നിയമസഭാ തിരഞ്ഞെടുപ്പ്: പറവൂരില്‍ പി രാജുവിനെതിരെ പോസ്റ്റര്‍ പ്രതിഷേധം
കൊച്ചി: കേരളം നിയമസഭാ തിരഞ്ഞെടുപ്പ് ചൂടിലായിരിക്കെ സിപിഐ എറണാകുളം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പോസ്റ്റർ. സിപിഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജുവിനെതിരെ പറവൂരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. വി ഡി സതീശന്റെ കയ്യില്‍ നിന്നും പണം വാങ്ങി ദുര്‍ബല സ്ഥാനാര്‍ത്ഥിയെ നിര്‍ത്തി പി രാജുവിന്റെ കുതിര കച്ചവടം, പറവൂരില്‍ വി ഡി സതീശനെ ജയിപ്പിക്കാന്‍ രാജുവിന് എന്താണ് ഇത്ര വാശി, ഇടതു പക്ഷത്തെ ഒറ്റുന്ന വര്‍ഗ വഞ്ചകന്‍ രാജുവിനെ നേതൃത്വം തിരിച്ചറിയുക തുടങ്ങിയ വാചകങ്ങളാണ് പ്രത്യക്ഷപ്പെട്ട പോസ്റ്ററുകളിലുള്ളത്.

സേവ് സിപിഐ എന്ന പേരില്‍ ഏഴിക്കര, വടക്കേക്കര, തുരുത്തിപ്പുറം എന്നിവിടങ്ങളിലാണ് ഇതിനകം ജില്ലാ സെക്രട്ടറിയ്ക്കെതിരെ പോസ്റ്റര്‍ പതിച്ചിട്ടുള്ളത്. സിപിഐയുടെ സിറ്റിംഗ് സീറ്റായ പറവൂരില്‍ ഇതുവരെയും പാർട്ടി സ്ഥാനാർത്ഥിയെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ല. നിയമസഭയില്‍ എന്നും സിപിഎമ്മുമായി കൊമ്പ്‌കോര്‍ക്കാറുള്ള വി ഡി സതീശനെ ഇത്തവണ പറവൂരില്‍ വീഴ്‌ത്തേണ്ടത് സിപിമ്മിന്റെ ആവശ്യമാണ്.
Recommended Video



Click it and Unblock the Notifications