എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്വരാജിനെതിരെ വിവേക് ഗോപന്‍? തോമസ് ജേക്കബും എറണാകുളത്ത്; വന്‍ മുന്നേറ്റം പ്രതീക്ഷിച്ച് ബിജെപി

Google Oneindia Malayalam News

കൊച്ചി: എല്ലാ ജില്ലകളിലേതെന്ന പോലെ എറണാകുളം ജില്ലയിലും ഇത്തവണ വലിയ വിജയ പ്രതീക്ഷയാണ് ബിജെപി വെച്ച് പുലര്‍ത്തുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിലെ വോട്ട് വര്‍ധനവാണ് ഈ പ്രതീക്ഷയുടെ അടിസ്ഥാനം. പൊതുസ്വതന്ത്രര്‍ ഉള്‍പ്പടെ, മികച്ച സ്ഥാനാര്‍ത്ഥികളെ രംഗത്ത് ഇറക്കിയാല്‍ ഏതാനും സീറ്റുകളിലെങ്കിലും മികച്ച മുന്നേറ്റം നടത്താന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്. മുന്‍ ഡിജിപി ജേക്കബ് തോമസ് ഉള്‍പ്പടേയുള്ള പ്രമുഖരെയാണ് എറണാകുളം ജില്ലയിലേക്ക് ബിജെപി പൊതുസ്വതന്ത്രരായി പരിഗണിക്കുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

എറണാകുളം ജില്ലയില്‍

എറണാകുളം ജില്ലയില്‍

എറണാകുളം ജില്ലയില്‍ ബിജെപിയുടെ എ പ്ലസ് സാധ്യത മണ്ഡലങ്ങള്‍ ഒന്നുമില്ലെങ്കിലും തൃപ്പൂണിത്തുറ ഉള്‍പ്പടെയുള്ള മണ്ഡലങ്ങളില്‍ ബിജെപി മികച്ച മുന്നേറ്റം പ്രതീക്ഷിക്കുന്നു. കഴിഞ്ഞ ദിവസം ബിജെപിയില്‍ ചേര്‍ന്ന മുന്‍ ഡിജിപി ജേക്കബ് തോമസ് ഇത്തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സര രംഗത്ത് ഉണ്ടാവുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. എന്നാല്‍ അത് ഏത് സീറ്റിലാണെന്ന കാര്യത്തില്‍ ഇപ്പോഴും അഭ്യൂഹം നിലനില്‍ക്കുകയാണ്.

ഇരിങ്ങാലക്കുടയിലേക്ക്

ഇരിങ്ങാലക്കുടയിലേക്ക്

ഇരിങ്ങാലക്കുടയിലേക്കാണ് ജേക്കബ് തോമസിനെ പ്രധാനമായും പരിഗണിക്കുന്നത്. അവിടെ അദ്ദേഹം മത്സരിച്ചില്ലെങ്കില്‍ എറണാകുളം ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിപ്പിക്കാനാണ് നീക്കം. പിറവം മുതല്‍ കൊച്ചിവരേയുള്ള മണ്ഡലങ്ങളിള്‍ അദ്ദേഹത്തിന് സാധ്യതയുണ്ട്. പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ സ്വതന്ത്ര നിലപാട് സ്വീകരിച്ച് വരുന്നവരേയും പാര്‍ട്ടിയോട് അടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.

സംസ്ഥാന ജാഥ വരുമ്പോള്‍

സംസ്ഥാന ജാഥ വരുമ്പോള്‍

പൊതുരംഗങ്ങളില്‍ പ്രശസ്തരായ അന്‍പതോളം പേരെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയില്‍ എത്തിക്കാനാണ് നീക്കം. സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന ജാഥ ജില്ലയിലെത്തുമ്പോള്‍ ഇവരെ ബിജെപിയില്‍ ചേര്‍ക്കാനാണ് നീക്കം. സാഹിത്യ- സിനിമാ- സീരിയല്‍ രംഗത്തുള്ള ഏതാനും പേരുമായും ബിജെപി ഇതിനകം ബന്ധപ്പെട്ടിട്ടുണ്ട്.

