എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അങ്കമാലി സിപിഎമ്മിന് നല്‍കാന്‍ ജെഡിഎസ്, മൂവാറ്റുപുഴ ജോസഫിനില്ല; എറണാകുളത്തെ സീറ്റ് ചര്‍ച്ചകള്‍

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയില്‍ സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ സജീവമാക്കി എല്‍ഡിഎഫും യുഡിഎഫും. തിരഞ്ഞെടുപ്പ് പ്രഖ്യാപനം മാര്‍ച്ച് ആദ്യവാരം ഉണ്ടായാല്‍ മാര്‍ച്ച് പകുതിയോടെ തന്നെ സ്ഥാനാര്‍ത്ഥികളെ പ്രചരണ രംഗത്ത് ഇറക്കാനാണ് മുന്നണികളുടെ നീക്കം. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തില്‍ കേന്ദ്ര, സംസ്ഥാന നേതൃത്വത്തിനാണ് കൂടുതല്‍ പങ്കെങ്കിലും മണ്ഡലത്തിന്‍റെ പൊതുവികാരം അറിയാന്‍ ജില്ലാ ഘടകങ്ങള്‍ക്ക് പേരിനെങ്കിലും എല്ലാ മുന്നണികളും പങ്കാളിത്തം നല്‍കുന്നു. എക്കാലത്തേയും പോലെ രണ്ട് മുന്നണിയിലും സീറ്റ് വിഭജനം കീറാമുട്ടിയായി നില്‍ക്കുകയാണ്.

തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയിൽ പ്രധാനമന്ത്രി- ചിത്രങ്ങൾ കാണാം

പിറവം- കേരള കോണ്‍ഗ്രസ് ജേക്കബ്

പിറവം- കേരള കോണ്‍ഗ്രസ് ജേക്കബ്

യുഡിഎഫിലെ ഘടകക്ഷികള്‍ കഴിഞ്ഞ തവണ മത്സരിച്ച അതേ സീറ്റില്‍ തന്നെ ഇപ്പോഴും മത്സരിക്കുമോയെന്ന കാര്യത്തില്‍ ഇപ്പോഴും ഉറപ്പായിട്ടില്ല. 14 മണ്ഡലങ്ങളുള്ള എറണാകുളം ജില്ലയില്‍ 11 സീറ്റില്‍ കോണ്‍ഗ്രസും 3 സീറ്റില്‍ ഘടകക്ഷികളുമായിരുന്നു മത്സരിച്ചത്. പിറവം- കേരള കോണ്‍ഗ്രസ് ജേക്കബ്, കളമശേരി- മുസ്ലിം ലീഗ്, കോതമംഗലം- കേരള കോണ്‍ഗ്രസ് എം എന്നിങ്ങനെയായിരുന്നു ഘടകക്ഷികള്‍ മത്സരിച്ച സീറ്റ്.

അനൂപ് ജേക്കബിന്

അനൂപ് ജേക്കബിന്

ഇതില്‍ പിറവം അനൂപ് ജേക്കബിന് തന്നെ നല്‍കിയേക്കും. കേരള കോണ്‍ഗ്രസ് ജേക്കബ് ഇടതുമുന്നണിയിലേക്ക് പോവുമെന്ന പ്രചാരണം ഉണ്ടായെങ്കിലും അതെല്ലാം തള്ളി യുഡിഎഫിനൊപ്പം ഉറച്ച് നില്‍ക്കകുയാണ് അനൂപ് ജേക്കബ്. സംസ്ഥനത്ത് തന്നെ കേരള കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പ് മത്സരിക്കുന്ന ഏക സീറ്റാണ് പിറവം. ഇത്തവണ ഏതെങ്കിലും ഒരു സീറ്റ് കൂടെ കൂടുതലായി അവര്‍ ചോദിക്കുന്നുണ്ടെങ്കിലും നല്‍കാന്‍ യുഡിഎഫ് തയ്യാറല്ല.

കോതമംഗലത്ത് ടിയു കുരുവിള

കോതമംഗലത്ത് ടിയു കുരുവിള

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാത്തിലെ ടിയു കുരുവിളയായിരുന്നു 2016 ല്‍ കോതമംഗലത്ത് മത്സരിച്ചത്. സിറ്റിങ് സീറ്റില്‍ ടിയു കുരുവിള സിപിഎമ്മിലെ ആന്‍റണി രാജുവിനോട് 19282 വോട്ടിന് പരാജയപ്പെട്ടു. ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലും മണ്ഡലത്തില്‍ ഇടതിനാണ് ഭൂരിപക്ഷം. കോതമംഗലം മുവാറ്റുപുഴയുമായി വെച്ച് മാറണമെന്ന നിര്‍ദേശമാണ് ജോസഫ് ഗ്രൂപ്പ് മുന്നോട്ട് വെച്ചത്.

മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനോ

മൂവാറ്റുപുഴയില്‍ ജോസഫ് വാഴക്കനോ

എന്നാല്‍ സീറ്റ് വെച്ച് മാറ്റത്തിനില്ലെന്നാണ് കോണ്‍ഗ്രസ് അറിയിക്കുന്നത്. മൂവാറ്റുപുഴ സീറ്റിനായി കോണ്‍ഗ്രസില്‍ തന്നെ നേതാക്കളുടെ പിടിവലിയാണ്. ജോസഫ് വാഴക്കന്‍ വീണ്ടും മത്സരിക്കുന്നതിനെതിരെ മണ്ഡലത്തില്‍ ഉടനീളം പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ജോസഫ് വാഴക്കെ കോട്ടയത്തേക്ക് മാറ്റി ജില്ലയില്‍ നിന്ന് തന്നെയുള്ള നേതാക്കളെ ഇവിടെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്.

തൃപ്പൂണിത്തുറയും കൊച്ചിയും

തൃപ്പൂണിത്തുറയും കൊച്ചിയും

കളമശ്ശേരി മുസ്ലിം ലീഗ് മത്സരിക്കുന്ന സീറ്റാണെങ്കിലും ഇത്തവണത്തെ കാര്യത്തില്‍ അന്തിമ തീരുമാനം ആയിട്ടില്ല. ലീഗുമായി സംസ്ഥാന തലത്തിലെ ചർച്ചയ്ക്കു ശേഷമേ തീരുമാനമാവൂ. മണ്ഡലം നിലനിര്‍ത്താന്‍ ശക്തമായ മത്സരം ഇത്തവണ കാഴ്ചവെക്കേണ്ടി വരും. സീറ്റിങ് സീറ്റുകളില്‍ ഇത്തവണ മുഖം മാറില്ല. കഴിഞ്ഞ തവണ തോറ്റ മൂവാറ്റുപുഴ, വൈപ്പിൻ, തൃപ്പൂണിത്തുറ, കൊച്ചി സീറ്റുകളില്‍ മാത്രമേ പുതിയ സ്ഥാനാര്‍ത്ഥികളെ തേടേണ്ടതുള്ളു.

എല്‍ഡിഎഫിലും ചര്‍ച്ചകള്‍

എല്‍ഡിഎഫിലും ചര്‍ച്ചകള്‍


മറുവശത്ത് എല്‍ഡിഎഫിലും സീറ്റ് ചര്‍ച്ചകള്‍ സജീവമാണ്. സീറ്റ് വെച്ചുമാറാന്‍ ഘടകകക്ഷികള്‍ മുന്നോട്ട് വന്നെങ്കിലും സിപിഎമ്മിന് താല്‍പര്യമില്ല. മുന്നണിയിലേക്ക് കൂടുതല്‍ കക്ഷികള്‍ വന്നതും സീറ്റ് ചര്‍ച്ചയില്‍ സിപിഎമ്മിന് വെല്ലുവിളിയാണ്. പാര്‍ട്ടി മത്സരിക്കുന്ന സീറ്റുകള്‍ പോലും ചിലപ്പോള്‍ ഘടകക്ഷികള്‍ക്ക് വിട്ടുകൊടുക്കേണ്ടി വരും എന്നത് സിപിഎമ്മിനെ കൂടുതല്‍ ആശങ്കയിലാഴ്ത്തുന്നുണ്ട്.

പറവൂര്‍ സീറ്റ് ഏറ്റെടുക്കാം

പറവൂര്‍ സീറ്റ് ഏറ്റെടുക്കാം

വിഡി സതീശന്‍ സ്ഥിരമായി വിജയിക്കുന്ന പറവൂര്‍ സീറ്റ് സിപിഐയില്‍ നിന്നും ഏറ്റെടുത്ത് അവര്‍ക്ക് മറ്റൊരു സീറ്റ് നല്‍കാമെന്ന താല്‍പര്യം സിപിഎമ്മിനുണ്ട്. ഇടത് അനുകൂല മണ്ഡലമാണെങ്കിലും മികച്ച സ്ഥാനാര്‍ത്ഥികളെ നിര്‍ത്താന്‍ കഴിയാത്തതാണ് മണ്ഡലം നഷ്ടപ്പെടാന്‍ കാരണമെന്നാണ് സിപിഎം വിലയിരുത്തല്‍. തദ്ദേശ തിര‍ഞ്ഞെടുപ്പില്‍ യുഡിഎഫിനേക്കാള്‍ നാലായിരിത്തോളം വോട്ടിന്‍റെ ഭൂരിപക്ഷം എല്‍ഡിഎഫിനുണ്ട്.

