ബിജെപി വോട്ടുകളെല്ലാം ഇത്തവണ തനിക്ക്: പലരും വിളിച്ച് പിന്തുണ അറിയിച്ചെന്ന് കെ ബാബു
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകള്‍ക്കിടെ തൃപ്പൂണിത്തുറയിൽ വിജയ പ്രതീക്ഷ പങ്കുവെച്ച് കെ ബാബു. തനിക്ക് ഇത്തവണ കൂടുതൽ വോട്ടുകള്‍ ലഭിക്കുമെന്നും സിപിഎമ്മിനെ പരാജയപ്പെടുത്തുന്നതിന് വേണ്ടി തനിക്ക് വോട്ട് ചെയ്യാമെന്ന് വാഗ്ധാനം നൽകിയെന്നുമാണ് കെ ബാബുവിന്റെ വെളിപ്പെടുത്തൽ. കെ ബാബുവിനെ തൃപ്പൂണിത്തുറയിൽ മത്സരിപ്പിക്കണമെന്ന മുറവിളികള്‍ക്കൊടുവിൽ സ്ഥാനാർത്ഥിയാക്കിയപ്പോഴാണ് ബാബുവിന്റെ പ്രതികരണം.
ബംഗാളില്‍ തൃണമൂലിന്റെ തെരഞ്ഞെടുപ്പ് പത്രിക പുറത്തിറക്കി മമതാ ബനാര്‍ജി, ചിത്രങ്ങള്‍ കാണാം

ബിജെപിയുടെ വോട്ടുകള്‍
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറയില്‍ ബിജെപിക്ക് ലഭിച്ച വോട്ടുകള്‍ ഇത്തവണ യുഡിഎഫ് സ്ഥാനാർത്ഥിയായ തനിക്ക് ലഭിക്കുമെന്നാണ് കെ ബാബു അവകാശപ്പെടുന്നത്. അന്ന് ബിജെപിക്ക് വോട്ടുചെയ്തവര്‍ ഇത്തവണ തന്നെ വിളിച്ച് പിന്തുണ അറിയിച്ചിട്ടുണ്ടെന്നും അവരില്‍ തന്നെ ബിജെപിക്കാരുമുണ്ടെന്നും ബാബു അവകാശപ്പെടുന്നു. കഴിഞ്ഞതവണ അബദ്ധം പറ്റിയെന്ന് അവര്‍ തന്നോട് വെളിപ്പെടുത്തിയെന്നും അതുകൊണ്ട് സിപിഐഎമ്മിനെ പരാജയപ്പെടുത്താന്‍ തനിക്ക് വോട്ടു ചെയ്യാമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും കെ ബാബു പറഞ്ഞു.

എന്തുസംഭവിച്ചു?
ബിജെപിക്ക് വോട്ട് ചെയ്യുകയാണെങ്കില്‍ അതിന്റെ ഗുണം പരോക്ഷമായി സിപിഎമ്മിന് കിട്ടുമെന്ന് തിരിച്ചറിയാനുള്ള വിവേകമുള്ളവരാണ് തൃപ്പൂണിത്തുറ മണ്ഡലത്തിലുള്ളത്. തൃപ്പൂണിത്തുറയിൽ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന കെഎസ് രാധാകൃഷ്ണന്‍ സാമാന്യ ബുദ്ധിയുള്ള ആളാണെന്നാണ് താന്‍ വിചാരിച്ചത്. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്ന ശേഷം അദ്ദേഹത്തിന് അത് നഷ്ടപ്പെട്ടോ എന്ന് സംശയം തനിക്കുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
തൃപ്പൂണിത്തുറയിൽ എൽഡിഎഫും-എൻഡിഎയുമായാണ് മത്സരം നടക്കുന്നതെന്നാണ് പറഞ്ഞ കെഎസ് രാധാകൃഷ്ണന്റെ പ്രസ്താവനയ്ക്കും കെ ബാബു മറുപടി നൽകിയിട്ടുണ്ട്.

ബിജെപി ചെയ്തത്
ബിജെപി മൂന്നാം സ്ഥാനത്തുതന്നെയാണ്. കഴിഞ്ഞ തവണ പല മേഖലകളിൽ നിന്നും തനിക്ക് ലഭിക്കേണ്ട വോട്ട് ബിജെപി പിടിച്ചെടുത്തു. അതിന്റെ ഫലം സിപിഎമ്മിനുണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തവണ എൽഡിഎഫ് വിജയിക്കരുതെന്ന നിർബന്ധം തനിക്ക് വോട്ട്ചെയ്യുമെന്ന് പറഞ്ഞവർക്കുണ്ട്.

പണം നൽകി
കെ ബാബുവിന് തിരഞ്ഞെടുപ്പിൽ കെട്ടിവെക്കാനുള്ള പണം ശബരിമല മുൻ മേൽശാന്തി ഏഴിക്കോട് ശശിധരൻ കഴിഞ്ഞ ദിവസം നൽകിയിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ എം സ്വരാജ് ശബരിമല വിഷയത്തിൽ സ്വീകരിച്ച നിലപാടിനോടുള്ള പ്രതിഷേധമാണ് താൻ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്ക് പണം നൽകിയതിന് പിന്നിലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഷ ഗുപ്തയുടെ കിടിലന്‍ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications