എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മേജർ രവിയെ മയക്കാൻ ഒറ്റപ്പാലം സീറ്റ്? മോദിയുടെ തന്ത്രം പ്രാബല്യത്തിലേക്ക്

Google Oneindia Malayalam News

കൊച്ചി: നിയമസഭാ അടുത്ത സാഹചര്യത്തിൽ ബിജെപിയിൽ നിന്ന് ഇടഞ്ഞ് കോൺഗ്രസിലെത്തിയ മേജർ രവിയെ അനുനിയിപ്പിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്. നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗത്തിൽ ക്ഷണം സ്വീകരിച്ച് മേജർ രവി പങ്കെടുത്തത് ബിജെപിക്കുള്ളിലും എതിർപ്പുകൾക്ക് കാരണമായിട്ടുണ്ട്. മേജർ രവിയെ തിരികെ ബിജെപിയിലേക്ക് കൊണ്ടുവരാനുള്ള നീക്കത്തിനെതിരെയും എതിർപ്പുകൾ ഉയരുന്നുണ്ട്.

മുട്ട് മടക്കാതെ കർഷകർ, ദില്ലിയിലെ കർഷക സമരം ചിത്രങ്ങളിലൂടെ

കെ മുരളീധരനെ കളത്തിലിറക്കണം: ഹൈക്കമാൻഡിനോട് മുസ്ലിം ലീഗ്, ഐശ്വകേരള യാത്രത്തിൽ നിന്നും വിട്ടുനിൽക്കുന്നുകെ മുരളീധരനെ കളത്തിലിറക്കണം: ഹൈക്കമാൻഡിനോട് മുസ്ലിം ലീഗ്, ഐശ്വകേരള യാത്രത്തിൽ നിന്നും വിട്ടുനിൽക്കുന്നു

ഐശ്വര്യ കേരളയാത്രയിൽ

ഐശ്വര്യ കേരളയാത്രയിൽ

ബിജെപി വിട്ട മേജർ രവി പരസ്യമായി കോൺഗ്രസ് വേദിയിൽ പരസ്യമായി പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ബിജെപിയിലെയും ആർഎസ്എസിലെയും നേതാക്കളാണ് മേജർ രവിയുമായി ചർച്ച നടത്തിയത്. എഎൻ രാധാകൃഷ്ണൻ, പികെ കൃഷ്ണദാസ് എന്നീ നേതാക്കളുമായി ചർച്ച നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യകേരള യാത്രയുടെ വേദിയിലാണ് കഴിഞ്ഞ ദിവസം മേജർ രവിയെത്തിയത്. അതേ സമയം ഐശ്വര്യ യാത്രയിൽ പങ്കെടുത്ത മേജർരവിയെ ബിജെപിയിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കത്തിൽ എംടി രമേശ് അടക്കമുള്ള നേതാക്കൾ എതിർപ്പ് അറിയിക്കുകയും ചെയ്തിട്ടുണ്ട്.

 ഒറ്റപ്പാലം സീറ്റിന്?

ഒറ്റപ്പാലം സീറ്റിന്?

നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം സീറ്റ് മേജർ രവിക്ക് നൽകിയാൽ ബിജെപിയിലേക്ക് അദ്ദേഹത്തെ തിരികെ കൊണ്ടുവരാൻ കഴിയുമെന്നാണ് പ്രതീക്ഷ. ബിജെപിയിലെ തന്നെ ഒരു വിഭാഗം നേതാക്കളാണ് ഇക്കാര്യം മുന്നോട്ടുവെച്ചിട്ടുള്ളത്. കോൺഗ്രസ് വേദിയിലെത്തിയ മേജർ രവി പാർട്ടി അംഗത്വം സ്വീകരിച്ചിരുന്നില്ല. ഇതിൽ നിന്ന് മേജർ രവി പയറ്റിയത് ഒറ്റപ്പാലം സീറ്റിന് വേണ്ടിയുള്ള സമ്മർദ്ദതന്ത്രമാണോ എന്നും സംശയിക്കുന്നുണ്ട്.