അങ്കമാലി സീറ്റ് നല്‍കാം

അങ്കമാലി സീറ്റ് നല്‍കാം

അങ്കമാലി സീറ്റ് സിപിഎമ്മിന് നല്‍കാന്‍ ജനതാദള്‍ എസിന് താല്‍പര്യം ഉണ്ട്. പകരം അവര്‍ ചോദിക്കുന്നത് എറണാകുളം സീറ്റാണ്. എന്നാല്‍ എറണാകുളത്ത് മനു റോയിയെ സിപിഎം സ്ഥാനാര്‍ത്ഥിയായി ​അനൗദ്യോഗികമായി പ്രഖ്യാപിച്ച് കഴിഞ്ഞു. പെരുമ്പാവൂരോ പിറവമോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്‍റെ ആവശ്യം. ഇതില്‍ പിറവം അവര്‍ക്ക് നല്‍കാനാണ് സാധ്യത.

എന്‍ഡിഎയിലും ചര്‍ച്ച

എന്‍ഡിഎയിലും ചര്‍ച്ച

എന്‍ഡിഎയിലും സീറ്റ് വിഭജന ചര്‍ച്ചകള്‍ സജീവമാവുകയാണ്. മുന്നണിയില്‍ ബിജെപിക്ക് പുറമെ ബിഡിജെഎസ്, കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം എന്നിവര്‍ക്ക് മാത്രമേ ജില്ലയില്‍ ഇത്തവണ സീറ്റ് ലഭിക്കാന്‍ ഇടയുള്ളു. പറവൂർ, കളമശേരി, കുന്നത്തുനാട്, പിറവം, വൈപ്പിൻ എന്നീ അഞ്ച് സീറ്റുകളിലാണ് ജില്ലയില്‍ കഴിഞ്ഞ തവണ ബിഡിജെഎസ് മത്സരിച്ചത്. ഈ സീറ്റുകള്‍ ഇത്തവണയും വേണമെന്നാണ് അവരുടെ ആവശ്യം.

ബിഡിജെഎസിന് നല്‍കില്ല

ബിഡിജെഎസിന് നല്‍കില്ല

എന്നാല്‍ പറവൂരും കളമശേരിയിലും മത്സരിക്കണമെന്നാണ് ബിജെപിയുടെ താല്‍പര്യം. രണ്ട് മണ്ഡലത്തിലും തദ്ദേശ തിരഞ്ഞെടുപ്പില്‍ ഇരുപതിനായിരത്തിലേറെ വോട്ടുകള്‍ നേടാന്‍ മുന്നണിക്ക് സാധിച്ചിരുന്നു. പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ചാല്‍ ഈ മണ്ഡലത്തില്‍ കൂടുതല്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ കഴിയുമെന്നാണ് ബിജെപി നേതാക്കള്‍ അവകാശപ്പെടുന്നത്.

കോതമംഗലം, അങ്കമാലി

കോതമംഗലം, അങ്കമാലി


മുന്നണി വിടുമെന്ന അഭ്യുഹം ശക്തമായിരുന്നെങ്കിലും പിസി തോമസ് ഇപ്പോള്‍ എന്‍ഡിഎയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു. അതിനാല്‍ കഴിഞ്ഞ തവണ അവര്‍ മത്സരിച്ച കോതമംഗലം, അങ്കമാലി സീറ്റുകള്‍ വീണ്ടും അവര്‍ക്ക് നല്‍കിയേക്കും. താഴേത്തട്ടിൽ നിന്നുതന്നെയാണു ബിജെപിയിലും സ്ഥാനാർഥി നിർണയമെങ്കിലും അന്തിമ തീരുമാനം പ്രഖ്യാപിക്കുക സംസ്ഥാന നേതൃത്വമാവും.

അലായയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

Ernakulam
English summary
kerala assembly election 2021; JDS to give Angamaly constituency to CPM, Joseph is not in Muvattupuzha
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X