എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തൃക്കാക്കരയില്‍ പിടി തോമസിനെ പൂട്ടണം; സിനിമ താരത്തെ രംഗത്തിറക്കാന്‍ ആലോചിച്ച് സിപിഎം

Google Oneindia Malayalam News

കൊച്ചി: സര്‍ക്കാറിനെ നിരന്തരം ആരോപണത്തിന്‍റെ മുന്‍ മുനയില്‍ നിര്‍ത്തുന്ന പിടി തോമസിനെ ഇത്തവണ തൃക്കാക്കരിയില്‍ നിന്നും നിയമസഭ കാണിക്കരുതെന്ന ഉറച്ച വാശിയിലാണ് സിപി​എം. പാര്‍ട്ടിക്കും സര്‍ക്കാറിനുമെതിരെ അനാവശ്യവും വ്യാജവുമായ ആരോപണങ്ങള്‍ പടച്ചു വിടുന്ന പിടി തോമസിനെ നിയമസഭ തിരഞ്ഞെടുപ്പില്‍ തോല്‍പ്പിക്കുമെന്നും ഇതിനുള്ള തയ്യാറെടുപ്പുകള്‍ അണിയറയില്‍ ഒരുങ്ങിക്കഴിഞ്ഞുവെന്നാണ് പ്രാദേശിക സിപിഎം നേതാക്കള്‍ അവകശപ്പെടുന്നത്.

ഇന്ധന വിലവര്‍ധനവിനെതിരെ പ്രതിഷേധിച്ചുള്ള ഭാരതബന്ദ് തുടരുന്നു, ചിത്രങ്ങള്‍

തൃക്കാക്കര മണ്ഡലം

തൃക്കാക്കര മണ്ഡലം

2010 ലെ മണ്ഡല പുനഃനിര്‍ണ്ണയത്തോടെ കൂടിയാണ് തൃക്കാക്കര മണ്ഡലം രൂപീകൃതമാവുന്നത്. 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ ബെന്നി ബഹനാന്‍ ആയിരുന്നു മണ്ഡലത്തില്‍ നിന്നുള്ള വിജയി. സിപിഎമ്മിലെ എം ഇ ഹസ്സൈയ്നാര്‍ക്കെതിരെ 22406 വോട്ടുകള്‍ക്കായിരുന്നു ബെന്നി ബഹനാന്‍റെ വിജയം. ബിജെപിക്കായി എന്‍ സജികുമാര്‍ മത്സരിച്ചിരുന്നെങ്കിലും കേവലം 5935 വോട്ടുകള്‍ മാത്രമായിരുന്നു നേടാന്‍ കഴിഞ്ഞത്.

പിടി തോമസ് വരുന്നു

പിടി തോമസ് വരുന്നു

2016 ല്‍ ബെന്നി ബഹനാന്‍ മാറി മണ്ഡലത്തില്‍ മത്സരിക്കാന്‍ പിടി തോമസ് മത്സിക്കാന്‍ എത്തി. സെബാസ്റ്റ്യന്‍ പോളിനെയായിരുന്നു സിപിഎം രംഗത്ത് ഇറക്കിയത്. കോണ്‍ഗ്രസിന്‍റെ ഭൂരിപക്ഷം പകുതിയായി കുറച്ചെങ്കിലും വിജയത്തിലെത്താന്‍ സിപിഎമ്മിന് കഴിഞ്ഞില്ല. പിടി തോമസിന് 61268 വോട്ടുകള്‍ ലഭിച്ചപ്പോള്‍ സെബാസ്റ്റ്ന‍് പോളിന് ലഭിച്ചത് 49455 വോട്ടായിരുന്നു. അതേസമയം ബിജെപി തങ്ങളുടെ വോട്ട് അയ്യായിരത്തില്‍ നിന്നും 21247 ആയി ഉയര്‍ത്തി.

പിടി തോമസിനെ വീഴ്ത്താന്‍

പിടി തോമസിനെ വീഴ്ത്താന്‍

സീറ്റ് ലക്ഷ്യമിട്ട് കോണ്‍ഗ്രസില്‍ തന്നെ മറ്റ് പലരും രംഗത്തുണ്ട്. എന്നാല്‍ കോണ്‍ഗ്രസില്‍ സിറ്റിങ് എംഎല്‍എമാര്‍ക്ക് ഇത്തവണയും അവസരം ലഭിക്കുമെന്ന കാര്യം വ്യക്തമായതോടെ പിടി തോമസ് ആവും സ്ഥാനാര്‍ത്ഥിയെന്ന കാര്യത്തില്‍ സംശയമില്ല. പിടി തോമസിനെതിരായ നീക്കം വളരെ നേരത്തെ തന്നെ സിപിഎം തുടങ്ങിയിട്ടുണ്ട്. ഈ സര്‍ക്കാറിന്‍റെ കാലത്ത് പിടി തോമസിനെതിരെ മൂന്ന് വിജിലന്‍സ് കേസുകളാണ് എടുത്തത്.

സിനിമ താരത്തെ ഇറക്കാന്‍

സിനിമ താരത്തെ ഇറക്കാന്‍

പാര്‍ട്ടി മുഖങ്ങള്‍ക്ക് പകരം താരപ്രഭയുളള ഒരു സ്ഥാനാര്‍ഥിയെ തൃക്കാക്കരയിൽ സ്ഥാനാര്‍ത്ഥിയായി ഇറക്കാനാണ് സിപിഎം ആലോചിക്കുന്നത്. സിനിമാരംഗത്ത് നിന്നുള്‍പ്പെടെ സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള ശ്രമങ്ങല്‍ നടക്കുന്നുണ്ട്. കൊച്ചി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സിനിമാ രംഗത്തെ ഒരു പ്രമുഖനെ സിപിഎം കണ്ടുവെച്ചിട്ടുണ്ടെന്നാണ് സൂചന.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ യുഡിഎഫിന്‍റെ വോട്ടുകള്‍ കുത്തനെ കുറയ്ക്കാന്‍ കഴിഞ്ഞത് സിപിഎമ്മിന്‍റെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ സിപിഎം 43406 വോട്ടുകള്‍ നേടിയപ്പോള്‍ യുഡിഎഫിന് ലഭിച്ചത് 45643 വോട്ടായിരുന്നു. രണ്ട് മുന്നണികളും തമ്മിലുള്ള വോട്ട് വ്യത്യാസം 2237. മികച്ച സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കിയാല്‍ ഇത് വിജയത്തിലേക്ക് എത്തിക്കാമെന്നാണ് കണക്ക് കൂട്ടല്‍

ജിനൽ ജോഷിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
Shashi tharoor has possibilities to become CM candidate

Ernakulam
English summary
kerala assembly election 2021; CPM to field film star against PT Thomas in Thrikkakara constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X