ശബരിമലയുമായി കെ ബാബു; കിണ്ണംകാച്ചി ചോദ്യങ്ങളുമായി എം സ്വരാജ്, കടകംപള്ളിക്ക് ദുഃഖമുണ്ട്
കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിനെതിരെ യുഡിഎഫും ബിജെപിയും ശബരിമല ശക്തമായ ആയുധമാക്കുകയാണ്. പത്തനംതിട്ട ജില്ലയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ മല്‍സരിക്കുന്നതിന് പിന്നില്‍ പ്രധാന ലക്ഷ്യം ശബരമല മുന്‍നിര്‍ത്തിയുള്ള വോട്ടുകളാണ്. ബിജെപിയുടെയും യുഡിഎഫിന്റെയും നീക്കം ചെറുക്കാന്‍ സിപിഎം ശ്രമം തുടങ്ങി.
ഒട്ടനേകം ചോദ്യങ്ങളുമായി തൃപ്പൂണിത്തുറയില്‍ വീണ്ടും ജനവിധി തേടുന്ന എം സ്വരാജ് രംഗത്തുവന്നുകഴിഞ്ഞു. ശബരിമല വിവാദ കാലത്തെ സംഭവങ്ങള്‍ ഓര്‍ത്തെടുത്ത് ദുഃഖം പങ്കുവച്ചിരിക്കുകയാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. രസകരമായ തിരഞ്ഞെടുപ്പ് വിശേഷങ്ങള്‍ ഇങ്ങനെ...
ശിവരാത്രി ആഘോഷം, ചിത്രങ്ങൾ കാണാം

തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട്...
ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം വിശ്വാസികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായിരുന്നു. വിശ്വാസികളുടെ വികാരം തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് മൂന്ന് മുന്നണികളും ശ്രമിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ശബരിമല വീണ്ടും കുത്തിപ്പൊക്കാനുള്ള ശ്രമത്തിലാണ്. ഇതിന്റെ ഭാഗമാണ് കെ ബാബുവിന്റെ പ്രതികരണം.

എം സ്വരാജ് അപമാനിച്ചു
ശബരിമല വിശ്വാസികളെ തൃപ്പൂണിത്തുറ എംഎല്‍എ എം സ്വരാജ് അപമാനിച്ചു എന്നാണ് കെ ബാബു പ്രസ്താവിച്ചത്. 2016 വരെ തുടര്‍ച്ചയായി തൃപ്പൂണിത്തുറയെ പ്രതിനിധീകരിച്ച് നിയമസഭയിലെത്തിയ ബാബുവിന് എം സ്വരാജിനെ ഇറക്കിയാണ് സിപിഎം മറുപടി നല്‍കിയത്. 4000ത്തിലധികം വോട്ടുകള്‍ക്കായിരുന്നു സ്വരാജിന്റെ ജയം.

ബാബുവിനെ വേണ്ട
എം സ്വരാജ് തന്നെയാണ് തൃപ്പൂണിത്തുറയില്‍ സിപിഎം സ്ഥാനാര്‍ഥി. എന്നാല്‍ യുഡിഎഫില്‍ നിന്ന് ആര് എന്ന ചോദ്യത്തിന് ഇതുവരെ മറുപടിയായിട്ടില്ല. കെ ബാബുവിനെ വേണ്ട എന്ന പോസ്റ്റര്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കൊച്ചി മുന്‍ മേയര്‍ സൗമിനി ജെയ്‌നിന്റെ പേരും പറഞ്ഞുകേള്‍ക്കുന്നു.

ആരാണ് അപമാനിച്ചത്
ബാബുവിന്റെ ശബരിമല പ്രയോഗത്തിന് മറുപടിയുമായി സ്വരാജ് രംഗത്തുവന്നു. യഥാര്‍ഥ വിശ്വാസികളെ ആരാണ് അപമാനിച്ചത് എന്ന് ജനങ്ങള്‍ക്കറിയാമെന്നായിരുന്നു മാതൃഭൂമിയോടുള്ള സ്വരാജിന്റെ പ്രതികരണം. കൂടാതെ ചില സുപ്രധാന ചോദ്യങ്ങളും എം സ്വരാജ് മുന്നോട്ടുവെക്കുന്നു.

സ്വരാജിന്റെ ചോദ്യങ്ങള്‍
ഇടുതപക്ഷത്തെ ആരും ഇരുമുടിക്കെട്ട് താഴെ എറിഞ്ഞ് അപമാനിച്ചിട്ടില്ല. ഞങ്ങള്‍ പതിനെട്ടാംപടി കയറി പ്രതിഷ്ഠയ്ക്ക് നേരെ പുറം തിരിഞ്ഞ് നിന്നിട്ടില്ല. ക്ലീന്‍ ഷേവ് ചെയ്ത മുഖവും ഷൂ ധരിച്ച കാലുമായി പതിനെട്ടാം പടി കയറിയിട്ടില്ല. ഭക്തര്‍ക്ക് നേരെ തേങ്ങ എറിഞ്ഞിട്ടില്ല. ഇക്കാര്യങ്ങളെല്ലാം യഥാര്‍ഥ വിശ്വാസിക്ക് അറിയാമെന്നും സ്വരാജ് പറഞ്ഞു.

കടകംപള്ളി പറയുന്നു
ശബരിമല വിഷയത്തില്‍ ഖേദപ്രകടനവുമായിട്ടാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ രംഗത്തുവന്നിരിക്കുന്നത്. 2018ല്‍ ശബരിമലയിലുണ്ടായ സംഭവങ്ങളില്‍ ദുഃഖമുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ആ സംഭവങ്ങളൊന്നും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നു. വലിയ വിഷമമുണ്ടെന്നും മന്ത്രി പറയുന്നു.
ബോള്‍ഡ് ലുക്കില്‍ നടി മഹേശ്വരി: ഏറ്റവും പുതിയ ചിത്രങ്ങള്‍












Click it and Unblock the Notifications