സീരിയൽ താരം

സീരിയൽ താരം

മത്സരിക്കാന്‍ സാധ്യത ജില്ലയ്ക്ക് പുറത്തുള്ള മണ്ഡലങ്ങളിലാണെങ്കിലും പാര്‍ട്ടിയോട് അനുഭാവം വെച്ചുപുലര്‍ത്തുന്ന ഏതാനും സിനിമാ സീരിയങ്ങള്‍ താരങ്ങളും കൊച്ചിയിലാണ് താമസം, സീരിയൽ താരങ്ങളിൽ ശ്രദ്ധേയനായ വിവേക് ഗോപനുമായും ബിജെപി ബന്ധപ്പെടുന്നുണ്ട്. പാര്‍ട്ടി അനുകൂലിച്ചാല്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അദ്ദേഹം തയ്യാറാണ്.

തൃപ്പൂണിത്തുറ മണ്ഡലം

തൃപ്പൂണിത്തുറ മണ്ഡലം

തൃപ്പൂണിത്തുറയാണു ജില്ലയിൽ ബിജെപി ഏറ്റവും പ്രതീക്ഷ വയ്ക്കുന്ന മണ്ഡലം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ 23000 ത്തിലേറെ വോട്ടുകള്‍ നേടാന്‍ ബിജെപിക്ക് സാധിച്ചിട്ടുണ്ട്. 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ തുറവൂര്‍ വിശ്വംഭരന്‍ മത്സരിച്ചപ്പോള്‍ 29843 വോട്ടുകളായിരുന്നു ബിജെപിക്ക് ലഭിച്ചത്.

സ്വരാജിനെതിരെ മത്സരിക്കുമോ

സ്വരാജിനെതിരെ മത്സരിക്കുമോ

വിവേക് ഗോപന്‍ മത്സരിക്കാന്‍ തയ്യാറായാല്‍ ഇദ്ദേഹത്തെ തൃപ്പൂണിത്തുറയില്‍ മത്സരിപ്പിക്കാന്‍ ബിജെപി തയ്യാറായേക്കും എന്നാണ് സൂചന. ഇടതുമുന്നണിയില്‍ ഇത്തവയും തൃപ്പൂണിത്തുറ സീറ്റ് എം സ്വരാജിന് തന്നെയായിരിക്കും. കോണ്‍ഗ്രസില്‍ കെ ബാബുവിനായി സമ്മര്‍ദ്ദം ശക്തമാണെങ്കിലും പുതുമുഖത്തെ രംഗത്ത് ഇറക്കണമെന്ന ആവശ്യക്കാരുമുണ്ട്. ത്രികോണ മത്സരം നടന്നാല്‍ സാധ്യതയുണ്ടെന്നാണ് മൂന്ന് മുന്നണികളുടേയും വിലയിരുത്തല്‍.

പറവൂർ, പെരുമ്പാവൂർ

പറവൂർ, പെരുമ്പാവൂർ

പറവൂർ, പെരുമ്പാവൂർ, കളമശ്ശേരി, വൈപ്പിൻ മണ്ഡലങ്ങളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകുമെന്നു ബിജെപി നേതൃത്വ അവകാശപ്പെടുന്നു. പറവൂരില്‍ ബിഡിജെഎസ് ആയിരുന്നു കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എന്‍ഡിഎയില്‍ നിന്നും മത്സരിച്ചത്. ഇവര്‍ക്ക് 28097 വോട്ടുകള്‍ നേടാന്‍ സാധിച്ചിരുന്നു. അതേസമയം തദ്ദേശ തിരഞ്ഞെടുപ്പില്‍ ഈ നിയില്‍ നിന്നും നാലായിരം വോട്ടുകള്‍ മുന്നണിക്ക് കുറഞ്ഞു.

