ലതികാ സുഭാഷിന് നിഷേധിക്കപ്പെട്ടത് അർഹതപ്പെട്ട അവസരം: ഐശ്വര്യ കേരളയാത്രയിലെ പങ്ക് നിർണ്ണായകമെന്ന് സൌമിനി ജയ
കൊച്ചി: മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷിന്റെ രാജിയിൽ പ്രതികരിച്ച് സൌമിനി ജെയിൻ. കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിൽ വനിതകൾക്ക് മതിയായ പ്രാതിനിധ്യം ലഭിച്ചില്ലെന്നും മുൻ കൊച്ചി മേയറും മഹിളാ കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റുമായ സൗമിനി ജയിൻ ചൂണ്ടിക്കാണിക്കുന്നു. ലതികാ സുഭാഷിന്റെ പ്രതിഷേധം ദുഃഖകരമാണെന്നും സൗമിനി ജയിൻ കൂട്ടിച്ചേർത്തു. അതേ സമയം രമേശ് ചെന്നിത്തല നയിച്ച ഐശ്വര്യ കേരള യാത്രയിൽ ലതിക സുഭാഷ് വഹിച്ച പങ്കിനെക്കുറിച്ചും സൌമിനി ജെയിൻ ഓർമിപ്പിക്കുന്നു.
മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷ് ഐശ്വര്യ കേരള യാത്രയിൽ സ്ഥിരാംഗമായിരുന്നുവെന്നും, യാത്രക്കിടെ ലതികയ്ക്ക് പലപ്പോഴും ഇരിക്കാൻ കസേര പോലും ലഭിച്ചില്ലെന്നും അവർ കൂട്ടിച്ചേർത്തു. ലതികാ സുഭാഷിന് അർഹതപ്പെട്ട അവസരമാണ് നിഷേധിക്കപ്പെട്ടതെന്നും, സ്ഥാനാർത്ഥി പട്ടികയിൽ എഐസിസി മുന്നോട്ട് വച്ച മാനദണ്ഡങ്ങളൊന്നും സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ നടപ്പായില്ലെന്നും സൗമിനി ജയ്ൻ പറഞ്ഞു.
Recommended Video


സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചെങ്കിലും പട്ടികയിൽ നിന്നൊഴിവാക്കപ്പെട്ടതിനെ തുടർന്നാണ് മഹിളാ കോൺഗ്രസ് അധ്യക്ഷ ലളിതാ സുഭാഷ് അധ്യക്ഷ സ്ഥാനം രാജിവക്കുന്നതായി ലതികാ സുഭാഷ് പ്രഖ്യാപിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം. ഇതിന് പിന്നാലെ തന്റെ പ്രതിഷേധം പരസ്യമായി രേഖപ്പെടുത്തിക്കൊണ്ട് കെപിസിസി ആസ്ഥാനത്തിന് മുന്നിലിരുന്ന് തല മുണ്ഡനം ചെയ്യുകയും ചെയ്തുാണ് ലതിക മടങ്ങിയത്. കോൺഗ്രസിനോട് പ്രതിഷേധമുണ്ടെങ്കിൽ പോലും മറ്റ് രാഷ്ട്രീയ പാർട്ടികളോടൊപ്പം ചേർന്ന് പ്രവർത്തിക്കില്ലെന്നും കോൺഗ്രസിന് വേണ്ടി തന്നെ നിലകൊള്ളുമെന്നും അവർ വ്യക്തമാക്കിയിരുന്നു. സ്ത്രീ പ്രാതിനിധ്യം ഉറപ്പുനൽകിയെങ്കിലും ഇത് വേണ്ട വിധത്തിൽ പാലിക്കപ്പെട്ടിട്ടില്ലെന്നും അവർ ചൂണ്ടിക്കാണിക്കുന്നു.
ഇവരുടെ ഇതിന് പിന്നാലെ കെപിസിസി സെക്രട്ടറി രമണി പി നായരും രാജിവച്ചു. സീറ്റ് നൽകാത്തതിൽ പ്രതിഷേധിച്ചാണ് രാജിയെന്നും അവർ വ്യക്തമാക്കി. രാജിക്കത്ത് നാളെ പ്രതിപക്ഷ നേതാവിന് കൈമാറും. സീറ്റ് നൽകാമെന്ന് പറഞ്ഞ് തന്നെ നേതൃത്വം കബളിപ്പിച്ചുവെന്ന് രമണി പി നായർ ആരോപിച്ചിരുന്നു. അതേ സമയം തന്നെ പാർട്ടി തനിക്ക് തന്ന എല്ലാ സ്ഥാനങ്ങളും ഇതോടെ രാജിവയ്ക്കുകയാണെന്നും രമണി അറിയിച്ചു. മറ്റ് രാഷ്ട്രീയ പാർട്ടികളിലേക്കില്ലെന്ന ലതിക സുഭാഷിന്റെ നിലപാട് തന്നെയാണ് ഇവരും സ്വീകരിച്ചത്. മരിക്കുന്നത് വരെയും കോൺഗ്രസിന് തന്നെ വോട്ടുചെയ്യുമെന്നും അവർ വ്യക്തമാക്കി.












Click it and Unblock the Notifications