എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പിസി ചാക്കോ കളി തുടങ്ങി; എറണാകുളം ഡിസിസിയില്‍ രാജി, നേതാവ് ഇടതുപക്ഷത്തേക്ക്

Google Oneindia Malayalam News

ദില്ലി: നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസിന് വലിയ തിരിച്ചടി നല്‍കികൊണ്ടാണ് മുതിര്‍ന്ന നേതാവായ പിസി ചാക്കോ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ച് എന്‍സിപിയില്‍ ചേര്‍ന്നത്. എന്‍സിപിയിലൂടെ ഇടത് മുന്നണിയില്‍ എത്തിയ അദ്ദേഹം തുടര്‍ന്നുള്ള ദിവസങ്ങളില്‍ സംസ്ഥാനത്ത് മുന്നണിയുടെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമാവുകയും ചെയ്യും. കോണ്‍ഗ്രസിലെ അസംതൃപ്തരായ കൂടുതല്‍ നേതാക്കളെ ഇടതുമുന്നണിയില്‍ എത്തിക്കാനുള്ള ശ്രമം ഉണ്ടാവുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ചില നേതാക്കള്‍ ഇതിനോടകം തന്നെ സമീപിച്ചിട്ടുണ്ടെന്നും പിസി ചാക്കോ അവകാശപ്പെടുന്നു.

ബിജെപിയുടെ അസം തെരഞ്ഞെടുപ്പ് പ്രചാരണം, ചിത്രങ്ങള്‍ കാണാം

എന്‍സിപിയില്‍ ചേര്‍ന്നത്

എന്‍സിപിയില്‍ ചേര്‍ന്നത്

ദേശീയാടിസ്ഥാനത്തില്‍ ബിജെപിക്കെതിരായ ചേരിയെ നയിക്കാന്‍ ശരദ് പവാറിനേ കഴിയൂവെന്ന് തിരിച്ചറിഞ്ഞാണ് എന്‍സിപിയില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതെന്നാണ് പിസി ചാക്കോ വ്യക്തമാക്കിയത്. എന്‍സിപിയില്‍ ചേര്‍ന്നതിന് പിന്നാലെ ദില്ലിയില്‍ എകെജി ഭവനിലെത്തി പിസി ചാക്കോ സിപിഎം ജനറല്‍ സെക്രട്ടറി യച്ചൂരിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു.

സന്തോഷമുണ്ട്

സന്തോഷമുണ്ട്

കാലങ്ങൾക്ക് ശേഷം എൽഡിഎഫ് പാളയത്തിലെത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് വ്യക്തമാക്കിയ പിസി ചാക്കോ വരും നാളുകളില്‍ മുതിര്‍ന്ന നേതാക്കള്‍ ഉള്‍പ്പടേയുള്ളവര്‍ എന്‍സിപിയിലേക്ക് എത്തുമെന്നും അവകാശപ്പെട്ടു. കെ. സുധാകരൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ കോൺഗ്രസ് വിട്ട് പുറത്തുവരുമെന്നായിരുന്നു പിസി ചാക്കോ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞത്.

കെ സുധാകരന്‍ വരും

കെ സുധാകരന്‍ വരും


കെ സുധാകരന് കോണ്‍ഗ്രസില്‍ തുടരാന്‍ താല്‍പര്യമില്ലെന്ന കാര്യം തനിക്ക് അറിയാം. കെ സുധാകരുനായി ഫോണില്‍ സംസാരിച്ചിരിക്കുന്നു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള അതൃപ്തി അദ്ദേഹം അറിയിച്ചു. സുധാകരന്‍ കേരളത്തിൽ നിന്ന് അര ഡസനോളം കോൺഗ്രസ് നേതാക്കൾ പാർട്ടി വിട്ട് ഉടൻ എൻസിപിയിൽ ചേരുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