 മടക്കിവിളിക്കേണ്ടതില്ല

മടക്കിവിളിക്കേണ്ടതില്ല

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയുടെ സ്വീകരണ യോഗത്തിൽ ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് എത്തിയതെന്നാണ് എത്തിയതെന്ന് മേജർ രവി തന്നെ വ്യക്തമാക്കിയിരുന്നു. അതേ സമയം തന്നെ താൻ നേരത്തെ ഉന്നയിച്ചിട്ടുള്ള വിമർശനങ്ങളെല്ലാം മുമ്പേ തന്നെ പാർട്ടി നേതാക്കളുമായി പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നു.

 ജനപ്രീതിയുള്ളവർ

ജനപ്രീതിയുള്ളവർ

കേരള സന്ദർശനത്തിനെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി നൽകിയ നിർദേശം ജനങ്ങൾക്കിടയിൽ നല്ല അഭിപ്രായമുള്ള വ്യക്തികളെ ബിജെപിയിലേക്ക് ആകർഷിക്കണമെന്നാണ്. ഈ നിർദേശം കൂടി കണക്കിലെടുത്താണ് മേജർ രവിയെ തിരിച്ച് പാർട്ടിയിലെത്താനുള്ള അനുനയ ചർച്ചകളെന്നാണ് സൂചന. കൂടുതൽ ആളുകളെ പാർട്ടിയിലേക്ക് എത്തിക്കുന്നതായി സംസ്ഥാന നേതൃത്വം ഒറ്റക്കെട്ടായി മുന്നോട്ടുവരണമെന്നും മോദി ആവശ്യപ്പെട്ടിരുന്നു. ബിജെപിയ്ക്ക് ശക്തമായ അടിത്തറ കേരളത്തിലുണ്ടാക്കാൻ കഴിയാത്തതും ഇത്തരത്തിലുള്ള നിർദേശം നൽകാൻ കാരണമായിട്ടുണ്ട്.

സിനിമാ താരങ്ങളിലേക്ക്

സിനിമാ താരങ്ങളിലേക്ക്

ചലച്ചിത്ര രംഗത്ത് സ്വാധീനമുള്ള കൂടുതൽ പേരെ പാർട്ടിയിലേക്ക് ആകർഷിക്കാനുള്ള നീക്കങ്ങളും നടന്നുവരുന്നുണ്ട്. കൂടുതൽ പേരെ ബിജെപി ക്യാമ്പിലേക്കെത്തിക്കുന്നതിന്റെ ഭാഗമായ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെയുള്ളവരാണ് സിനിമാ താരങ്ങളുമായി കൂടിക്കാഴ്ച നടത്തുന്നത്. വരുന്ന രണ്ട് ദിവസത്തിനുള്ളിൽ കൂടിക്കാഴ്ച അവസാനിച്ചാൽ കുടുതൽ പ്രമുഖർ ബിജെപിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Recommended Video

cmsvideo
എല്‍ഡിഎഫ് മന്ത്രി സഭ ജനങ്ങളോട് കമ്മിറ്റഡാണ് | Oneindia Malayalam
 പട്ടികയിൽ ആരെല്ലാം

പട്ടികയിൽ ആരെല്ലാം


ക്രിക്കറ്റ് താരം ശ്രീശാന്ത്, നടൻ ഭീമൻ രഘു, മലയാള ചലച്ചിത്ര സംവിധായകൻ രാജസേനൻ എന്നിവർ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്നിരുന്നു. ഇത്തവണയും ഇതുപോലെ കൂടുതൽ പ്രമുഖർ പാർട്ടിയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Ernakulam
English summary
Kerala Assembly election 2021: Report says BJP leaders approches Major Ravi to come back to BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X