എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

എസ് ശര്‍മയില്ലെങ്കില്‍ വൈപ്പിന്‍ കോണ്‍ഗ്രസ് കൊണ്ടുപോവും; ടേം നിബന്ധനയില്‍ സിപിഎമ്മില്‍ ആശങ്ക

Google Oneindia Malayalam News

കൊച്ചി: എറണാകുളം ജില്ലയിലെ ഇടതുപക്ഷത്തിന്‍റെ ശക്തി കേന്ദ്രമെന്ന് ഉറപ്പിച്ച് പറയാന്‍ കഴിയില്ലെങ്കിലും കഴിഞ്ഞ രണ്ട് തവണയായി സിപിഎം വിജയിക്കുന്ന മണ്ഡലമാണ് വൈപ്പിന്‍. 2008 ലെ മണ്ഡല പുനഃര്‍ നിര്‍ണയത്തോടെയാണ് വൈപ്പിന്‍ മണ്ഡലം നിലവില്‍ വന്നത്. 2011 ലെ ആദ്യ തിരഞ്ഞെടുപ്പില്‍ എസ് ശര്‍ശമയെ രംഗത്തിറക്കി മണ്ഡലം സിപിഎം പിടിച്ചു. കോണ്‍ഗ്രസിലെ അജയ് തറയിലിനെയായിരുന്നു മണ്ഡലത്തിലെ ആദ്യ മത്സരത്തില്‍ എസ് ശര്‍മ്മ പരാജയപ്പെട്ടുത്തിയത്. 2016 ലെ തിരഞ്ഞെടുപ്പില്‍ എസ് ശര്‍മ തന്‍റെ ഭൂരിപക്ഷം 19353 ആയി ഉയര്‍ത്തി. കെആര്‍ സുഭാഷ് ആയിരുന്നു കോണ്‍ഗ്രസില്‍ നിന്നുള്ള എതിരാളി.

ഇന്ധന വിലവര്‍ധനവിനെതിരെ ഭാരതബന്ദ്, ചിത്രങ്ങള്‍ കാണാം

വൈപ്പിനും എസ് ശര്‍മ്മയും

വൈപ്പിനും എസ് ശര്‍മ്മയും

രണ്ട് ടേം നിബന്ധന നടപ്പാക്കിയാല്‍ എസ് ശര്‍മ്മ ഇത്തവണ മത്സരരംഗത്ത് ഉണ്ടാവില്ല. വൈപ്പിനിലെ രണ്ട് തവണ അടക്കം ആറ് തവണ നിയമസഭയിലേക്ക് മത്സരിച്ച് വിജയിച്ച് വ്യക്തിയാണ് എസ് ശര്‍മ്മ. സിപിഎമ്മില്‍ അപൂര്‍വമായിട്ടാണ് ഒരാള്‍ക്ക് ഇത്രയും തവണ അവസരം ലഭിക്കുന്നത്. തിരഞ്ഞെടുപ്പ് വിജയങ്ങള്‍ സ്വന്തമാക്കാനുള്ള എസ് ശര്‍മ്മയുടെ മിടുക്കം അദ്ദേഹത്തിന് ഇത്രയും അവസരം നല്‍കുന്നതില്‍ നിര്‍ണ്ണായകമായി.

വൈപ്പിനില്‍ പകരം ആര്

വൈപ്പിനില്‍ പകരം ആര്

രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കാനുള്ള തയ്യാറെടുപ്പിലാണ് സിപിഎം. രണ്ട് ടേം പൂര്‍ത്തിയാക്കിയവരുടെ മണ്ഡലങ്ങളില്‍ സ്ഥാനാര്‍ത്ഥിയായി പരിഗണിക്കേണ്ടവുടെ ചര്‍ച്ചകളും പാര്‍ട്ടിയില്‍ സജീവമായിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ വൈപ്പിനില്‍ എസ് ശര്‍മ്മയെ ഒഴിവാക്കിയാല്‍ പകരം ആരം എന്നതില്‍ പാര്‍ട്ടിക്ക് അകത്ത് പോലും ഇതുവരെ വ്യക്തത വന്നിട്ടില്ല.

എസ് ശര്‍മ്മ മത്സരിക്കണം

എസ് ശര്‍മ്മ മത്സരിക്കണം

ഈ സാഹചര്യത്തില്‍ ഇത്തവണയും മണ്ഡലം നിലനിര്‍ത്താന്‍ ശര്‍മ്മയെ തന്നെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗം ആവശ്യപ്പെടുന്നത്. തുടര്‍ ഭരണം ലക്ഷ്യമിടുന്നതിനാല്‍ പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന് മണ്ഡലം നഷ്ടപ്പെടുത്തരുതെന്നാണ് ഇവരുടെ ആവശ്യം. തദ്ദേശ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ ചെറുതെങ്കിലും യുഡിഎഫിനാണ് ലീഡ് ഉള്ളത്. ഇതും കൂടെ എസ് ശര്‍മ്മയെ അനുകൂലിക്കുന്നുവര്‍ ചൂണ്ടിക്കാണിക്കുന്നു.

വൈപ്പിന്‍ മണ്ഡലം

വൈപ്പിന്‍ മണ്ഡലം

കണയന്നൂര്‍ താലൂക്കിലെ കടമുക്കുടി, മുളവുകാട് പഞ്ചായത്തുകളും കൊച്ചി താലൂക്കില്‍ ഉള്‍പ്പെടുന്ന എടവനക്കാട്, എളങ്കുന്നപ്പുഴ, കുഴുപ്പുള്ളി, നായരമ്പലം, ഞാറയ്ക്കല്‍, പള്ളിപ്പുറം പഞ്ചായത്തുകളാണ് വൈപ്പിന്‍ മണ്ഡലത്തില്‍ ഉള്‍പ്പെടുന്നത്. സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചര്‍ച്ചകള്‍ തുടങ്ങും മുന്‍പ് തന്നെ വൈപ്പിനില്‍ എസ് ശര്‍മ്മ സജീവമാണ്.

