിക്കും. അതേസമയം, പ്രത്യേക ഇളവ് നല്‍കി മന്ത്രി വിഎസ് സുനില്‍ കുമാറിനെ മണ്ഡലത്തില്‍ മത്സരിപ്പിക്കാനുള്ള ആലോചനകളും നടക്കുന്നുണ്ട്.

Recommended Video

cmsvideo
കേരള: യുഡിഎഫ് സീറ്റ് വിഭജനം; രണ്ടാം ഘട്ട ചർച്ച വ്യാഴാഴ്ച കൊച്ചിയിൽ നടക്കും, 15 സീറ്റ് ആവശ്യപ്പെട്ട് ജോസഫ്
പിറവം അല്ലെങ്കില്‍ പെരുമ്പാവൂര്‍

പിറവം അല്ലെങ്കില്‍ പെരുമ്പാവൂര്‍

ജോസ് കെ മാണി നയിക്കുന്ന കേരള കോണ്‍ഗ്രസ് എം മുന്നണിയിലേക്ക് വരുമ്പോള്‍ എറണാകുളം ജില്ലയില്‍ ഒരു സീറ്റ് നല്‍കാം എന്ന് ധാരണയുണ്ടായിരുന്നു. പിറവം അല്ലെങ്കില്‍ പെരുമ്പാവൂര്‍ സീറ്റുകളാണ് കേരള കോണ്‍ഗ്രസ് ചോദിക്കുന്നത്. യാക്കോബായ സഭ സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിക്കുന്നതിനാല്‍ പിറവത്ത് വിജയ സാധ്യതയുണ്ടെന്നാണ് കേരള കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍.

അങ്കമാലി സീറ്റില്‍ ജെഡിഎസ്

അങ്കമാലി സീറ്റില്‍ ജെഡിഎസ്

എന്നാല്‍ പറവൂരിന് പകരം സിപിഐ പിറവം ആവശ്യപ്പെട്ടാല്‍ കേരള കോണ്‍ഗ്രസിന് പെരുമ്പാവൂര്‍ വിട്ട് നല്‍കേണ്ടി വരും. സിപിഐയ്ക്കു പുറമേ ജനതാദളിനു മാത്രമാണ് എൽഡിഎഫില്‍ ജില്ലയിൽ സീറ്റുള്ളത്. അങ്കമാലി സീറ്റിലാണ് ജെഡിഎസ് മത്സരിക്കാറുള്ളത്. എല്‍ജെഡി കൂടി വന്ന സാഹചര്യത്തില്‍ കൂടുതല്‍ സീറ്റുകള്‍ നല്‍കേണ്ടതിനാല്‍ അങ്കമാലി സീറ്റ് സിപിഎം ഏറ്റെടുക്കാന്‍ സാധ്യതയുണ്ട്.

വീണ്ടും ജോസ് തെറ്റയില്‍

വീണ്ടും ജോസ് തെറ്റയില്‍

അങ്കമാലി സീറ്റ് എറണാകുളവുമായി വെച്ചുമാറാന്‍ ജെഡിഎസില്‍ ഒരു വിഭാഗത്തിന് ആഗ്രഹമുണ്ട്. അങ്ങനെയെങ്കിൽ ജനതാദൾ ജില്ലാ പ്രസിഡന്റ് സാബു ജോർജിനാണ് സാധ്യത. അങ്കമാലി ഉറപ്പിച്ചാല്‍ മുൻ എംഎൽഎയും മന്ത്രിയുമായ ജോസ് തെറ്റയിൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി ബെന്നി മൂഞ്ഞേലി എന്നിവര്‍ക്കാണ് സാധ്യത.

തൃപ്പൂണിത്തുറയും കൊച്ചിയും

തൃപ്പൂണിത്തുറയും കൊച്ചിയും

സിപിഎമ്മിന്‍റെ 4 സിറ്റിങ് എംഎല്‍എമാരില്‍ 3 പേര്‍ ഇത്തവണയും മത്സര രംഗത്ത് ഉണ്ടാവും. തൃപ്പൂണിത്തുറയില്‍ എം സ്വരാജും കൊച്ചിയില്‍ കെജെ മാക്സിയും കോതമംഗലത്ത് ആന്‍റണി ജോണുമാണ് വീണ്ടും മത്സരിക്കുക. ആറ് വട്ടം മത്സരിക്കുകയും മന്ത്രിയാവുകയും ചെയ്ത എസ് ശര്‍മയ്ക്ക് വീണ്ടും വൈപ്പിനില്‍ മത്സര രംഗത്തേക്ക് ഇറങ്ങണമെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് പ്രത്യേക ഇളവ് ലഭിക്കണം.

