എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

നിയമസഭാ തിരഞ്ഞെടുപ്പ്: പോളിംഗ് ഉയരുന്നത് ട്വന്റി ട്വന്റിക്ക് അനുകൂലമാണെന്ന് സാബു ജേക്കബ്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ പോളിംഗ് ഉയര്‍ന്ന ശതമാനത്തിലേക്ക് നീങ്ങുകയാണ്. പോളിംഗ് ശതമാനം ഉയരുന്നത് ഏത് മുന്നണിയെ തുണയ്ക്കും എന്നത് കണ്ടറിയേണ്ടതാണ്. എറണാകുളത്ത് പോളിംഗ് നിരക്കിലെ വര്‍ധനവ് ട്വന്റി ട്വന്റിക്ക് അനുകൂലമാണെന്ന് സാബു ജേക്കബ് പ്രതികരിച്ചു. ഇതുവരെ വോട്ട് ചെയ്യാത്തവര്‍ പോലും ഇത്തവണ വോട്ട് ചെയ്യുന്നതിന് വേണ്ടി പോളിംഗ് ബൂത്തില്‍ എത്തിയിട്ടുണ്ട്. അതുകൊണ്ട് മാറ്റങ്ങള്‍ക്ക് സാധ്യത ഉണ്ടെന്ന് സാബു ജേക്കബ് പ്രതികരിച്ചു.

കേരളം ആര് ഭരിക്കും: വോട്ട് രേഖപ്പെടുത്തി പ്രമുഖർ, ചിത്രങ്ങള്‍ കാണാം

കിഴക്കമ്പലത്ത് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു സാബു ജേക്കബ്. എറണാകുളത്ത് തിരഞ്ഞെടുപ്പില്‍ ഇത്തവണ ട്വന്റി ട്വന്റിയുടെ സാന്നിധ്യം നിര്‍ണായകമാവും എന്നാണ് കരുതുന്നത്. കുന്നത്തുനാട് അടക്കമുളള മണ്ഡലങ്ങളില്‍ ആണ് യുഡിഎഫിനും എല്‍ഡിഎഫിനും ട്വന്റി ട്വന്റി വെല്ലുവിളി ഉയര്‍ത്തുന്നത്. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി 4 പഞ്ചായത്തുകളില്‍ അധികാരം പിടിച്ചിരുന്നു.

sabu

ജില്ലയിൽ പോളിങ് ശതമാനം ഇതുവരെ 66.22% ആണ്. ജില്ലയിൽ ഇത് വരെ 68.61% പുരുഷ വോട്ടർമാരും 63.87% സ്ത്രീ വോട്ടർമാരും വോട്ട് രേഖപ്പെടുത്തി. ഏറ്റവും പുതിയ വിവരം അനുസരിച്ച് എറണാകുളം ജില്ലയിലെ ഓരോ മണ്ഡലത്തിലെയും പോളിംഗ് ശതമാനം പരിശോധിക്കാം:

പെരുമ്പാവൂർ - 67.17
അങ്കമാലി- 67.47
ആലുവ - 66.84
കളമശേരി - 67.60
പറവൂർ - 67.14
വൈപ്പിൻ - 65.29
കൊച്ചി- 60.04
തൃപ്പൂണിത്തുറ - 65.56
എറണാകുളം- 58.23
തൃക്കാക്കര - 62.42
കുന്നത്തുനാട് - 71.41
പിറവം - 65.90
മുവാറ്റുപുഴ - 65.09
കോതമംഗലം - 67.92

ആര്‍ഥി വെങ്കിടേഷിന്റെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
എൽഡിഎഫും യുഡിഎഫും ബിജെപിക്ക് വോട്ട് ചെയ്യും | Oneindia Malayalam

Ernakulam
English summary
Kerala Assembly Election 2021: High polling will help twenty twenty in Ernakulam, Says Sabu Jacob
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X