പിണറായി മാറിയപ്പോള്‍

പിണറായി മാറിയപ്പോള്‍

എന്നാല്‍ വീണ്ടും മത്സരിക്കുമോയെന്ന ചോദ്യത്തിന് പാര്‍ട്ടി എന്ത് പറയുന്നോ അത് അംഗീകരിക്കുമെന്നാണ് എസ് ശര്‍മ്മയുടെ മറുപടി. എന്നിരുന്നാലും മണ്ഡലത്തില്‍ എസ് ശര്‍മ്മ സജീവമാവുന്നതിനാല്‍ അദ്ദേഹം തന്നെ വീണ്ടും മത്സരിച്ചേക്കുമെന്നാണ് പ്രവര്‍ത്തകര്‍ വിലയിരുത്തുന്നത്. 1996 ല്‍ പിണറായി വിജയന്‍ പാര്‍ട്ടി സെക്രട്ടറി ആയപ്പോള്‍ പകരം വൈദ്യുതി മന്ത്രി സ്ഥാനം ഏറ്റെടുത്തത് എസ് ശര്‍മ്മയായിരുന്നു.

ഘടകകക്ഷികള്‍ക്കും താല്‍പര്യം

ഘടകകക്ഷികള്‍ക്കും താല്‍പര്യം

പിന്നീട് 2006 ലെ വിഎസ് അച്യുതാനന്ദന്‍ മന്ത്രിസഭയില്‍ ഫിഷറീസ്, രജിസ്റ്റേടന്‍ മന്ത്രിയായിരുന്നു എസ് ശര്‍മ്മ. രണ്ട് ടേം നിബന്ധന കര്‍ശനമായി നടപ്പിലാക്കുകയും എസ് ശര്‍മ്മ ഒഴിവാകുയും ചെയ്താല്‍ ജില്ലാ പഞ്ചായത്ത് അംഗ്ം എംബി ഷൈനിയുടെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേസമയം ഘടകകക്ഷികള്‍ക്കും മണ്ഡലത്തില്‍ താല്‍പര്യം എസ് ശര്‍മ്മയാണ്.

കോണ്‍ഗ്രസിലും ചര്‍ച്ച

കോണ്‍ഗ്രസിലും ചര്‍ച്ച

മറുവശത്ത് കോണ്‍ഗ്രസിലും സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. ഇത്തവണ എന്ത് വിലകൊടുത്തും മണ്ഡലം തിരിച്ച് പിടിക്കണമെന്ന വികാരം കോണ്‍ഗ്രസില്‍ ശക്തമാണ്. സിനിമ താരം ധര്‍മ്മജന്‍ ബോള്‍ഗാട്ടിയുടെ പേര് കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ ഉയര്‍ന്ന് വന്നപ്പോള്‍ തന്നെ അദ്ദേഹത്തെ വൈപ്പിനില്‍ മത്സരിപ്പിക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

ലത്തീന്‍ സഭ

ലത്തീന്‍ സഭ

യുഡിഎഫിലെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ലത്തീന്‍ സഭയുടെ നിലപാടും ശ്രദ്ധേയമാവും. സമുദായത്തെ ഇനിയും തഴഞ്ഞാല്‍ തിരിച്ചടിയുണ്ടാകുമെന്ന മുന്നറിയിപ്പ് ലത്തീന്‍ കത്തോലിക്ക സഭയുടെ അംഗീകൃത അല്‍മായ സംഘടനയായ കെ എല്‍ സി എയും പരസ്യമായി രംഗത്തുണ്ട്. എക്കാലത്തേയും യുഡിഎഫിനെ പിന്തുണയ്ക്കുന്ന സമുദായത്തിന് അര്‍ഹമായ പരിഗണന ലഭിക്കണമെന്നാണ് ഇവരുടെ ആവശ്യം.

ലോക്സഭ തിരഞ്ഞെടുപ്പില്‍

ലോക്സഭ തിരഞ്ഞെടുപ്പില്‍


തദ്ദേശ തിരഞ്ഞെടുപ്പിലും ലോക്സഭാ തിരഞ്ഞെടുപ്പിലും ഭൂരിപക്ഷം ലഭിക്കുന്ന മണ്ഡലം നഷ്ടപ്പെടുന്നതില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ഒരു പ്രധാന ഘടകമാണ്. 2019 ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ മണ്ഡലത്തില്‍ നിന്നും യുഡിഎഫിന് 52 ശതമാനം വോട്ട് ലഭിച്ചപ്പോള്‍ എല്‍ഡിഎഫിന് ലഭിച്ചത് 34.25 ശതമാനം വോട്ട് മാത്രമായിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പില്‍ 489 വോട്ടിന്‍റെ മേല്‍ക്കൈയും ലഭിച്ചു.

ഹോട്ട് ലുക്കിൽ പ്രിയ വാര്യർ- ഏറ്റവും പുതിയ ചിത്രങ്ങൾ

Recommended Video

cmsvideo
വട്ടിയൂർക്കാവിൽ വീണയോ?

Ernakulam
English summary
kerala assembly election 2021; S Sharma may be the CPM candidate again In Vypin constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X