Get Updates
Get notified of breaking news, exclusive insights, and must-see stories!

‘ഈ പാര്‍ട്ടി ഇയ്യല്‍ പോലെ, തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ചിറകറ്റ് താഴെ വീഴും,ട്വന്റി ട്വന്റിക്കെതിരെ മുൻ മന്ത്രി

കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതിന് പിന്നാലെ ട്വന്റി ട്വന്റിയെ വിമർശിച്ച് മുൻ മന്ത്രി ടിഎച്ച് മുസ്തഫ. നിയമസഭാ തിരഞ്ഞെടുപ്പ് കഴിയുന്നതോടെ ട്വന്റി ട്വന്റിയുടെ അന്ത്യമാണെന്നും സംഘടന ഒടുവില്‍ 'തെണ്ടി തെണ്ടി' എന്നാവുമെന്നുമാണ് അദ്ദേഹത്തിന്റെ വാക്കുകള്‍. കുന്നത്തുനാട്ടിൽ യുഡിഎഫ് ടിക്കറ്റിൽ മത്സരിക്കുന്ന വിപി സജീന്ദ്രന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി പള്ളിക്കരയില്‍ സംസാരിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ പരാർമശം.

മഹാരാഷ്ട്രയില്‍ രണ്ടാംഘട്ട ലോക്ക്ഡൗണ്‍, ചിത്രങ്ങള്‍ കാണാം

 അഹങ്കാരം കൂടിയെന്ന്

അഹങ്കാരം കൂടിയെന്ന്

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ നാല് പഞ്ചായത്തുകളിലാണ് ട്വന്റി ട്വന്റി അധികാരത്തിലെത്തിയത്. ഇതിന്റെ അഹങ്കാരത്തിലാണ് ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതെന്നാണ് മുസ്തഫ ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ ട്വന്റി ട്വന്റിയുടെ സ്ഥിതി വെളിച്ചം കാണുന്നിടത്തേക്ക് പോകുന്ന ഇയ്യലിന്റെ ഗതിയാവും ട്വന്റി ട്വന്റിക്കുണ്ടാവുകയെന്നും മുസ്തഫ വിമര്‍ശിച്ചു.

 മഴപ്പാറ്റയെപ്പോലെ

മഴപ്പാറ്റയെപ്പോലെ

'ഈ പാര്‍ട്ടി ഇയ്യല്‍ പോലെയാണെന്നാണ് ട്വന്റി ട്വന്റിക്ക് മുൻ മന്ത്രി നൽകിയ വിശേഷണം. വെളിച്ചം കാണുമ്പോള്‍ പറന്ന് വരും. പിന്നെ രണ്ട് ചിറകും അറ്റ് താഴെ വീഴും. തീരും. അത്രയെ ഉള്ളു. അത് പോലെ ഈ തിരഞ്ഞെടുപ്പോടെ ഈ പാര്‍ട്ടിയും തീരും. ഇതിന് അപ്പുറത്തോട്ട് പോകില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ഈ രാജ്യത്തെ ജനങ്ങളെ വഞ്ചിച്ചില്ലേയെന്നും മുസ്തഫ ചോദിക്കുന്നു. കുന്നത്തുനാട്ടിലെ പലരും പാർട്ടിയുടെ തന്ത്രത്തിൽ വീണ് പോയില്ലെന്നും അദ്ദേഹം പറയുന്നു. പാല്‍ കിട്ടും, പഞ്ചസാര കിട്ടും, പച്ചക്കറി കിട്ടും എന്നൊക്കെ പറഞ്ഞിട്ട് എന്ത് കിട്ടി. ഒരു കാര്‍ഡ് കിട്ടി. അത് തിന്നാന്‍ പറ്റുമോ എന്നും അദ്ദേഹം ചോദിക്കുന്നു.

