എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പി രാജീവിനെതിരെ കളമശ്ശേരിയിൽ പോസ്റ്റർ: ആലുവയിലെ സ്ഥാനാർത്ഥിക്കെതിരെ പ്രതിഷേധം, സിപിഎമ്മിൽ പോര്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തിയ്യതി പ്രഖ്യാപിച്ചതോടെ സിപിഎമ്മിൽ സീറ്റ് നിർണ്ണയത്തെച്ചൊല്ലി തർക്കം ആരംഭിച്ചിരുന്നു. പലയിടങ്ങളിലും പാർട്ടി പ്രഖ്യാപിച്ച സ്ഥാനാർത്ഥികള്‍ക്കെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. പാലക്കാട് എകെ ബാലന്റെ ഭാര്യ ജമീലയെ തരൂർ മണ്ഡലത്തിൽ മത്സിപ്പിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധമുയർന്നിരുന്നു. ഇത്തരത്തിൽ തരൂരിലും പാലക്കാടും സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസിന് വന്‍ ആശ്വാസം; വിജയന്‍ തോമസ് പാര്‍ട്ടി വിടില്ല, ബിജെപിയിലേക്കെന്ന പ്രചാരണം വ്യാജംകോണ്‍ഗ്രസിന് വന്‍ ആശ്വാസം; വിജയന്‍ തോമസ് പാര്‍ട്ടി വിടില്ല, ബിജെപിയിലേക്കെന്ന പ്രചാരണം വ്യാജം

കെ. സുരേന്ദ്രന്‍ നയിച്ച വിജയയാത്രയുടെ സമാപന വേദിയില്‍ അമിത് ഷാ, ചിത്രങ്ങള്‍ കാണാം

 കളമശ്ശേരിയിലും പോസ്റ്റർ

കളമശ്ശേരിയിലും പോസ്റ്റർ

സിപിഎമ്മിൽ സീറ്റ് വിഭജനത്തെച്ചൊല്ലി എതിർപ്പ് ഉയർന്നതോടെ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കളമശേരിയിലെ സ്ഥാനാർത്ഥി പി രാജീവിനെ മാറ്റണമെന്ന് ആവശ്യപ്പെട്ട് പുതിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കളമശേരിയിൽ ചന്ദ്രൻപിള്ളയെ മത്സരിപ്പിക്കണമെന്നും പോസ്റ്ററിൽ ആവശ്യമുയർന്നിട്ടുണ്ട്. ചന്ദ്രൻ പിള്ളയെ മാറ്റല്ലേ ചന്ദ്രൻപിള്ളയും തടയില്ല എന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.

 ഷിൽനക്കെതിരെ പ്രതിഷേധം

ഷിൽനക്കെതിരെ പ്രതിഷേധം

ആലുവ നിയോജക മണ്ഡലത്തിൽ ഷിൽന നിഷാദിനെ സിപിഎം സ്ഥാനാർത്ഥിയാക്കിയിട്ടുണ്ട്. എന്നാൽ ഷിൽനയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെയും എതിർപ്പുണ്ട്. എറണാകുളം ജില്ലാ കമ്മിറ്റിയിലെ നാലു വനിത നേതാക്കളാണ് ഷിൽനയുടെ സ്ഥാനാത്ഥിത്വത്തിനെതിരെ സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയിട്ടുള്ളത്. പാർട്ടിയിൽ സജീവമായ വനിതാ നേതാക്കളുണ്ടായിരുന്നിട്ടും പാർട്ടിയുമായി പുലബന്ധം പോലുമില്ലാത്ത സ്ത്രീയെ മത്സരിപ്പിക്കാൻ പാർട്ടി തീരുമാനിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് പ്രതിഷേധം.

 സിപിഎമ്മിൽ എതിർപ്പ്

സിപിഎമ്മിൽ എതിർപ്പ്

സിപിഎമ്മിന്റെ സിറ്റിംഗ് സീറ്റായ റാന്നി മണ്ഡലം യുഡിഎഫ് വിട്ട് എൽഡിഎഫിൽ ചേർന്ന കേരള കോൺഗ്രസിന് നൽകിയിരുന്നു. ഈ നീക്കത്തിൽ സിപിഎം പ്രാദേശിക നേതൃത്വത്തിലും എതിർപ്പ് ഉയർന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നടന്ന മണ്ഡലം കമ്മറ്റി യോഗത്തിൽ പങ്കെടുത്ത മുഴുവൻ ആളുകളും സിപിഎമ്മിന്റെ തീരുമാനത്തെ എതിർക്കുകയായിരുന്നു.ഇതോടെ എതിർപ്പുമായി രംഗത്തെത്തിയവരെ അനുനയിപ്പിക്കാനായി ഓരോ ലോക്കൽ കമ്മറ്റി കളിലും ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾ പങ്കെടുത്ത് കാര്യങ്ങൾ ധരിപ്പിക്കും. ഇതിന്റെ ഭാഗമായി ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങൾക്ക് ലോക്കൽ കമ്മിറ്റികൾ വീതിച്ചു നൽകുകയും ചെയ്തിട്ടുണ്ട്.

ശശീന്ദ്രനെതിരെ പോസ്റ്റർ

ശശീന്ദ്രനെതിരെ പോസ്റ്റർ

കോഴിക്കോട്ട് ഗതാഗത വകുപ്പ് മന്ത്രി എ കെ ശശീന്ദ്രന് എതിരെയാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. എ കെ ശശീന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്ന് മാറണമെന്നാണ് പോസ്റ്ററിലെ ആവശ്യം. എലത്തൂരില്‍ പുതുമുഖം മത്സരിക്കണമെന്നും ജനഹിതം പരിശോധിക്കണമെന്നും ആണ് പോസ്റ്ററിലുള്ളത്. എകെ ശശീന്ദ്രനെ ഈ മണ്ഡലത്തിൽ മത്സരിപ്പിക്കുന്നതിൽ നേരത്തെയും എതിർപ്പ് ഉയർന്നിരുന്നു. 'എല്‍ഡിഎഫ് വരണം. അതിന് എ കെ ശശീന്ദ്രന്‍ മാറണം' എന്നാണ് പോസ്റ്ററിലെ തലവാചകം. കറ പുരളാത്ത ഒരു വ്യക്തിയായിരിക്കണം മത്സരിക്കേണ്ടതെന്നും പോസ്റ്ററില്‍. എലത്തൂരിലും പാവങ്ങാടുമാണ് പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടത്.

ആര്യയ്‌ക്കൊപ്പം നടി സയ്യേശയുടെ അടിപൊളി ചിത്രങ്ങള്‍

Recommended Video

cmsvideo
ശബരിമല വിഷയത്തിൽ കൂടുതൽ വെളിപ്പെടുത്തൽ | Oommen Chandy Exclusive Interview | Oneindia Malayalam

Ernakulam
English summary
Kerala assembly election 2021: Poster against P Rajeev's candidature in Kalamassery Constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X