എറണാകുളം മണ്ഡലത്തിൽ

എറണാകുളം മണ്ഡലത്തിൽ


എറണാകുളം മണ്ഡലത്തിൽ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച സിജി രാജഗോപാലിനെത്തന്നെ വീണ്ടും രംഗത്ത് ഇറക്കിയേക്കും. വൈപ്പിനിലും കളമശ്ശേരിയിലും ഇത്തവണയും ബിഡിജെഎസ് തന്നെ മത്സരിക്കാനാണ് സാധ്യത. ക്രിസീതിയ സഭകളില്‍ നിന്നുള്ള കൂടുതല്‍ പിന്തുണയും ബിജെപി ഇത്തവണ പ്രതീക്ഷിക്കുന്നുണ്ട്

ക്രിസ്ത്യന്‍ വിഭാഗം

ക്രിസ്ത്യന്‍ വിഭാഗം

ക്രിസ്ത്യന്‍ വിഭാഗങ്ങളുടെ പിന്തുണ ലക്ഷ്യമിട്ട് ആ വിഭാഗത്തില്‍ നിന്നുള്ള കൂടുതല്‍ സ്ഥാനാര്‍ത്ഥികളെ ബിജെപി ഇത്തവണ സംസ്ഥാന വ്യാപകമായി തന്നെ രംഗത്ത് ഇറക്കും. കത്തോലിക്ക വിഭാഗത്തില്‍ നിന്നുള്ള ഒരു പ്രമുഖനെയാണ് കൊച്ചിയില്‍ പരിഗണിക്കുന്നത്. അങ്കമാലി, മുവാറ്റുപുഴ, കോതമംഗലം, പിറവം തുടങ്ങിയ മണ്ഡലങ്ങളില്‍ അതത് മണ്ഡലങ്ങളില്‍ സ്വാധീനമുല്ള സഭകളില്‍ നിന്നും സ്ഥാനാര്‍ത്ഥികളെ പരിഗണിക്കുന്നു.

സീറ്റ് ചര്‍ച്ച

സീറ്റ് ചര്‍ച്ച

അതേസമയം, ജില്ലയിലെ സ്ഥാനാരര്‍ത്ഥികളെ നിശ്ചയിക്കുന്ന കാര്യത്തില്‍ പ്രാഥമിക ചര്‍ച്ചകള്‍ പോലും നടന്നിട്ടില്ലെന്നാണ് പാര്‍ട്ടി ജില്ലാ പ്രസിഡന്‍റ് എസ് ജയകൃഷ്ണന്‍ വ്യക്തമാക്കുന്നത്. 14 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തില്‍ എത്തുന്നുണ്ട്. ഈ സന്ദര്‍ശനം കഴിഞ്ഞയുടനായിരിക്കും ചര്‍ച്ചകളിലേക്ക് കടക്കുക. വിജയസാധ്യതയുള്ള മണ്ഡലങ്ങളിൽ അതിനു പ്രാപ്തരായ സ്ഥാനാർഥികളെയാകും പരിഗണിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.

ബംഗാളിൽ ഇടതുപക്ഷത്തിന്റെയും കോൺഗ്രസിന്റെയും 12 മണിക്കൂർ ബന്ദ്- ചിത്രങ്ങൾ

ഇന്ത്യയിലിരുന്ന് 163 മില്യണ്‍ യൂറോ ജയിക്കാം; യൂറോമില്യൺസ് ലോട്ടറിയെ കുറിച്ച് അറിയേണ്ടതെല്ലാം

Recommended Video

cmsvideo
Jacob Thomas will be BJP candidate in coming election

Ernakulam
English summary
kerala assembly election 2021; In Thripunithura, Vivek Gopan may be the BJP candidate against m Swaraj
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X