• search
 • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

വിഡി സതീശനെ പൂട്ടാൻ പി രാജീവ്.. ആലുവയിൽ വനിത.. എറണാകുളത്ത് 10 സീറ്റ് പിടിക്കാനുറച്ച് ഇടതുമുന്നണി

എറണാകുളം; കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ ജില്ലയിൽ 5 സീറ്റുകളായിരുന്നു ഇടതുപക്ഷത്തിന് ജയിക്കാൻ സാധിച്ചത്. എന്നാൽ ഇക്കുറി എന്തുവിലകൊടുത്തും സീറ്റുകൾ 10 ആക്കി ഉയർത്താക്കാനുള്ള നീക്കത്തിലാണ് ഇടതുമുന്നണി. ജില്ലയിലെ തദ്ദേശ തിരഞ്ഞെടുപ്പ് കണക്കുകളും ഇടതുപക്ഷത്തിന് ആവേശം പകരുന്നുണ്ട്. വിജയം യുഡിഎഫിനൊപ്പമായിരുന്നെങ്കിലും ഒരിക്കൽ നിലംതൊടാൻ കഴിയാതിരുന്ന യുഡിഎഫ് കോട്ടകളിൽ പലതിലും മുന്നേറാൻ ഇത്തവണ ഇടതുമുന്നണിക്ക് സാധിച്ചിരുന്നു.

ദല്‍ഹിയിലെ കര്‍ഷക സമരവേദിയില്‍ നിന്നുള്ള കൂടുതല്‍ ചിത്രങ്ങള്‍ കാണാം

ഈ സാഹചര്യത്തിൽ ശക്തമായ സ്ഥാനാർത്ഥികളെ ഇറക്കിയാൽ വിജയിച്ച് കയറാമെന്ന വിലയിരുത്തലിലാണ് നേതൃത്വം. എൽഡിഎഫിൽ സിപിഎം ജില്ലയിൽ മത്സരിക്കുന്ന സീറ്റുകൾ സംബന്ധിച്ചും സ്ഥാനാർത്ഥികൾ സംബന്ധിച്ചും പ്രാഥമിക ധാരണ ആയിട്ടുണ്ട്.

മൂന്ന് എംഎൽഎമാരും

മൂന്ന് എംഎൽഎമാരും

എസ് ശർമ ഒഴികെയുള്ള മൂന്ന് എംഎൽഎമാരും ഇത്തവണയും മത്സരിച്ചേക്കും. കൊച്ചിയിൽ കെജെ മാക്സിയും തൃപ്പൂണിത്തുറയിൽ എം സ്വരാജും കോതമംഗലത്ത് ആന്റണി ജോണും ആണ് സ്ഥാനാർത്ഥിയായേക്കുക. ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിൽ ഒന്നായ പറവൂരിൽ ഇത്തവണ വിഡി സതീശനതെിരെ പി രാജീവ് തന്നെ മത്സരിക്കട്ടേയെന്നാണ് സിപിഐ-സിപിഎം ഉഭയകക്ഷി ധാരണ ആയിരിക്കുന്നത്.

തിരിച്ച് പിടിക്കണം

തിരിച്ച് പിടിക്കണം

പറവൂർ കോൺഗ്രസിൽ നിന്ന് തിരിച്ച് പിടിക്കേണ്ടത് അനിവാര്യമാണെന്ന നിലയിലാണ് എൽഡിഎഫ്. 2001 ൽ സിപിഐയുടെ രാജുവിനെ പരാജയപ്പെടുത്തിയായിരുന്നു വിഡി സതീശൻ മണ്ഡലം പിടിച്ചെടുത്തത്. തുടർന്ന് നാല് വട്ടം സതീശൻ മണ്ഡലത്തിൽ ജയിച്ചു. 2011 ൽ മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രനെ ഇറക്കിയിട്ടു പോലും മണ്ഡലം പിടിക്കാൻ ഇടതുമുന്നണിക്ക് സാധിച്ചിരുന്നില്ല.

