തൃക്കാക്കരയിൽ പിടി തോമസ് വേണ്ട; കടുത്ത എതിർപ്പ്,കാരണങ്ങൾ നിരത്തി ഹൈക്കമാന്റിന് നിവേദനം
എറണാകുളം; തൃക്കാക്കരയിൽ പിടി തോമസിനെ സ്ഥാനാർത്ഥിയാക്കരുതെന്ന ആവശ്യവുമായി ഹൈക്കമാന്റിന് പരാതി. ഡിസിസി ഭാരവാഹികളും ബ്ലോക്ക്, ബൂത്ത് കമ്മിറ്റി ഭാരവാഹികളും രംഗത്ത്. ഹൈക്കമാന്റിനും കെപിസിസി നേതൃത്വത്തിനും ഇതുസംബന്ധിച്ച് നിവേദനം നൽകിയത്. മത്സരിപ്പിക്കാതിരിക്കാനുള്ള 15 കാരണങ്ങൾ നിരത്തിയാണ് 35 പേർ ഒപ്പിട്ട നിവേദനം കൈമാറിയിരിക്കുന്നത്. ഇത്തവണ മണ്ഡലത്തിൽ വീണ്ടും മത്സരിക്കാനുള്ള ചരടുവലികൾ തോമസ് ശക്തമാക്കുന്നതിനിടെയാണ് പ്രദേശിക എതിർപ്പ് ശക്തമായിരിക്കുന്നത്.

ഇടപ്പള്ളി അഞ്ചുമനയിലെ റിയല്‍ എസ്റ്റേറ്റ് കള്ളപ്പണം ഇടപാടില്‍ വിജിലന്‍സ് നടത്തുന്ന അന്വേഷണം, തോട് നികത്തിയ സംഭവത്തിലെ വിജിലന്‍സ് കേസ് എന്നിവയാണ് പ്രധാന കാരണങ്ങളായി നിവേദനത്തിൽ ചൂണ്ടിക്കാട്ടുന്നത്. മാത്രമല്ല കമ്മറ്റി ഭാരവാഹികളെ സ്വന്തം ഇഷ്ടപ്രകാരം നിയമിക്കാൻ എംഎൽഎ നീക്കം നടത്തുന്നുവെന്നും പ്രാദേശിക പാര്‍ട്ടി പ്രവര്‍ത്തകരെ അവഗണിക്കുന്നെന്നും നിവേദനത്തിൽ ആരോപിച്ചിട്ടുണ്ട്. ഇത്തവണ കാര്യമായ വികസന നേട്ടങ്ങളും ഉയർത്തിക്കാണിക്കാൻ ഇല്ലെന്നും നിവേദനത്തിൽ പറയുന്നു.
സെൽഫിയെടുത്തും കുശലം ചോദിച്ചും തിരുവനന്തപുരത്തെ ബീച്ചുകളിൽ ശശി തരൂർ- ചിത്രങ്ങൾ
Recommended Video
ഇത്തവണ തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു യുഡിഎഫ് മണ്ഡലത്തിൽ നേരിട്ടത്. ബെന്നി ബഹനാന്‍ 20,000 വോട്ടിന് വിജയിച്ച മണ്ഡലത്തില്‍ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫിന് നേടാനായാത് വെറും 2000 വോട്ടിന്‌റെ ഭൂരിപക്ഷം മാത്രമായിരുന്നു. പിടി തോമസ് മത്സരിച്ചാൽ യുഡിഎഫിന് അത് തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും നേതാക്കൾ നൽകുന്നു.
അതേസമയം ഇത്തവണ താൻ തന്നെ മണ്ഡലത്തിൽ മത്സരിക്കുമെന്ന് ആവർത്തിക്കുകയാണ് പിടി തോമസ്. നേരത്തേ എംഎൽഎയെ ഇടുക്കിയിൽ മത്സരിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു.












Click it and Unblock the Notifications