• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

കളമശ്ശേരിയിൽ ഇബ്രാഹിം കുഞ്ഞ് ഔട്ടാകും? പകരം അഡ്വ മുഹമ്മദ് ഷാ.. കോൺഗ്രസിനും താത്പര്യം

എറണാകുളം; ശക്തമായ പോരാട്ടത്തിനാണ് ഇക്കുറി എറണാകുളം ജില്ലയിലെ കളമശേരി മണ്ഡലത്തിൽ കളമൊരുങ്ങിയിരിക്കുന്നത്. ലീഗിന്റെ സിറ്റിംഗ് മണ്ഡലം ഇത്തവണ എന്ത് വിലകൊടുത്തും പിടിച്ചെടുക്കുമെന്നാണ് സിപിഎം അവകാശപ്പെടുന്നത്. ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിനെ മണ്ഡലത്തിൽ ഇറക്കാനാണ് പാർട്ടി നീക്കം. അതേസമയം മുസ്ലീം ലീഗിൽ ആരാകും ഇവിടെ നിന്ന് മത്സരിക്കുക? വീണ്ടും മത്സരിക്കാനുള്ള താത്പര്യം സീറ്റിംഗ് എംഎൽഎ കൂടിയായ ഇബ്രാഹിം അറിയിച്ചിട്ടുണ്ടെങ്കിലും സീറ്റ് ലഭിച്ചേക്കില്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇബ്രാഹിം കുഞ്ഞിന് പകരം മറ്റൊരു നേതാവിനെ രംഗത്തിറക്കാനാണ് ലീഗ് നീക്കം.

മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം കടല്‍യാത്ര നടത്തി രാഹുല്‍ ഗാന്ധി

സ്ഥാനാർത്ഥി നിർണയം

സ്ഥാനാർത്ഥി നിർണയം

വിജയ സാധ്യത മാത്രം പരിഗണിച്ചായിരിക്കണം സ്ഥാനാർത്ഥി നിർണയം എന്ന് ആവർത്തിക്കുകയാണ് യുഡിഎഫ് നേതൃത്വം. ഇതുപ്രകാരമാണ് കോൺഗ്രസിലും ലീഗിലും ചർച്ചകൾ പുരോഗമിക്കുന്നത്. നിരവധി തവണ മത്സരിച്ചവരേയും അഴിമതി ആരോപണങ്ങൾ നേരിടു്നനവരേയുമെല്ലാം മാറ്റി നിർത്തി കുറ്റമറ്റതാകണം സ്ഥാനാർത്ഥി പട്ടികയെന്ന് നേതൃത്വം കണക്കാക്കുന്നത്.

വീണ്ടും മത്സരിപ്പിക്കണമെന്ന്

വീണ്ടും മത്സരിപ്പിക്കണമെന്ന്

അതേസമയം കളമശേരിയിൽ വീണ്ടും മത്സരിക്കണമെന്ന ആഗ്രഹത്തിലാണ് ഇബ്രാഹിം കുഞ്ഞ്. ഇക്കാര്യം അദ്ദേഹം ലീഗ് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. മുൻ മന്ത്രി മത്സരിക്കണമെന്ന വികാരം പ്രാദേശിക തലത്തിൽ ഒരു വിഭാഗത്തിനുമുണ്ട്. 2011 ലും 2016 ലും മണ്ഡലത്തിൽ നിന്ന് മികിച്ച വിജയം നേടിയായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ വിജയം.

രണ്ട് തവണയും

രണ്ട് തവണയും

2001 ലും 2006 ലും മട്ടാഞ്ചേരിയില്‍ നിന്നും വിജയിച്ചിട്ടുള്ള വികെ ഇബ്രാഹിം കുഞ്ഞ് മണ്ഡല പുനര്‍ നിര്‍ണ്ണയത്തിന്‍റെ ഭാഗമായി മട്ടാഞ്ചേരി ഇല്ലാതയതോടെയാണ് പുതുതായി രൂപം കൊണ്ട കളമശ്ശേരിയിൽ മത്സരിക്കുന്നത്. 2016 ൽ 68726 വോട്ടിനായിരുന്നു ഇബ്രാഹിം കുഞ്ഞ് വിജയിച്ചത്. സിപിഎമ്മിന്റെ എഎം യൂസഫ് 56,608 വോട്ട് നേടി.

ദുർബലപ്പെടുത്തുമെന്ന്

ദുർബലപ്പെടുത്തുമെന്ന്

ഇത്തവണയും വലിയ ഭൂരിപക്ഷം ഇബ്രാഹിം കുഞ്ഞിന് ലഭിക്കുമെന്ന് നേതാക്കൾ പറയുന്നു.
അതേസമയം പാലാരിവട്ടം പാലം അഴിമതി കേസിൽ ജയിലിലായ ഇബ്രാഹിം കുഞ്ഞിനെ മത്സരിപ്പിക്കുന്നതിനോട് കോൺഗ്രസിന് അനുകൂല നിലപാടല്ല. കുഞ്ഞിനെ മത്സരിപ്പിച്ചാൽ മണ്ഡലത്തിൽ മാത്രമല്ല സംസ്ഥാനത്ത് ഒട്ടുക്കെ ഈ വിഷയം ഇടതുമുന്നണി പ്രചരണ ആയുധമാക്കിയേക്കും. ഇത് അഴിമതി മുക്ത സംശയുദ്ധ ഭരണമെന്ന യുഡിഎഫ് മുദ്രാവാക്യത്തെ ദുർബലപ്പെടുത്തുമെന്നാണ് കോൺഗ്രസ് വികാരം.

മകന് സീറ്റ് നൽകണമെന്ന്

മകന് സീറ്റ് നൽകണമെന്ന്

അതേസമയം തനിക്ക് സീറ്റ് നൽകിയില്ലേങ്കിൽ മകൻ വിഇ അബ്ദുൾ ഗഫൂറിന് സീറ്റ് നൽകണമെന്ന് ഇബ്രാഹിം കുഞ്ഞ് ആവശ്യപ്പെട്ടിരുന്നു. മുസ്ലീം ലീഗ് എറണാകുളം ജില്ലാ സെക്രട്ടറിയാണ് മതനാ അബ്ദുൾ ഗഫൂർ. എന്നാൽ ഗഫൂറിനെ മത്സരിപ്പിക്കുന്നതിനോട് പ്രാദേശിക നേതൃത്വത്തിന് താത്പര്യമില്ല.

മകൻ മത്സരിച്ചാലും

മകൻ മത്സരിച്ചാലും

മാത്രമല്ല ഇതിനെതിരെ കോൺഗ്രസിലും എതിർപ്പുകൾ ഉയുന്നുണ്ട്. ഇബ്രാഹിം കുഞ്ഞിന് പകരം അദ്ദേഹത്തിന്റെ മകൻ മത്സരിച്ചാലും ഇവിടെ വിജയിക്കാനാകില്ലെന്നും തദ്ദേശ കണക്കുകൾ ഇതാണ് വ്യക്തമാക്കുന്നതെന്നുമാണ് കോൺഗ്രസ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പിലും

തദ്ദേശ തിരഞ്ഞെടുപ്പിലും

ഇക്കുറി തദ്ദേശ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയായിരുന്നു മണ്ഡലത്തിൽ ലീഗ് നേരിട്ടത്. ഏലൂര്‍ നഗരസഭയില്‍ ജയിക്കാൻ സാധിച്ചില്ല. ഇബ്രാഹിം കുഞ്ഞിന്റെ സ്വന്തം പഞ്ചായത്തായ ആലങ്ങാടും വിജയിക്കാനിയില്ല. കൂടാതെ കുന്നുകര, കടുങ്ങല്ലൂര്‍, കരുമാലൂര്‍ പഞ്ചായത്തിലും ദയനീയ തിരിച്ചടിയാണ് നേരിട്ടത്.

പൊതുസമ്മതനായ സ്ഥാനാർത്ഥി

പൊതുസമ്മതനായ സ്ഥാനാർത്ഥി

ഇതോടെ മണ്ഡലത്തിൽ പൊതുസമ്മതനായ സ്ഥാനാർത്ഥിയെ ഇറക്കാനാണ് ലീഗിന്റെ ആലോചന. കേരള ലോയേഴ്സ് ഫോറം പ്രസിഡന്റും ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനുമായ മുഹമ്മദ് ഷായുടെ പേരാണ് ലീഗ് സജീവമായി പരിഗണിക്കുന്നതെന്ന് സമകാലിക മലയാളം റിപ്പോർട്ട് ചെയ്തു.

കോൺഗ്രസുമായി അടുത്ത ബന്ധം

കോൺഗ്രസുമായി അടുത്ത ബന്ധം

പൊതുജനങ്ങൾക്കിടയിൽ സ്വീകാര്യനായ ആളാണ് മുഹമ്മദ് ഷാ. കോട്ടയം എരുമേലി സ്വദേശിയാണ്. ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന അബ്ദുൾ സലാം ഹാജിയുടെ മകനാണ് ഷാ. കോൺഗ്രസ് നേതാക്കളായ ഉമ്മൻചാമ്ടിയുമായും ചെന്നിത്തലയുമായും അടുത്ത ബന്ധമാണ് ഷായ്ക്ക് ഉള്ളത്.

വ്യക്തി ബന്ധങ്ങൾ

വ്യക്തി ബന്ധങ്ങൾ

കോൺഗ്രസിന് ശക്തമായ സാന്നിധ്യമുള്ള മണ്ഡലത്തിൽ അതുകൊണ്ട് തന്നെ ഷായെ മത്സരിപ്പിക്കണമെന്ന ആവശ്യത്തോട് നേതാക്കൾ എതിര് നിൽക്കില്ലെന്ന് ലീഗ് കരുതുന്നുണ്ട്. ഷായുടെ കോൺഗ്രസിലേയും മണ്ഡലത്തിലേയും വ്യക്തി ബന്ധങ്ങൾ വോട്ടായി മാറുമെന്ന പ്രതീക്ഷയും ലീഗിനുണ്ട്.

പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്പിസി ജോര്‍ജും ബിജെപിയും വീണ്ടും ഒന്നിക്കുന്നു?;പൂഞ്ഞാര്‍ ഉറപ്പിക്കാന്‍ എൻഡിഎ.പാലായിൽ പിസി തോമസ്

'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും'കാഞ്ഞിരപ്പള്ളി' തർക്കം തീർക്കണം, സിപിഐയെ ഒതുക്കാൻ സിപിഎം ഫോർമുല;ഈ സീറ്റ് വിട്ടുകൊടുക്കും

നടി ജാന്‍വി കപൂറിന്റെ ലേറ്റസ്റ്റ് ചിത്രങ്ങള്‍ കാണാം

cmsvideo
  Shashi tharoor has possibilities to become CM candidate

  Ernakulam
  English summary
  kerala assembly election 2021;Muslim league may consider muhammed sha in kalamassery instead vk ibrahim kunju
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X