എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിപിഎമ്മില്‍ സീറ്റ് വില്‍പ്പന; 30 കോടി എന്ന് പോസ്റ്റര്‍, പ്രതിഷേധവുമായി നേതാക്കള്‍, ശര്‍മ പറയുന്നത്...

Google Oneindia Malayalam News

കൊച്ചി: എറണാകുളത്തെ നിയമസഭാ മണ്ഡലങ്ങളില്‍ മല്‍സരിക്കേണ്ടവരുടെ സിപിഎം സാധ്യതാ പട്ടിക പുറത്തുവന്നതിന് പിന്നാലെ കലഹം. സീറ്റുകള്‍ ചിലര്‍ക്ക് വില്‍പ്പന നടത്തി എന്നാണ് ഉയര്‍ന്നിരിക്കുന്ന ഒരു ആക്ഷേപം. നിലവില്‍ പുറത്തുവന്ന പട്ടികയിലെ സ്ഥാനാര്‍ഥികള്‍ മല്‍സരിച്ചാല്‍ തിരിച്ചടിയുണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി മുതിര്‍ന്ന നേതാക്കള്‍ രംഗത്തുവന്നു.

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

ഇതിനിടെ ജില്ലയിലെ മുതിര്‍ന്ന എംഎല്‍എയായ എസ് ശര്‍മയുടെ പേര് പട്ടികയിലില്ലാത്തതവും വിവാദമായി. സീറ്റ് വില്‍പ്പന നടത്തിയെന്ന പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം പറയുന്നു. വിശദ വിവരങ്ങള്‍ ഇങ്ങനെ....

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

കുന്നത്തുനാട് സീറ്റ് 30 കോടിക്ക്

കുന്നത്തുനാട് സീറ്റ് 30 കോടിക്ക്

കുന്നത്തുനാട് മണ്ഡലത്തിലാണ് സിപിഎം സീറ്റ് വില്‍പ്പന നടത്തിയെന്ന ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്. കുന്നത്തുനാട് സീറ്റ് 30 കോടിക്ക് വിറ്റത് ആരാണ്? സെക്രട്ടറിയോ സെക്രട്ടറിയേറ്റോ, പ്രതിഷേധിക്കുക സഖാക്കളെ എന്നാണ് പോസ്റ്ററിലെ വാചകം. സേവ് സിപിഎം എന്നാണ് പോസ്റ്ററുകള്‍ എഴുതിയിട്ടുള്ളത്.

പ്രതീക്ഷ മങ്ങുമോ

പ്രതീക്ഷ മങ്ങുമോ

എറണാകുളം ജില്ലയില്‍ സിപിഎം കൂടുതല്‍ പ്രതീക്ഷയോടെയാണ് ഇത്തവണ ഇറങ്ങുന്നത്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് നേരിയ തോതില്‍ ഇടതുപക്ഷത്തേക്ക് ജില്ല ചാഞ്ഞത്. ഇത്തവണ കൂടുതല്‍ സീറ്റുകള്‍ പിടിക്കാനുള്ള ഒരുക്കത്തിലാണ്. ജില്ലാ കമ്മിറ്റിയുടെ സാധ്യതാ പട്ടിക പുറത്തുവന്നതോടെയാണ് കലഹം രൂക്ഷമായത്.

ട്വന്റി ട്വന്റിയുടെ സാന്നിധ്യം

ട്വന്റി ട്വന്റിയുടെ സാന്നിധ്യം

ട്വന്റി ട്വന്റി അടക്കമുള്ള സംഘടനകള്‍ മല്‍സരിക്കുന്ന മണ്ഡലമാണ് കുന്നത്തുനാട്. അതുകൊണ്ട് തന്നെ ഇവിടെയുള്ള മല്‍സരം ഏറെ ശ്രദ്ധിക്കപ്പെടുന്നതാണ്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്റി ട്വന്റി നേട്ടം കൊയ്ത മേഖലയാണിതെല്ലാം. ഇവിടെ സിപിഎം സ്ഥാനാര്‍ഥിയെ ചൊല്ലി തര്‍ക്കമുണ്ടാകുന്നത് രാഷ്ട്രീയ എതിരാളികള്‍ക്ക് ഗുണമാകും.

ആ പോസ്റ്റുകള്‍ക്ക് പിന്നിലാര്?

ആ പോസ്റ്റുകള്‍ക്ക് പിന്നിലാര്?

കുന്നത്തുനാടിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസ് ആണ് എന്ന് സിപിഎം ആരോപിക്കുന്നു. ആറ് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ ചൊല്ലിയാണ് സിപിഎമ്മില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തിട്ടുള്ളത്. മുതിര്‍ന്ന നേതാക്കള്‍ വിഷയം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍പ്പെടുത്തി.

കളമശേരിയില്‍ ചന്ദ്രന്‍പിള്ള വേണ്ട

കളമശേരിയില്‍ ചന്ദ്രന്‍പിള്ള വേണ്ട

ആലുവ, കളമശേരി, കുന്നത്തുനാട് ഉള്‍പ്പെടെയുള്ള സീറ്റുകളിലാണ് സിപിഎമ്മില്‍ ഭിന്നത ഉടലെടുത്തിട്ടുള്ളത്. എംഎം ലോറന്‍സ്, രവീന്ദ്രനാഥ് എന്നിവര്‍ ഇക്കാര്യം സംസ്ഥാന നേതാക്കളുടെ ശ്രദ്ധയില്‍ പെടുത്തി എന്നാണ് വിവരം. കളമശേരിയില്‍ കെ ചന്ദ്രന്‍ പിള്ളയുടെ സ്ഥാനാര്‍ഥിത്വം ദോഷമാകുമെന്നും നേതാക്കള്‍ പറയുന്നു.

എസ് ശര്‍മ പറയുന്നു

എസ് ശര്‍മ പറയുന്നു

പുറത്തുവന്നിട്ടുള്ള പട്ടിക അന്തിമമല്ലെന്ന് എസ് ശര്‍മ എംഎല്‍എ പറഞ്ഞു. അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നത്. സംസ്ഥാന കമ്മിറ്റിയാണ് അന്തിമ തീരുമാനം എടുക്കുക. എന്റെ പേരില്ല എന്നത് വിഷയമല്ല. തനിക്ക് ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്ന് പറുന്നത് രാഷ്ട്രീയ ശത്രുക്കളാണ്. ജില്ലയിലെ സിപിഎമ്മില്‍ വിഭാഗീയതയുണ്ടെന്ന പ്രചാരണം ശരിയല്ലെന്നും എസ് ശര്‍മ എംഎല്‍എ പറഞ്ഞു.

പിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടുംപിസി ജോര്‍ജിനെതിരെ സിപിഎമ്മിന്റെ കിടിലന്‍ നീക്കം; കെജെ തോമസ് പൂഞ്ഞാറില്‍? കേരള കോണ്‍ഗ്രസിനെ വെട്ടും

അനു ഇമ്മാനുവലിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍

Ernakulam
English summary
Kerala Assembly Election 2021: Rift in CPM in Ernakulam Candidate List, What is S Sharma said
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X