 പേര് മാറും

പേര് മാറും


നാല് പഞ്ചായത്തിൽ അധികാരം പിടിച്ചെടുത്തതിന്റെ അഹങ്കാരത്തിനും അഹന്തയ്ക്കും അഞ്ച് പേരെ നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് മത്സരിക്കുകയാണ്. കേരളത്തില്‍ നിന്നും അഴിമതി തുടച്ച് നീക്കാന്‍ 'തെണ്ടി തെണ്ടി' പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥികളായി ഈ അഞ്ച് പേര് മത്സരിക്കുന്നുവെന്നാണ് പ്രഖ്യാപനമെന്നും മുസ്തഫ പരിഹസിക്കുന്നു. ഇവര്‍ അഞ്ച് പേര് വിചാരിച്ചാല്‍ അഴിമതി തുടര്‍ച്ച് നീക്കാന്‍ കഴിയുമോ. അഞ്ച് പേര് ഒച്ചയിട്ടാല്‍ നായ്ക്കവലയില്‍ നിന്നും കുരക്കുന്ന പട്ടിയുടെ ശബ്ദം കേള്‍ക്കുന്നതിന്റെ അത്രയും ശബ്ദം കേള്‍ക്കുമോ. 150 അംഗങ്ങളുള്ള കേരള നിയമസഭയിലേക്കാണ് സഭയിലേക്കാണ് ട്വന്റി ട്വന്റി അഞ്ച് പേരെ മത്സരിപ്പിക്കുന്നത്. ഒടുവിൽ ഈ പാര്‍ട്ടിയുടെ പേര് തെണ്ടി തെണ്ടിയെന്നാവുമെന്നും' മുന്‍ മന്ത്രി ടിഎച്ച് മുസ്തഫ പറയുന്നു.

എട്ടിടത്ത് അങ്കം

എട്ടിടത്ത് അങ്കം


തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് എറണാകുളം ജില്ലയിൽ ലഭിച്ച ജനപിന്തുണ മുൻനിർത്തി ജില്ലയിൽ എട്ടിടത്താണ് മത്സരിക്കുന്നത്. എറണാകുളം ജില്ലയില്‍ എട്ടിടത്താണ് ട്വന്റി-ട്വന്റി മത്സരിക്കുന്നത്. തൃക്കാക്കര, കൊച്ചി, എറണാകുളം എന്നീ മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് ട്വന്റി-20 ഏറ്റവും ഒടുവിൽ പ്രഖ്യാപിച്ചിരുന്നത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ട്വന്റി 20 മികച്ച പ്രകടനത്തിന് സാക്ഷിയായ കുന്നത്തുനാട് മണ്ഡലത്തില്‍ സുജിത്ത് പി സുരേന്ദ്രനെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. കോൺഗ്രസിന്റെ സിറ്റിംഗ് എംഎൽഎ കോണ്‍ഗ്രസിന്റെ വിപി സജീന്ദ്രനാണ് ഈ മണ്ഡലത്തിന്റെ പ്രതിനിധി.

 സ്ഥാനാർത്ഥി പട്ടികയിൽ ആരെല്ലാം

സ്ഥാനാർത്ഥി പട്ടികയിൽ ആരെല്ലാം


ഡോ ജോസ് ജോസഫിനെയാണ് കോതമംഗലത്ത് സ്ഥാനാര്‍ത്ഥിയാക്കിയിട്ടുള്ളത്. കേരള കോണ്‍ഗ്രസ് പിജെ ജോസഫിന്റെ മരുമകനായ ഡോക്ടര്‍ ജോസ് ജോസഫ് കളമശേരി മെഡിക്കല്‍ കോളേജില്‍ നിന്നും ഡോക്ടറായി വിരമിച്ചയാളുകൂടിയാണ്. അതേ സമയം തൃക്കാക്കര മണ്ഡലത്തിൽ നിന്ന് ഡോ. ടെറി തോമസ് എടത്തൊടിയെയും സ്ഥാനാര്‍ത്ഥിയാക്കിയിട്ടുണ്ട്. എറണാകുളത്ത് പ്രൊഫ. ലസ്ലി പള്ളത്ത്, കൊച്ചിയില്‍ ഷൈനി ആന്റണി എന്നിവരാണ് മത്സരിക്കുക. ചിത്ര സുകുമാരനാണ് പെരുമ്പാവൂരിൽ ട്വന്റി ട്വന്റി ടിക്കറ്റിൽ മത്സരിക്കുന്നത്. സ്ഥാനാര്‍ത്ഥി. മാധ്യമ പ്രവര്‍ത്തകനായ സിഎന്‍ പ്രകാശ് മൂവാറ്റുപുഴയിലും വൈപ്പിനില്‍ ഡോക്ടര്‍ ജോബ് ചക്കാലക്കലും മത്സരിക്കും.

അഴക് കൊണ്ടൊരു മുദ്ര: നടി പ്രിയങ്ക അരുൾ മോഹന്റെ പുതിയ ചിത്രങ്ങള്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+