വൈപ്പിനില്‍ ആര്

വൈപ്പിനില്‍ ആര്

ആറ് ടേം എന്നത് സിപിഎമ്മില്‍ അപൂര്‍വ്വമാണെങ്കിലും തിരഞ്ഞെടുപ്പ് ജയിക്കാനുള്ള എസ് ശര്‍മ്മയുടെ കഴിവ് സിപിഎം പരിഗണിച്ചേക്കും. അങ്ങനെയെങ്കില്‍ സിപിഎമ്മിന്‍റെ നാല് സിറ്റിങ് എംഎല്‍എമാരും ഇത്തവണ മത്സരരംഗത്ത് ഉണ്ടാവും. എസ് ശര്‍മ ഒഴിവാവുകയാണെങ്കില്‍ ജില്ലാ പഞ്ചായത്ത് അംഗം എംബി ഷൈനിക്കാണ് വൈപ്പിനില്‍ സാധ്യത.

മുവാറ്റുപുഴയില്‍ എല്‍ദോ

മുവാറ്റുപുഴയില്‍ എല്‍ദോ

സിപിഐയില്‍ മുവാറ്റുപുഴയില്‍ എല്‍ദോ അബ്രഹാമിന് വീണ്ടും അവസരം ലഭിക്കും. പറവൂര്‍ സിപിഎമ്മിന് കൊടുത്ത് പിറവം ഏറ്റെടുത്താല്‍ ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി കെഎൻ സുഗതനാണ് സാധ്യത. പിറവം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ നിന്നും മുമ്പ് വിജയിച്ച വ്യക്തിയാണ് സുഗതന്‍. സീറ്റ് കേരള കോണ്‍ഗ്രസിനാണെങ്കില്‍ ജില്‍സ് പെരിയപുരം മത്സരിച്ചേക്കും.

കുന്നത്തൂരില്‍ പ്രതീക്ഷ

കുന്നത്തൂരില്‍ പ്രതീക്ഷ

കുന്നത്തൂരില്‍ ട്വന്‍റി-20 യുടെ സാന്നിധ്യത്തില്‍ ശക്തമായ ത്രികോണ മത്സരം നടന്നാല്‍ വിജയിച്ച് കയറാമെന്നാണ് സിപിഎം കണക്ക് കൂട്ടല്‍. മുന്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് കൂടിയായ പിവി ശ്രീനിജിനാണ് പരിഗണന. തൃക്കാകരയില്‍ പിടി തോമസിനെതിരെ പൊതു സ്വതന്ത്രനെ മത്സരിപ്പിക്കാനാണ് സാധ്യത. കളമശ്ശേരിയില്‍ എഎ റഹീമിനാണ് പരിഗണന.

എറണാകുളത്ത് മനു റോയി

എറണാകുളത്ത് മനു റോയി

എറണാകുളത്ത് മനു റോയ്ക്ക് വീണ്ടും അവസരം ലഭിക്കും. ഉപതിരഞ്ഞെടുപ്പില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതാണ് മനുറോയിയുടെ അനുകൂലഘടകം. ഏറ്റവും കുറഞ്ഞത് ജില്ലയില്‍ നിന്നും എട്ടിലേറെ സീറ്റുകളാണ് സിപിഎം പ്രതീക്ഷിക്കുന്നത്. മികച്ച മുന്നേറ്റം നടത്താന്‍ സാധിച്ചാല്‍ അത് പത്തിന് മുകളിലേക്കായി ഉയര്‍ത്താന്‍ കഴിയുമെന്നും നേതാക്കള്‍ അവകാശപ്പെടുന്നു.

Ernakulam
English summary
kerala assembly election 2021; CPM to contest independent candidate against PT Thomas in Thrikkakara
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X