എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കെവി തോമസ് ഇടതിന് വേണ്ട; എറണാകുളത്ത് യുവ നേതാക്കളെ പരിഗണിക്കണമെന്ന് എംഎം ലോറന്‍സ്

Google Oneindia Malayalam News

എറണാകുളം: കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞ മുതിര്‍ന്ന നേതാവ് കെവി തോമസ് പാര്‍ട്ടി വിടുമോയെന്നാണ് ഏവരും ഉറ്റു നോക്കുന്നത്. അടിയന്തര സാഹചര്യത്തിലുള്ള തന്‍റെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാന്‍ 23 ന് കെവി തോമസ് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനവും വിളിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് വിടുകയാണെങ്കില്‍ കെവി തോമസിനെ ഇരുകയ്യും നീട്ടി സ്വീകരിക്കാന്‍ ഇടതുപക്ഷം തയ്യാറാണ്. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്വാഗതം ചെയ്യുമെന്ന് സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കെവി തോമസ് കോൺഗ്രസ് വിട്ട് വന്നാൽ സ്ഥാന നേതൃത്വം അക്കാര്യം ആലോചിക്കും. ഇതുവരെ കെവി തോമസുമായി സിപിഎം ചർച്ച നടത്തിയിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കെവി തോമസിനെതിരെ ലോറന്‍സ്

കെവി തോമസിനെതിരെ ലോറന്‍സ്

എന്നാല്‍ കെവി തോമസിനെ ഇടത് പക്ഷത്ത് എത്തിച്ച് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തിനെതിരെ മുതിര്‍ന്ന നേതാവ് എംഎം ലോറന്‍സ് രംഗത്ത് എത്തി. കെവി തോമസിനേക്കാൾ ജയസാധ്യതയുള്ള യുവാക്കളുണ്ടെങ്കിൽ എറണാകുളത്ത് അവർക്ക് പ്രധാന്യം നൽകുകയാണ് വേണ്ടതെന്നാണ് എംഎം ലോറന്‍സ് ആവശ്യപ്പെട്ടത്.

കോൺഗ്രസ്സിനുള്ളിൽ സമ്മർദ്ദം

കോൺഗ്രസ്സിനുള്ളിൽ സമ്മർദ്ദം

ഇനിയും തിരഞ്ഞെടുപ്പില്‍ മത്സരിയ്ക്കാൻ നിൽക്കുന്നത് ശരിയാണോ എന്ന് കെവി തോമസ് ആലോചിയ്ക്കേണ്ടതാണ്. തെരഞ്ഞെടുപ്പ് മുന്നിൽ‌കണ്ട് കോൺഗ്രസ്സിനുള്ളിൽ സമ്മർദ്ദം ചെലുത്തുകയാണ് കെവി തോമസിന്റെ ലക്ഷ്യമെന്നും മതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ എം​എം ലോറന്‍സ് പറഞ്ഞു.

എറണാകുളം സീറ്റില്‍

എറണാകുളം സീറ്റില്‍


കോണ്‍ഗ്രസ് വിട്ട് കെവി തോമസ് ഇടത് പക്ഷ ജനാധിപത്യ മുന്നണിയിലേക്ക് വരുന്നത് മുന്നണിക്ക് ഗുണമോ, ദോഷമോ എന്നതില്‍ ഇപ്പോൾ പ്രതികരിയ്ക്കുന്നില്ല. വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടത് പാർട്ടി നേതൃത്വമാണെന്നും എംഎ ലോറൻസ് പറഞ്ഞു. അതേസമയം, കോണ്‍ഗ്രസ് വിട്ട് വരുന്ന കെവി തോമസിന് എറണാകുളം ഉള്‍പ്പടേയുള്ള ഏതെങ്കിലും കോണ്‍ഗ്രസ് സീറ്റിങ് സീറ്റുകളില്‍ പരീക്ഷിക്കാം എന്നതാണ് ഇടത് ലക്ഷ്യം.

ഇടത് സ്വതന്ത്രനായി

ഇടത് സ്വതന്ത്രനായി

എറണാകുളത്ത് കെവി തോമസിനെ ഇടത് സ്വതന്ത്രനായി മത്സരിപ്പിച്ചാല്‍ വിജയ സാധ്യതയുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍.എന്നാല്‍ 2016 ലെ നിയമസഭ തിരഞ്ഞെടുപ്പില്‍ ഹൈബി ഈഡന്‍ 21949 വോട്ടിന് ജയിച്ച മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പില്‍ ലീഡ് നാലായിരത്തില്‍ താഴേക്ക് കുറയ്ക്കാന്‍ എല്‍ഡിഎഫിന് സാധിച്ചു. തദ്ദേശ തിരഞ്ഞെടുപ്പില്‍ അത് വീണ്ടും കുറഞ്ഞ് രണ്ടായിരത്തിലേക്ക് എത്തുകയും ചെയ്തിരുന്നു.

Recommended Video

cmsvideo
കേരള: കോൺഗ്രസ് നേതൃത്വത്തിന്‍റെ അനുനയ നീക്കങ്ങൾക്ക് വഴങ്ങാതെ കെവി തോമസ്
കൊച്ചിയിലും

കൊച്ചിയിലും

എറണാകുളത്തിന് പുറമെ കൊച്ചിയിലും കെവി തോമസിന്‍റെ കടന്ന് വരവ് സ്വാധീനം ചെലുത്തുമെന്ന് ഇടതുപക്ഷം പ്രതീക്ഷിക്കുന്നു. എറണാകുളത്തിന് പുറമെ അരൂരിലും ഇടതുപക്ഷം കെവി തോമസിനെ പരിഗണിക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. അരൂരില്‍ കെവി തോമസിന് നല്ല വ്യക്തി പ്രഭാവവും ബന്ധങ്ങളുമുണ്ട്. ഇത് മുന്നില്‍കണ്ടാണ് ഉപതിരഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ച അരൂരിനെ സംബന്ധിച്ച ആലോചനകളും മുന്നണിയില്‍ പുരോഗമിക്കുന്നത്.

ഇന്ത്യയിലിരുന്ന് 1 ബില്യൺ ഡോളർ ജയിക്കാം; അമേരിക്കൻ ലോട്ടറികൾ കളിക്കേണ്ടതെങ്ങനെ?

Ernakulam
English summary
kerala assembly election 2021; MM Lawrence opposes KV Thomas' ldf entry
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X