എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കൊച്ചിയില്‍ ഉമ്മന്‍ചാണ്ടി രക്ഷകനായി അവതരിക്കുമോ; ടോണി ചമ്മിണിയെ വെല്ലാന്‍ ഷൈനി മാത്യു രംഗത്ത്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളിലേക്ക് കടക്കുന്നതിന് മുമ്പ് തന്നെ ഇത്തവണയെങ്കിലും അര്‍ഹമായ പരിഗണന ലഭിക്കണമെന്ന ആവശ്യം പാര്‍ട്ടി നേതൃത്വത്തിന് മുന്നില്‍ പരസ്യമായി വ്യക്തമാക്കിയിരിക്കുകയാണ് മഹിളാ കോണ്‍ഗ്രസ് നേതാവായ ലതിക സുഭാഷ്. ഏറ്റവും കുറഞ്ഞത് 20 സീറ്റെങ്കിലും വനിതകള്‍ക്കായി മാറ്റിവെക്കണം എന്നതാണ് അവരുടെ ആവശ്യം. ഇത് നടക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ് നല്‍കുന്നില്ലെങ്കിലും ഒരു ജില്ലയില്‍ ഒരു വനിത സ്ഥാനാര്‍ത്ഥി എന്ന ഹൈക്കമാന്‍ഡ് നിര്‍ദേശം എങ്കിലും നടപ്പിലാക്കാനുള്ള ശ്രമത്തിലാണ് പാര്‍ട്ടി.

വനിതകളില്ലാതെ കോണ്‍ഗ്രസ്

വനിതകളില്ലാതെ കോണ്‍ഗ്രസ്

2016 ലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോള്‍ ഒരു വനിതാ സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിക്കാന്‍ യുഡിഎഫിലെ കോണ്‍ഗ്രസ് അടക്കമുള്ള ഒരു പാര്‍ട്ടികള്‍ക്കും കഴിഞ്ഞില്ലായിരുന്നു. കോണ്‍ഗ്രസില്‍ മാത്രമാണ് വനിതകള്‍ മത്സരിച്ചിരുന്നത്. മത്സരിച്ച എല്ലാവരും പരാജയപ്പെട്ടു. പിന്നീട് അരൂര്‍ ഉപതിരഞ്ഞെടുപ്പിലൂടെ ഷാനിമോള്‍ ഉസ്മാന്‍ വിജയിച്ചതോടെയാണ് പ്രതിപക്ഷ നിരയില്‍ ഒരു വനിതാ മുഖം ഉണ്ടായത്.

കൊച്ചി മണ്ഡലം

കൊച്ചി മണ്ഡലം

ഈ സാഹചര്യത്തില്‍ കൂടിയാണ് ഇത്തവണ ഒരു ജില്ലയില്‍ നിന്ന് ഒരു വനിതാ സ്ഥാനാര്‍ത്ഥിയെങ്കിലും ഉണ്ടായിരിക്കണമെന്ന കര്‍ശന നിര്‍ദേശം ഹൈക്കമാന്‍ഡ് മുന്നോട്ട് വെച്ചത്. ഈ നിര്‍ദേശം വലിയ അനുഗ്രഹമായാണ് കൊച്ചിയിലെ എ ഗ്രൂപ്പിലെ ഒരു വിഭാഗം കാണുന്നത്. എ ഗ്രൂപ്പിന്‍റെ സീറ്റായ കൊച്ചി ലക്ഷ്യമിട്ട മുന്‍ മേയര്‍ ടോണി ചമ്മിണി രംഗത്ത് ഇറങ്ങാനൊരുങ്ങുമ്പോള്‍ വനിതാ സ്ഥാനാര്‍ത്ഥിയെ രംഗത്തിറക്കി ഇതിന് തടയിടാനാണ് സ്വന്തം ഗ്രൂപ്പിലെ തന്നെ മറുവിഭാഗം ശ്രമിക്കുന്നത്.