പന്ന്യനെ ഇറക്കിയിട്ടും രക്ഷയില്ല

പന്ന്യനെ ഇറക്കിയിട്ടും രക്ഷയില്ല

പന്ന്യൻ 62,955 വോട്ടുകൾനോടിയപ്പോൾ 74,632 വോട്ടുകൾ നേടി വിഡി സതീശൻ വൻ ഭൂരിപക്ഷത്തിൽ തന്നെ ആധിപത്യം ഉറപ്പിച്ചു. 2016 ലെ തെരഞ്ഞെടുപ്പില്‍ വിഡി സതീശന്‍ 74,985 വോട്ടുകള്‍ നേടിയാണ് വിജയിച്ചത്.ഭൂരിപക്ഷം 20,364 ആയി ഉയർത്തുകയും ചെയ്തു.ശാരദാ മോഹനായിരുന്നു അന്ന് വിഡി സതീശന്റെ എതിർ സ്ഥാനാർത്ഥി.

മണ്ഡലം പിടിക്കുമെന്ന്

മണ്ഡലം പിടിക്കുമെന്ന്

എന്നാൽ ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം പിടിച്ചെടുക്കുതയെന്നാതാണ് ഇടതുമുന്നണിയുടെ ലക്ഷ്യം.

മികച്ച സ്ഥാനാർത്ഥി ഇറങ്ങിയാൽ മണ്ഡലം പിടിക്കാമെന്ന കണക്ക് കൂട്ടലിലാണ് സിപിഎം. മാത്രമല്ല തദ്ദേശ തിരഞ്ഞെടുപ്പിൽ ഇത്തവണ പറവൂർ മണ്ഡലത്തിൽ യുഡിഎഫിനെ പിന്നിലാക്കി മുൻതൂക്കം നേടാൻ എൽഡിഎഫിന് സാധിക്കുകയും ചെയ്തിരുന്നു.

പരാജയപ്പെടുന്ന സീറ്റ്

പരാജയപ്പെടുന്ന സീറ്റ്

കഴിഞ്ഞ 20 വർഷമായി സിപിഐ മണ്ഡലത്തിൽ പരാജയപ്പെടുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് സിപിഎം സീറ്റ് ഏറ്റെടുക്കുന്നത്. പറവൂരിൽ സതീശനോട് ഏറ്റുമുട്ടാൻ മികച്ച സ്ഥാനാർത്ഥികൾ ഇല്ലെന്നതിനാൽ സീറ്റ് സിപിഎം ഏറ്റെടുക്കുന്നതിനോട് സിപിഐയ്ക്കും വലിയ എതിർപ്പില്ല. പറവൂർ സിപിഎം ഏറ്റെടുക്കുകയാണെങ്കിൽ പിറവം സീറ്റാകും സിപിഐ ആവശ്യപ്പെടുക.അതേസമയം പിറവം വിട്ടുകൊടുക്കണമെങ്കിൽ അതിൽ കേരള കോൺഗ്രസ് ജോസ് വിഭാഗത്തിന്റെ നിലപാട് നിർണയാകമാകും.

ജോസ് വിഭാഗത്തിന്

ജോസ് വിഭാഗത്തിന്

ജോസ് വിഭാഗത്തിന് വാഗ്ദാനം ചെയ്ത സീറ്റുകളിൽ ഒന്നാണ് പിറവം. കേരള കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലം വിട്ടുകൊടുക്കാൻ അവർ തയ്യാറായേക്കില്ല. അതേസമയം ഇവിടെ മികച്ചൊരു സ്ഥാനാർത്ഥി കേരള കോൺഗ്രസിന് ഇല്ലെന്നത് അവരുടെ പോരായ്മയാണ്. നിലവിൽ കേരള കോൺഗ്രസിന് ജില്ലയിൽ സീറ്റ് കൊടുക്കേണ്ടെന്നാണ് ജില്ലാ ഘടകത്തിന്റെ നിലപാട്. അതേസമയം സംസ്ഥാന തലത്തിൽ നിന്ന് നിർദ്ദേശം ഉണ്ടായാൽ അനുസരിക്കേണ്ടി വരും.

