• search
  • Live TV
എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചെന്ന് പരാതി: പിറവത്ത് പ്രതിഷേധം

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് അവസാനിച്ചതിന് പിന്നാലെ പിറവത്ത് പ്രതിഷേധം. പിറവം മണ്ഡലത്തിലെ യുഡിഎഫ് ബൂത്ത് ഏജന്റിനെ സിപിഐഎം പ്രവർത്തകർ മർദിച്ചുവെന്ന് ആരോപിച്ചാണ് യുഡിഎഫ് പ്രവർത്തകർ രാമമംഗലം പൊലീസ് സ്റ്റേഷൻ ഉപരോധിച്ചിച്ചത്. മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥി അനൂപ് ജേക്കബിന്റെ നേതൃത്വത്തിലായിരുന്നു പാർട്ടി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.

മഞ്ചേശ്വരത്ത് ആറ് മണിക്ക് ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചില്ല: ആരോപണവുമായി കെ സുരേന്ദ്രൻമഞ്ചേശ്വരത്ത് ആറ് മണിക്ക് ശേഷം വോട്ട് ചെയ്യാൻ അനുവദിച്ചില്ല: ആരോപണവുമായി കെ സുരേന്ദ്രൻ

കിഴുമുറിയിലെ യുഡിഎഫ് ബൂത്ത് ഏജന്റ് സാജനെ മർച്ചിച്ചെന്നാണ് പരാതി. സിപിഐഎം ബ്രാഞ്ച് സെക്രട്ടറി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് പിന്നിലെന്നും പരാതിയുണ്ട്. ഇതോടെ മർദനമേറ്റ സാജനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സിപിഐഎമ്മിന്റെ വാർഡായിരുന്ന കിഴുമുറി കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിലാണ് യുഡിഎഫ് പിടിച്ചെടുത്തത്. ഇതിലുള്ള പകയാണ് ബൂത്ത് ഏജന്റിനെ മർദ്ദിച്ചതിന് പിന്നിലെന്നും യുഡിഎഫ് ആരോപിച്ചു.

Ernakulam
English summary
Kerala assembly election 2021: Prostest lodged after UDF booth agent attacked in Piravom
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X