കെവി തോമസിന്‍റെ തട്ടകം

കെവി തോമസിന്‍റെ തട്ടകം

കെവി തോമസിന്‍റെ തട്ടകമായ കൊച്ചിയില്‍ അദ്ദേഹത്തിന്‍റെയും കൊച്ചി രൂപതയുടേയും തീരുമാനം നിര്‍ണ്ണായകമാവും. ഏറ്റവും കൂടുതല്‍ സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിക്കുന്ന ജില്ലയില്‍ ഒരു സീറ്റ് വനിതയ്ക്ക് നല്‍കണമെന്ന ആവശ്യമാണ് ഉയര്‍ന്നിരിക്കുന്നത്. ഷൈനി മാത്യുവിന്‍റെ പേരാണ് ടോണി ചമ്മിണിക്ക് എതിരായി ഉയര്‍ത്തിക്കാട്ടുന്നത്. കൊച്ചി കോര്‍പ്പറേഷനില്‍ സൗമിനി ജെയിനിനെ മാറ്റി ഷൈനിയേ മേയര്‍ ആക്കണമെന്ന ചര്‍ച്ച കഴിഞ്ഞ കൗണ്‍സിലില്‍ ഉയര്‍ന്ന് വന്നിരുന്നു.

ഉമ്മന്‍ചാണ്ടി എത്തുമോ

ഉമ്മന്‍ചാണ്ടി എത്തുമോ

ടോണി ചമ്മണിക്ക് എ ഗ്രൂപ്പിലെ തന്നെ ഒരു വിഭാഗം സോണിയ ഗാന്ധിക്ക് കത്ത് അയച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ പശ്ചിമ കൊച്ചിയില്‍ കോണ്‍ഗ്രസിനുണ്ടായ വലിയ തിരിച്ചടിക്ക് കാരണം ടോണി ചമ്മിണിയുടെ വിഭാഗീയ പ്രവര്‍ത്തനങ്ങളാണെന്നാണ് കത്തിലൂടെ ഇവര്‍ ആരോപിക്കുന്നത്. എന്നാല്‍ ഉമ്മന്‍ചാണ്ടി ഉള്‍പ്പടെയുള്ള ഗ്രൂപ്പ് നേതാക്കളുടെ പിന്തുണയിലാണ് ടോണി ചമ്മിണിയുടെ പ്രതീക്ഷ. ഇത്തവണയും തന്‍റെ രക്ഷകനായി ഉമ്മന്‍ചാണ്ടി അവതരിക്കുമെന്നാണ് ടോണി ചമ്മിണിയുടെ പ്രതീക്ഷ.

ഡൊമിനിക് പ്രസന്‍റേഷന്‍

ഡൊമിനിക് പ്രസന്‍റേഷന്‍

കൊച്ചിയിലെ മുന്‍ എംഎല്‍എയും എ ഗ്രൂപ്പ് നേതാവുമായ ഡൊമിനിക് പ്രസന്‍റേഷനാണ് ഷൈനി മാത്യുവിന് വേണ്ടി ശക്തമായി രംഗത്ത് ഉള്ളത്. ഷൈനിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് അദ്ദേഹം കൊച്ചി ബിഷപ്പുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വരുന്നത്. എറണാകുളം ജില്ലയില്‍ കൊച്ചിയില്‍ നിന്ന് മാത്രമാണ് വനിതകളുടെ പേര് ഉയര്‍ന്ന് വന്നതെന്നാണ് ഡൊമിനിക് പ്രസന്‍റേഷന്‍ പറയുന്നത്.

ലത്തീന്‍ സമുദായം

ലത്തീന്‍ സമുദായം

അതേസമയം തന്നെ, എഐസിസി മുന്‍ അഗമായ സിമി റോസ്ബെല്‍ ജോണിന്‍റെ പേരും കൊച്ചിയില്‍ ഒരു വിഭാഗം ഉയര്‍ത്തുന്നുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ തോമസ് ഐസക്കിനെതിരെ സ്ഥാനാര്‍ത്ഥിയായിരുന്നു സിമി. ലത്തീന്‍ സമുദായ അംഗമാണ് ഷൈനിയും സിമിയും. 2011 ല്‍ ഡൊമിനിക് പ്രസന്‍റേഷനിലൂടെ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലം കെജെ മാക്സിയിലൂടെ കഴിഞ്ഞ തവണ സിപിഎം പിടിച്ചെടുക്കുകയായിരുന്നു.

