Get Updates
Get notified of breaking news, exclusive insights, and must-see stories!

എറണാകുളത്ത് 14 ഇല്‍ എട്ടിലേറെ സീറ്റ് പിടിക്കാനുള്ള നീക്കവുമായി എല്‍ഡിഎഫ്; ലക്ഷ്യം ക്രൈസ്തവ വോട്ട്

എറണാകുളം: 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടതം തംരഗം ഉണ്ടായപ്പോഴും ഇടതുമുന്നണിക്ക് വലിയ നേട്ടം സ്വന്തമാക്കാന്‍ കഴിയാതെ പോയ ഒരു ജില്ലയായിരുന്നു എറണാകുളം. ജില്ലയില്‍ ആകെയുള്ള 14 സീറ്റില്‍ 9 ഇടത്തും യുഡിഎഫ് വിജയിച്ചപ്പോള്‍ 5 സീറ്റില്‍ മാത്രാമായിരുന്നു എല്‍ഡിഎഫിന് വിജയിക്കാന്‍ സാധിച്ചത്. എന്നാല്‍ ഇത്തവണ ഇതിലും വലിയ മുന്നേറ്റമാണ് ജില്ലയില്‍ ഇടതുമുന്നണി ലക്ഷ്യമിടുന്നത്. വിവിധ സ്വതന്ത്ര കൂട്ടായ്മകള്‍ കൂടി രംഗത്ത് ഉള്ളത് യുഡിഎഫിന് ഇത്തവണ തിരിച്ചടിയാവുമെന്നാണ് പ്രതീക്ഷ. ഇതിന് പിന്നാലെയാണ് ക്രൈസ്തവ വോട്ടുകള്‍ അനുകൂലമാക്കാനുള്ള നീക്കവും സിപിഎം സജീവമാക്കിയത്.

വീൽചെയറിൽ പ്രചാരണത്തിനെത്തി മമത ബാനർജി- ചിത്രങ്ങൾ

എറണാകുളം ജില്ല

എറണാകുളം ജില്ല

എറണാകുളം ജില്ലയിലെ വോട്ട് വിഹിതത്തില്‍ നിര്‍ണ്ണായകമാണ് ക്രൈസ്തവ വോട്ടുകള്‍. ഈ വോട്ട് ബാങ്ക് ലക്ഷ്യമിട്ട് ഏറെ മുന്‍പ് തന്നെ സിപിഎം പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയിരുന്നു. ഈ നീക്കത്തിന് തുടക്കത്തില്‍ ഏറെ മുന്നേറാന്‍ കഴിഞ്ഞെങ്കിലും ഇടയ്ക്ക് വലിയ തിരിച്ചടി തന്നെ നേരിടേണ്ടി വന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ മുന്നണിക്ക് വീണ്ടും പ്രതീക്ഷകള്‍ മുളച്ചിരിക്കുകയാണ്.

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍

തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്തുടനീളം മികച്ച മുന്നേറ്റം ഉണ്ടാക്കിയെങ്കിലും അതിനൊപ്പം പോന്ന വിജയം സ്വന്തമാക്കാന്‍ എറണാകുളത്ത് ഇടതുമുന്നണിക്ക് സാധിച്ചിരുന്നില്ല. കൊച്ചി കോര്‍പ്പറേഷന്‍ ഭരണം പിടിച്ചെടുത്തെങ്കിലും ഗ്രാമപഞ്ചായത്തുകളിലേയും നഗരസഭകളിലേയും മേധാവിത്വം യുഡിഎഫിന് തന്നെയായിരുന്നു.

പെരുമ്പാവൂര്‍, പിറവം

പെരുമ്പാവൂര്‍, പിറവം

ഇതോടെയാണ് തുടര്‍ ഭരണം ലക്ഷ്യമിടുന്ന ഇടതുമുന്നണി ക്രൈസ്തവ വോട്ടുകള്‍ അനുകൂലമാക്കാനുള്ള നീക്കങ്ങളുമായി ജില്ലയില്‍ സജീവമായാത്. പെരുമ്പാവൂര്‍, പിറവം എന്നീ രണ്ട് സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കിയതും എറണാകുളത്ത് ലത്തീന്‍ സഭയില്‍ നിന്നുള്ളയാളെ നോമിനിയാക്കിയതെല്ലാം ഇത് ലക്ഷ്യമിട്ടായിരുന്നു.

യാ​ക്കോ​ബാ​യ സ​ഭ​

യാ​ക്കോ​ബാ​യ സ​ഭ​

യാ​ക്കോ​ബാ​യ സ​ഭ​യാ​ക​​ട്ടെ നാ​ളു​ക​ളാ​യി ത​ങ്ങ​ൾ​ക്കൊ​പ്പം നി​ൽ​ക്കുന്നുവെന്ന പ്രതീതിയാണ് ഇടതുമുന്നണിയില്‍ ഉള്ളത്. ജില്ലയിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ കത്തോലിക്ക സഭയുടെ താല്‍പര്യങ്ങളും വലിയ തോതില്‍ പരിഗണനാ വിഷയമായി. എറണാകുളത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം തൃ​ക്കാ​ക്ക​ര, കൊ​ച്ചി, പ​റ​വൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ലും തുണയ്ക്കുമെന്നാണ് പ്രതീക്ഷ.

