• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിഡി സതീശനെ പൂട്ടാനുറച്ച് സിപിഎം; പറവൂർ സിപിഐയിൽ നിന്നും ഏറ്റെടുക്കും..കളത്തിലിറക്കുക ഈ നേതാവിനെ

എറണാകുളം; തദ്ദേശ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് ഒട്ടുക്കെ ഇടത് തരംഗം ആഞ്ഞടിച്ചെങ്കിലും എറണാകുളം ഇത്തവണയും യുഡിഎഫിനൊപ്പം തന്നെയാണ് നിലയുറച്ചത്.എങ്കിലും മുൻ വർഷങ്ങളെ അപേക്ഷിച്ച് സമ്പൂർണ ആധിപത്യം ഉറപ്പിക്കാൻ യുഡിഎഫിന് ഇക്കുറി സാധിച്ചിരുന്നില്ല. അതേസമയം എൽഡിഎഫ് ആകട്ടെ ജില്ലയിൽ നില മെച്ചപ്പെടുത്തുകയും ചെയ്തു.

ഈ ആത്മവിശ്വാസം കൈമതലാക്കി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുകയാണ് ഇടതുപക്ഷം ഇവിടെ.യുഡിഎഫിന്റെ ഉറച്ച കോട്ടയെന്ന് അറിയപ്പെടുന്ന പറവൂർ മണ്ഡലം എന്തുവിലകൊടുത്തും പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി.

പറവൂർ മണ്ഡലം

പറവൂർ മണ്ഡലം

വടക്കൻ പറവൂർ മുനിസിപ്പാലിറ്റിയും; പരവൂർ താലൂക്കിൽ സ്ഥിതിചെയ്യുന്ന ചേന്ദമംഗലം, ചിറ്റാട്ടുകര, ഏഴിക്കര, കോട്ടുവള്ളി, പുത്തൻവേലിക്കര, വരാപ്പുഴ, വടക്കേക്കര എന്നീ പഞ്ചായത്തുകളും ചേർന്നതാണ് പറവൂർ നിയമസഭാമണ്ഡലം. 2001 മുതൽ കോൺഗ്രസിന്റെ വിഡി സതീശനാണ് മണ്ഡലത്തെ പ്രതിനിധീകരിക്കുന്നത്.

സിപിഐയിൽ നിന്ന്

സിപിഐയിൽ നിന്ന്

2001 ൽ സിപിഐയുടെ പി രാജുവിനെ പരാജയപ്പെടുത്തികൊണ്ടായിരുന്നു സതീശൻ വിജയിച്ച് കയറിയത്.പിന്നീട് കോൺഗ്രസിന് ഇവിടെ തിരിഞ്ഞ് നോക്കേണ്ടി വന്നിട്ടില്ല.2011 ൽ പന്ന്യൻ രവീന്ദ്രനെ ഇറക്കി മണ്ഡലം പിടിക്കാൻ ഇടതുമുന്നണി ശ്രമിച്ചെങ്കിലും അന്നും തിരിച്ചടിയായിരുന്നു ഫലം.

പന്ന്യനെ ഇറക്കിയിട്ടും

പന്ന്യനെ ഇറക്കിയിട്ടും

പന്ന്യൻ 62,955 വോട്ടുകൾനോടിയപ്പോൾ 74,632 വോട്ടുകൾ നേടി വിഡി സതീശൻ വൻ ഭൂരിപക്ഷത്തിൽ തന്നെ മുന്നേറികയായിരുന്നു. 2016 ലെ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ 74,985 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.

വൻ ഭൂരിപക്ഷത്തിൽ

വൻ ഭൂരിപക്ഷത്തിൽ

2016 ലും വിഡി സതീശൻ ഭൂരിപക്ഷം ഉയർത്തി. 20,364 വോട്ടുകളുടെ ഭൂരിപക്ഷമായിരുന്നു നേടിയത്.സിപിഐയ്ക്ക് വേണ്ടി ഇറങ്ങിയ ശാരദ മോഹന് ലഭിച്ചത് 54, 351വോട്ടുകളായിരുന്നു. ഇക്കുറി എന്ത് വിധേനയും സീറ്റ് പിടിച്ചെടുക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി.

തദ്ദേശതിര‍ഞ്ഞെടുപ്പിൽ

തദ്ദേശതിര‍ഞ്ഞെടുപ്പിൽ

തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ പറവൂർ മണ്ഡലത്തിൽ യുഡിഎഫിനെ പിന്നിലാക്കി മുൻതൂക്കം നേടാൻ എൽഡിഎഫിന് സാധിച്ചിട്ടുണ്ട്. ഈ കണക്കുകളിലാണ് ഇടതിന്റെ പ്രതീക്ഷ. അതേസമയം സിപിഐയിൽ നിന്നും സീറ്റ് ഏറ്റെടുക്കാനുള്ള സിപിഎം പദ്ധതി.