കെജെ മാക്സിയുടെ വിജയം

കെജെ മാക്സിയുടെ വിജയം

1086 വോട്ടുകള്‍ക്കായിരുന്നു ഡൊമിനിക് പ്രസന്‍റേഷനെ കെജെ മാക്സി പരാജയപ്പെടുത്തിയത്. പശ്ചിമ കൊച്ചിയില്‍ നിന്ന് തന്നെ ഒരു സ്ഥാനാര്‍ത്ഥി വേണമെന്ന കൊച്ചി രൂപതയുടെ കടുത്ത നിലപാടും വനിത സ്ഥാനാര്‍ത്ഥി എന്ന ആവശ്യത്തിന് പിന്നിലുണ്ട്. അതേസമയം ജില്ലയിലെ മറ്റ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ത്ഥി കാര്യവും പുരോഗമിച്ച് വരികയാണ്.

തൃപ്പൂണിത്തുറ മണ്ഡലം

തൃപ്പൂണിത്തുറ മണ്ഡലം


കഴിഞ്ഞ തവണ നഷ്ടപ്പെട്ട തൃപ്പൂണിത്തുറയില്‍ കെ ബാബുവിനെ തന്നെ വീണ്ടും മത്സരിപ്പിക്കാനാണ് എ ഗ്രൂപ്പിന്‍റെ നീക്കം. 1991 മുതല്‍ 2011 വരെ തുടര്‍ച്ചയായി അ‍ഞ്ച് തവണ കോണ്‍ഗ്രസ് വിജയിച്ച മണ്ഡലം കഴിഞ്ഞ തവണ എം സ്വരാജിലൂടെയായിരുന്നു സിപിഎം പിടിച്ചെടുത്തത്. 4467 വോട്ടിനായിരുന്നു സ്വരാജിന്‍റെ വിജയം. സിപിഎം ഇത്തവണയും സ്വരാജിന് അവസരം നല്‍കുമ്പോള്‍ മണ്ഡലം തിരികെ പിടിക്കാന്‍ പരിചയ സമ്പന്നന്‍ എന്ന നിലയിലാണ് കെ ബാബുവിനെ എ ഗ്രൂപ്പ് ഉയര്‍ത്തിക്കാട്ടുന്നത്.

വൈപ്പിന്‍

വൈപ്പിന്‍

കൊച്ചിയിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയ ഡൊമിനിക് പ്രസന്‍റേഷന്‍ ലക്ഷ്യം വെക്കുന്നത് വൈപ്പിന്‍ ആണ്. വൈപ്പിനില്‍ എല്‍ഡിഎഫിന് വേണ്ടി ഇത്തവണ എസ് ശര്‍മ ഉണ്ടാവില്ലെന്നാതാണ് അദ്ദേഹം അനുകൂല ഘടകമായി കാണുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ലീഡ് പിടിക്കാന്‍ സാധിച്ചതും പ്രതീക്ഷകള്‍ വര്‍ധിപ്പിക്കുന്നു. പാര്‍ട്ടി നേതൃത്വം പറഞ്ഞാല്‍ ഏത് സീറ്റില്‍ മത്സരിക്കാനും തയ്യാറണെന്നും അദ്ദേഹം പറയുന്നു.

മുവാറ്റുപുഴയില്‍ ആര്

മുവാറ്റുപുഴയില്‍ ആര്

കഴിഞ്ഞ തവണ സിപിഐ വിജയിച്ചെങ്കിലും മുവാറ്റുപുഴയില്‍ ജോസഫ് വാഴക്കന് ഒരു അവസരം കൂടി നല്‍കിയേക്കും. അദ്ദേഹം ഇല്ലെങ്കില്‍ പുതുമുഖങ്ങള്‍ക്കായിരിക്കും സാധ്യത. മുവാറ്റുപുഴ സീറ്റിനായി കേരള കോണ്‍ഗ്രസ് ജോസഫിലെ ജോണി നെല്ലൂരും പരസ്യമായി അവകാശവാദം ഉന്നയിച്ചിട്ടുണ്ട്. 1991, 96, 2001 വര്‍ഷങ്ങളില്‍ മുവാറ്റുപുഴയിലെ വിജയി ആയിരുന്നു ജോണി നെല്ലൂര്‍. എറണാകുളത്ത് ഇത്തവണയും ടിജെ വിനോദ് തന്നെ ജനവിധി തേടും.

Ernakulam
English summary
kerala assembly election 2021; opposition fielded Shiny Mathew against Tony Chammini in Kochi seat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X