വെപ്പിനിൽ ശർമയില്ല

വെപ്പിനിൽ ശർമയില്ല

അതേസമയം വൈപ്പിനിൽ ഇക്കുറി എസ് ശർമ ഉണ്ടായേക്കില്ലെന്നാണ് റിപ്പോർട്ടുകൾ.ശർമ്മയ്ക്ക് പകരമായി എംബി ഷൈനിയുടെ പേരാണ് ജില്ലാ യോഗത്തിൽ ഉയർന്നത്. മറ്റൊരു മണ്ഡലമായ കളമശേരിയിൽ കെഎൻ ഗോപിനാഥ്, കെ ചന്ദ്രൻപിള്ള എന്നിവരുടെ പേരുകളാണഅ നിർദ്ദേശിക്കപ്പെട്ടത്. നേരത്തേ ഡിവൈഎഫ്ഐ നേതാവ് എഎ റഹീമിന്റെ പേരായിരുന്നു മണ്ഡലത്തിൽ ഉയർന്ന് കേട്ടത്.

പെരുമ്പാവൂരിൽ ആര്

പെരുമ്പാവൂരിൽ ആര്

യുഡിഎഫ് വികെ ഇബ്രാഹിം കുഞ്ഞിനെ തന്നെ മത്സരിപ്പിച്ചാൽ റഹീം മത്സരിക്കണമെന്ന വികാരം എൽഡിഎഫിൽ ഒരു വിഭാഗത്തിനുണ്ട്. അതേസമയം പെരുമ്പാവൂരിൽ എൻ സി മോഹനൻ, സാജു പോൾ എന്നിവരിൽ ഒരാളെ പരിഗണിച്ചേക്കും. കേരള കോൺഗ്രസും ജില്ലയിൽ പെരുമ്പാവൂർ സീറ്റിനായി ആവശ്യം ഉയർത്തിയിട്ടുണ്ട്.

ആലുവയിൽ‌

ആലുവയിൽ‌

എന്നാല് പെരുമ്പാവൂർ ജോസ് വിഭാഗത്തിന് വിട്ടുകൊടുക്കാൻ സിപിഎം തയ്യാറായേക്കില്ല.അതേസമയം ആലുവയിൽ വനിത സ്ഥാനാർത്ഥിയെ മത്സരിപ്പിക്കും. ജില്ലാ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ സെക്രട്ടറിയുമായ പുഷ്പാദാസിന്റെ പേരാണ് ഇവിടെ പരിഗണിക്കുന്നത്.

പരിഗണിക്കുന്നത്

പരിഗണിക്കുന്നത്

പ്രവർത്തകയാണ്.എറണാകുളം സീറ്റിൽ ഉപതിരഞ്ഞെടുപ്പിൽ മത്സരിച്ച മനു റോയിയെ പരിഗണിച്ചേക്കും. തൃക്കാക്കര മണ്ഡലത്തിൽ സികെ മണിശങ്കർ, വൈറ്റില ഏരിയ സെക്രട്ടറി കെഡി വിൻസെൻറ് എന്നിവരുടെ പേരുകളാണ് പരിഗണനയിൽ ഉള്ളത്.

കടലോരത്തെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ടുമായി റിച്ച ചദ്ദ: ചിത്രങ്ങള്‍

cmsvideo
  തിരഞ്ഞെടുപ്പില്‍ ഇടത് സ്ഥാനാര്‍ത്ഥിയായി രഞ്ജിത് | Oneindia Malayalam
  Ernakulam

  English summary
  kerala assembly election 2021; P rajeev may contest against VD satheesan in paravoor, cpm candidate list
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X