സിപിഐയ്ക്ക് മറ്റൊരു സീറ്റ്

സിപിഐയ്ക്ക് മറ്റൊരു സീറ്റ്

മണ്ഡലത്തില്‍ ജില്ലാ പഞ്ചായത്ത് അംഗമായ പറവൂര്‍ ബ്ലോക്ക് പഞ്ചായത്ത് മുന്‍ പ്രസിഡന്റ് യേശുദാസ് പറപ്പിള്ളിയെയാണ് സിപിഎം പരിഗണിക്കുന്നത്. സിപിഐയ്ക്ക് മറ്റൊരു മണ്ഡലം വിട്ടുനൽകാനാണ് ആലോചിക്കുന്നത്.ഇത് സംബന്ധിച്ചുള്ള ചർച്ചകള് പുരോഗമിക്കുകയാണ്.

വിഎസ് സുനിൽ കുമാറെന്ന്

വിഎസ് സുനിൽ കുമാറെന്ന്

എന്നാൽ സിപിഎമ്മിന് സീറ്റ് കൊടുക്കാതെ പാർട്ടിയിലെ ശക്തനായ നേതാവിനെ ഇവിടെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് പ്രാദേശിക നേതാക്കൾ ഉയർത്തുന്നത്.

വിഎസ് സുനിൽ കുമാറിനെ മണ്ഡലത്തിൽ ഇറക്കണമെന്നാണ് സിപിഐയിലെ ഒരു വിഭാഗം ആവശ്യം ഉയർത്തുന്നുണ്ട്.

രണ്ട് ടേം തുടർച്ചയായി

രണ്ട് ടേം തുടർച്ചയായി

അതേസമയം രണ്ട് ടേം തുടര്‍ച്ചയായി എംഎല്‍എ ആയവരെ വീണ്ടും മത്സരിപ്പിക്കേണ്ടെന്ന് വ്യവസ്ഥയില്‍ ഇളവ് കിട്ടിയാലേ അത്തരമൊരു സാധ്യത തെളിയുന്നുള്ളൂ.നിലവിൽ തശ്ശൂരിൽ നിന്നുള്ള എംഎൽഎയാണ് സുനിൽ കുമാർ.

മത്സരിപ്പിക്കണമെന്ന്

മത്സരിപ്പിക്കണമെന്ന്

അതേസമയം ഇത്തവണ മത്സരരംഗത്തേക്ക് ഇല്ലെന്ന് സുനിൽ കുമാർ വ്യക്തമാക്കിയിരുന്നു. യുവാക്കള്‍ക്ക് പ്രാമുഖ്യം നല്‍കണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. എന്നാൽ സുനിൽ കുമാറിനെ പോലൊരു നേതാവിനെ ഇപ്പോൾ മത്സരിപ്പിക്കാതിരിക്കുന്നത് തിരിച്ചടിയാകുമെന്നാണ് പാർട്ടിയിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം.

കെ സുരേന്ദ്രൻ മത്സരിക്കേണ്ട; കേരളം പിടിക്കാൻ ബിജെപി കേന്ദ്ര നേതൃത്വം ഒരുക്കുന്നത് മറ്റൊരു പ്ലാൻ

വൈപ്പിൻ സിപിഐക്ക്

വൈപ്പിൻ സിപിഐക്ക്

അതേസമയം പറവൂർ സിപിഎം ഏറ്റെടുക്കുകയാണെങ്കിൽ വൈപ്പിനായിരിക്കും സിപിഐയ്ക്ക് നൽകിയേക്കുക. നിലവിൽ സിപിഎമ്മിന്റെ എസ് ശർമ്മയാണ് വൈപ്പിനിൽ നിന്നുള്ള എംഎൽഎ. ആറ് തവണ എംഎൽഎയായ ശർമ്മയ്ക്ക് ഇത്തവണ സീറ്റ് ലഭിച്ചേക്കില്ല.

cmsvideo
  Will Rahul Gandhi become Congress Chief Minister candidate in Kerala?
  സ്ഥാനാർത്ഥി ഇവർ

  സ്ഥാനാർത്ഥി ഇവർ

  വൈപ്പിൻ സിപിഐക്ക് ലഭിച്ചാൽ കഴിഞ്ഞ തവണ വിഡി സതീശനെതിരെ മത്സരിച്ച മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടെ മകള്‍ ശാരദ മോഹനെ വൈപ്പിനില്‍ സ്ഥാനാര്‍ത്ഥിയാക്കുക.2016 ല്‍ വൈപ്പിനില്‍ എസ് ശര്‍മ 68526 വോട്ടുകള്‍ക്കായിരുന്നു വിജയിച്ചത്.

  വികെ പ്രശാന്തിനെതിരെ വട്ടിയൂർക്കാവിൽ വിഎം സുധീരൻ? കെഎസ് ശബരീനാഥനും പരിഗണനയിൽ,മണ്ഡലം പിടിക്കാനുറച്ച് കോൺഗ്രസ്

  ഉമ്മന്‍ചാണ്ടി രമേശ് ചെന്നിത്തലയെ വെല്ലുമോ; മുഖ്യമന്ത്രിയായി ഇരുവരേയും പരിഗണിക്കുന്നു: കെ മുരളീധരന്‍

  Ernakulam

  English summary
  Kerala assembly election 2021; CPM will take over VD satheesan's paravoor seat from CPI
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X