കൂടുതല്‍ മറുപടിയില്ല

കൂടുതല്‍ മറുപടിയില്ല

എന്നാല്‍ കോൺഗ്രസിൽ അതൃപ്​തിയുണ്ടെന്ന്​ പിസി ​ചാക്കോയോട്​ പറഞ്ഞിട്ടില്ലെന്നായിരുന്നു കെ സുധാകരന്‍റെ മറുപടി. പാർട്ടിക്കകത്തെ പ്രശ്​നങ്ങൾ പിസി ചാക്കോയുമായി സംസാരിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിടുമെന്ന കാര്യം ഒരിക്കലും സംസാരിച്ചിട്ടില്ല. പിസി ചാക്കോയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ മറുപടിയില്ലെന്നും കെ സുധാകരന്‍ പ്രതികരിച്ചു.

നേതാക്കള്‍ വരും

നേതാക്കള്‍ വരും

കെ സുധാകരന്‍റെ കാര്യത്തിലെ അവകാശ വാദത്തില്‍ തിരിച്ചടിയുണ്ടായെങ്കിലും കോണ്‍ഗ്രസില്‍ നിന്നും കൂടുതല്‍ നേതാക്കളെ എന്‍സിപിയില്‍ എത്തിക്കാനുള്ള പ്രവര്‍ത്തനം ശക്തമായി തുടരുമെന്ന സൂചനയാണ് പിസി ചാക്കോ നല്‍കുന്നത്. നിരവധി നേതാക്കളുമായും ഇതിനോടകം സംസാരിച്ചതായും അദ്ദേഹവുമായി അടുത്ത വ്യത്തങ്ങള്‍ വ്യക്തമാക്കുന്നു.

എറണാകുളത്ത് വിജയം

എറണാകുളത്ത് വിജയം

ഈ നീക്കത്തില്‍ അദ്ദേഹത്തിന് ആദ്യ വിജയം എറണാകുളത്ത് നിന്നും ഉണ്ടാവുകയും ചെയ്തു. പിസി ചാക്കോയ്ക്ക് അനുഭാവം പ്രകടിപ്പിച്ച് എറണാകുളം ഡിസിസിയിലാണ് ആദ്യ രാജിയുണ്ടായിരിക്കുന്നത്. ഡിസിസി ജനറല്‍ സെക്രട്ടറി ബിജു ആബേല്‍ ജേക്കബാണു കോണ്‍ഗ്രസില്‍ നിന്നു രാജിവെച്ചു. തന്‍റെ രാജിക്കത്ത് കെപിസിസി പ്രസിഡന്‍റിനും ഡിസിസി പ്രസിഡന്‍റനും അയച്ചതായും അദ്ദേഹം അറിയിച്ചു.

കോണ്‍ഗ്രസിന് ആശങ്ക

കോണ്‍ഗ്രസിന് ആശങ്ക

പാര്‍ട്ടി അണികള്‍ക്കിടയില്‍ വലിയ സ്വാധീനം ഇല്ലെങ്കിലും ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന നേതാവ് എന്ന നിലയില്‍ നേതാക്കള്‍ക്കിടയില്‍ പിസി ചാക്കോയ്ക്ക് ഇടപെടാന്‍ കഴിയും. അസംതൃപ്തരായ നോതക്കളെ കണ്ട് എന്‍സിപിയിലേക്ക് കൊണ്ടുപോവാന്‍ പിസി ചാക്കോ ശ്രമം ആരംഭിച്ചാല്‍ അത് കോണ്‍ഗ്രസിന് തിരിച്ചടിയാവും. ഇത് തിരിച്ചറിഞ്ഞ് ഈ നീക്കത്തിന് തടയിടാനുള്ള നീക്കം കോണ്‍ഗ്രസും തുടങ്ങിയിട്ടുണ്ട്.

അവതാരക അഞ്ജനയുടെ പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍, കാണാം

Recommended Video

cmsvideo
തൃശ്ശൂരില്‍ വിജയ സാധ്യതയല്ല, മത്സരസാധ്യത | Oneindia Malayalam

Ernakulam
English summary
Kerala Assembly Election 2021: Ernakulam DCC member resigns in support of PC Chacko
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X