ബിജെപിയുമായി

ബിജെപിയുമായി


എന്നാല്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെ ചൊല്ലി പിറവത്തും പെരുമ്പാവൂരിലും ഉണ്ടായ തര്‍ക്കങ്ങള്‍ ഇടത് നീക്കങ്ങളുടെ വേഗം കുറച്ചു. എറണാകുളം മണ്ഡലത്തില്‍ പോലും എതിര്‍പ്പുകള്‍ ഉണ്ടായി. ഇതിനിടയിലാണ് ബിജെപിയുമായി അടുക്കുന്നുവെന്ന ചില സൂചനകള്‍ പുറത്ത് വന്നത്. ഇതോടെ പിറവത്ത് അടക്കം തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയുണ്ടായി.

ഇടതിന് അനുകൂലം

ഇടതിന് അനുകൂലം

എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വീണ്ടും ഇടതിന് അനുകൂലമായി വന്നിരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരിക്കുന്നത്. മു​ന്ന​ണി​യി​ലെ ത​ർ​ക്ക​ങ്ങ​ൾ​ക്ക്​ താ​ൽ​ക്കാ​ലി​ക വി​രാ​മ​മാ​യ​തി​ന്​ പിന്നാലെ സീറ്റ് നിര്‍ണ്ണയത്തിലെ പൊട്ടിത്തെറി യുഡിഎഫിനെ വലിയ തോതില്‍ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.

പരാജയപ്പെട്ട ചര്‍ച്ച

പരാജയപ്പെട്ട ചര്‍ച്ച

യാക്കോബായ സഭയുടെ കാര്യത്തിലെ വാര്‍ത്തകളും ആശ്വാസം നല്‍കുന്നു. യാക്കോബായ-ബിജെപി ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ സഭയുടെ നിലപാട് തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റാമെന്നാണ് കണക്ക് കൂട്ടല്‍. ഒരു മുന്നണിയോടും അകല്‍ച്ചയില്ലെന്നും സമദൂര നിലപാട് സ്വീകരിക്കുമെന്നാണ് നേതാക്കള്‍ അറിയിച്ചത്.

പിറവത്തെ സ്ഥാനാര്‍ത്ഥി

പിറവത്തെ സ്ഥാനാര്‍ത്ഥി

പള്ളിത്തര്‍ക്കത്തില്‍ സെമിത്തേരി ബില്‍ കൊണ്ടുവന്ന ഇടത് സര്‍ക്കാറിന്‍റെ ഇടപെടലിനെ യാക്കോബായ സഭ അനുകൂലമായാണ് സ്വീകരിക്കുന്നത്. എന്നാല്‍ വിഷയത്തില്‍ പ്രത്യേക ഓര്‍ഡിനന്‍സ് കൊണ്ടു വരാത്തതില്‍ എതിര്‍പ്പും നിലനില്‍ക്കുന്നുണ്ട്. യാക്കോബായ സഭയുടെ താല്‍പര്യങ്ങള്‍ അനുകൂലമാക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു പിറവത്തെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിലും സിപിഎമ്മിന്‍റെ ഇടപെടല്‍ ഉണ്ടായത്.

പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ

പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ

പാര്‍ട്ടി വോട്ടുകള്‍ക്ക് പുറമെ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ ക്രൈ​സ്​​ത​വ വി​ഭാ​ഗ​ത്തി​ൽ​നി​ന്ന്​ ല​ഭി​ക്കാ​തെ പോ​യ വോ​ട്ടു​ക​ൾ​കൂ​ടി ചേ​ർ​ന്നാല്‍ ജില്ലയില്‍ വലിയ അട്ടിമറിയുണ്ടാവുമെന്നാണ് ഇടത് പ്രതീക്ഷ. 14 ല്‍ കുറഞ്ഞത് എട്ട് സീറ്റെങ്കിലും പിടിക്കാമെന്നാണ് പ്രതീക്ഷ. ട്വന്‍റി-ട്വന്‍റി കൂട്ടായ്മ ചോര്‍ത്തുക യുഡിഎഫ് വീട്ടുകളാണെന്നുമാണ് കണക്ക് കൂട്ടല്‍.

ഹോട്ട് ലുക്കിൽ മലയാളികളുടെ പ്രിയനായിക ലക്ഷ്മി റായ്, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
    Election 2021 : അഴീക്കോട് ഇത്തവണയും ഇഞ്ചോടിഞ്ച് പോരാട്ടമോ?| Oneindia Malayalam

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+