എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എറണാകുളത്ത് രണ്ട് സീറ്റ് ആവശ്യപ്പെട്ട് ജോസഫ് പക്ഷം, നോട്ടം ഈ 2 സീറ്റില്‍, സമ്മര്‍ദത്തിന് നീക്കം!!

Google Oneindia Malayalam News

കൊച്ചി: തദ്ദേശ തിരഞ്ഞെടുപ്പിലെ പോലെ യുഡിഎഫില്‍ മികച്ച സീറ്റുകള്‍ക്കായി സമ്മര്‍ദത്തിനൊരുങ്ങി കേരള കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ്. ഘടകകക്ഷികളെല്ലാം വിലപേശല്‍ ആരംഭിക്കാനിരിക്കെ എറണാകുളത്ത് രണ്ട് സീറ്റെന്ന ആവശ്യം ശക്തമാക്കാനാണ് ജോസഫ് ഗ്രൂപ്പിന്റെ ശ്രമം. ഇതില്‍ നിന്ന് പിന്നോട്ട് പോകേണ്ടെന്നാണ് തീരുമാനം. കഴിഞ്ഞ തവണ മത്സരിച്ച കോതമംഗലത്തിന് പുറമേ മൂവാറ്റുപുഴ സീറ്റിലും ജോസഫ് ഗ്രൂപ്പ് അവകാശവാദമുന്നയിച്ചിട്ടുണ്ട്. യുഡിഎഫിനെ ഈ സീറ്റിന്റെ കാര്യത്തില്‍ സമ്മര്‍ദത്തിലാക്കി കാര്യം നേടാനാണ് ജോസഫ് ഗ്രൂപ്പിന്റെ ശ്രമം.

1

മുന്നണിയില്‍ രണ്ട് പാര്‍ട്ടികള്‍ ഇല്ലാത്തതിനാല്‍ കൂടുതല്‍ സീറ്റ് ചോദിക്കുന്നതില്‍ തെറ്റില്ലെന്നും ജോസഫ് വിലയിരുത്തുന്നു. നിലവില്‍ എറണാകുളം ജില്ലയില്‍ കോതമംഗം മാത്രം ജോസഫ് ഗ്രൂപ്പിന് നല്‍കിയാല്‍ മതിയെന്നാണ് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍ കോണ്‍ഗ്രസിനെ ഈ ആവശ്യത്തില്‍ സമ്മര്‍ദത്തിലാക്കാനാണ് ജോസഫിന്റെ ശ്രമം. കോതമംഗലത്ത് മുതിര്‍ന്ന കേരളാ കോണ്‍ഗ്രസ് നേതാവ് ഷിബു തെക്കുംപുറം യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവും. അതേസമയം മൂവാറ്റുപുഴ ലഭിക്കുകയാണെങ്കില്‍ ഫ്രാന്‍സിസ് ജോര്‍ജിനെ ഇവിടെ മത്സരിപ്പിക്കും.

രണ്ട് സീറ്റ് എന്ന ആവശ്യം കോണ്‍ഗ്രസിനെ അറിയിച്ചിട്ടുണ്ട്. മൂവാറ്റുപുഴ എന്ത് വന്നാലും വിട്ടുനല്‍കില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ജോസഫ് വാഴയ്ക്കന്‍ ഇവിടെ മത്സരിക്കാന്‍ റെഡിയാണ്. ഐ ഗ്രൂപ്പ് ശക്തമായി തന്നെ വാഴയ്ക്കനെ പിന്തുണയ്ക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ മണ്ഡലത്തില്‍ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. ജോസഫിന്റെ അവകാശവാദത്തോടെ മൂവാറ്റുപുഴയെ ചൊല്ലി യുഡിഎഫില്‍ തര്‍ക്കത്തിന് വഴിയൊരുങ്ങി. പാലായിലും കുട്ടനാട്ടിലും വിട്ടുവീഴ്ച്ചകള്‍ക്ക് ജോസഫ് പക്ഷം തയ്യാറായിട്ടുണ്ട്. ഈ വിട്ടുവീഴ്ച്ചയ്ക്ക് പകരം ജോസഫ് ആവശ്യപ്പെടുന്ന സീറ്റാണ് മൂവാറ്റുപുഴ.

എറണാകുളം ഡിസിസി ജോസഫ് പറയുന്നത് പരിഗണിക്കാന്‍ പോകും തയ്യാറല്ല. ഈ സീറ്റില്‍ ചര്‍ച്ച ഇല്ലെന്നാണ് അവരുടെ നിലപാട്. കോണ്‍ഗ്രസ് ഏറ്റവും ശക്തമായ കിഴക്കന്‍ മേഖലയിലെ നാല് സീറ്റില്‍ പിറവത്ത് അനൂപ് ജേക്കബും കോതമംഗലത്ത് ജോസഫ് ഗ്രൂപ്പ് സ്ഥാനാര്‍ത്ഥിയും മത്സരിക്കുന്നുണ്ട്. അതുകൊണ്ട് മറ്റ് രണ്ട് സീറ്റുകളില്‍ വിട്ടുവീഴ്ച്ചയ്ക്കില്ലെന്നും ഇവര്‍ കെപിസിസിയെ അറിയിച്ചു. അതേസമയം സിപിഎം ഇവിടെ സിറ്റിംഗ് എംഎല്‍എ ആന്റണി ജോണ്‍ തന്നെ കളത്തിലിറങ്ങും. അതേസമയം ജോസ് പിറവം, മൂവാറ്റുപുഴ, പെരുമ്പാവൂര്‍ സീറ്റുകളില്‍ ഏതെങ്കിലും രണ്ടെണ്ണം നേടിയെടുക്കാനാണ് ശ്രമിക്കുന്നത്.

Recommended Video

cmsvideo
Will Rahul Gandhi become Congress Chief Minister candidate in Kerala?

Ernakulam
English summary
kerala assembly election 2021: joseph group asks 2 seats in ernakulam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X