ആ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ സ്വരാജ് ജയിക്കും; പ്രവചനാതീതം തൃപ്പൂണിത്തുറ... മറിച്ചിടുമെന്ന് കെ ബാബു
കൊച്ചി: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറെ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലങ്ങളിലൊന്നാണ് എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ. കോണ്‍ഗ്രസിന്റെ അപ്രമാദിത്വത്തിന് വിലങ്ങിട്ട് സിപിഎം നേതാവ് എം സ്വരാജ് ജയിച്ച മണ്ഡലം. ഇത്തവണയും സ്വരാജ് തന്നെ ഇടതുപക്ഷത്തിന് വേണ്ടി ഇറങ്ങി. യുഡിഎഫിലും മാറ്റമില്ല, കെ ബാബു തന്നെ. 2016ല്‍ നഷ്ടപ്പെട്ട വോട്ടുകള്‍ ഇത്തവണ തിരിച്ചുകിട്ടുമെന്ന് ബാബു പറയുന്നു.
ബിജെപി പ്രവര്‍ത്തകരില്‍ ആവേശം വിതറി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം: ചിത്രങ്ങള്‍
വിശ്വാസവും ശബരിമലയും പ്രധാന പ്രചാരണമായതില് ഇടതുപക്ഷത്തിന് ആശങ്കയുണ്ട്. ഇതാണ് യുഡിഎഫിനും ബിജെപിക്കും പ്രതീക്ഷ നല്‍കുന്നത്. എന്നാല്‍ ഇതിനിടയിലെ അടിയൊഴുക്ക് നേട്ടമാകുമെന്ന് സിപിഎം ഉറച്ചുവിശ്വസിക്കുന്നു. രസകരമാണ് തൃപ്പൂണിത്തുറയിലെ രാഷ്ട്രീയ വിശേഷങ്ങള്‍. വിശദീകരിക്കാം....

ബാബു എത്തിയതോടെ ചിത്രം മാറി
എം സ്വരാജിന്റെ സ്ഥാനാര്‍ഥിത്വം പ്രഖ്യപിക്കുന്നതിന് ഇടതുപക്ഷത്ത് വലിയ ചര്‍ച്ചകള്‍ വേണ്ടി വന്നില്ല. എന്നാല്‍ കെ ബാബുവിന്റെത് മറിച്ചായിരുന്നു കാര്യങ്ങള്‍. അനുകൂലിച്ചും പ്രതികൂലിച്ചും കോണ്‍ഗ്രസില്‍ അഭിപ്രായം ഉയര്‍ന്നു. സ്ഥാനാര്‍ഥിയായി കെ ബാബു എത്തിയതിന് പിന്നാലെ മണ്ഡലത്തിലെ പ്രചാരണം അടിമുടി മാറി.

സിപിഎം പ്രതിരോധത്തിലായി
ബാബുവിന്റെയും കോണ്‍ഗ്രസിന്റെയും ചടുല നീക്കമാണ് പിന്നീട് കണ്ടത്. ശബരിമല പ്രധാന വിഷയമാക്കാന്‍ യുഡിഎഫ് ക്യാമ്പിന് സാധിച്ചു. ബിജെപിയും അതുതന്നെയാണ് ശ്രമിച്ചത്. ശബരിമല വിഷയത്തിലുള്ള എം സ്വാരാജിന്റെ പഴയ പ്രസംഗങ്ങള്‍ കുത്തിപ്പൊക്കി യുഡിഎഫ് പ്രചരിപ്പിച്ചതോടെ സിപിഎം നില പരുങ്ങലിലായി. തന്റെ പ്രസംഗം കേട്ടവര്‍ക്ക് യാതൊരു തെറ്റിദ്ധാരണയുമുണ്ടാകില്ലെന്ന് സ്വരാജ് പറയുന്നു.

ആ തിരിച്ചടി മറക്കില്ല
2016ല്‍ നഷ്ടപ്പെട്ട വോട്ടുകള്‍ ഇത്തവണ തിരിച്ചുകിട്ടുമെന്ന് ബാബു പറയുന്നു. വിശ്വാസികള്‍ കൂടെ നില്‍ക്കുമെന്ന് അദ്ദേഹത്തിന് ഉറപ്പുണ്ട്. 25 വര്‍ഷം തുടര്‍ച്ചയായി യുഡിഎഫ് വിജയം നേടിയിരുന്ന തൃപ്പൂണിത്തുറയില്‍ സ്വരാജിന്റെ അപ്രതീക്ഷിത ജയം ബാബുവിനെയും കോണ്‍ഗ്രസിനെയും തളര്‍ത്തിയിരുന്നു. അന്നത്തെ ബാര്‍ കോഴ അഴിമിതിയും മറ്റുമാണ് ബാബുവിന് തിരിച്ചടിയായത്.

സ്വരാജ് നിയമസഭ കാണരുത്
ഇത്തവണ പ്രചാരണം തുടങ്ങിയ വേളയില്‍ തന്നെ ബാബു ശബിരമലയും വിശ്വാസവും വിഷയമാക്കി. വിശ്വാസികള്‍ തനിക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ശബരിമല മേല്‍ശാന്തിയാണ് ബാബുവിന് കെട്ടിവെക്കാനുള്ള കാശ് നല്‍കിയത്. സ്വരാജ് നിയമസഭ കാണരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം.

സ്വരാജിന്റെ പ്രതീക്ഷകള്‍
2016ല്‍ തിരഞ്ഞെടുക്കപ്പെട്ട ശേഷം മണ്ഡലത്തില്‍ നിറഞ്ഞ സാന്നിധ്യമാണ് സ്വരാജിന്റേത്. ഒട്ടേറെ വികസന പദ്ധതികളാണ് നടപ്പാക്കിയത്. പലതും തുടങ്ങിവെക്കുകയും ചെയ്തു. വികസന തുടര്‍ച്ചയ്ക്കാണ് അദ്ദേഹം വോട്ട് ചോദിക്കുന്നത്. കൂടാതെ ഇടതു സര്‍ക്കാരിന്റെ ക്ഷേമ പദ്ധതികളും വിഷയമാക്കുന്നു. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഇടതുപക്ഷത്തിന് പ്രതീക്ഷ വര്‍ധിപ്പിക്കുന്നു.

ആശങ്ക ബാക്കി
ബാബുവിനെതിരെ 2016ല്‍ പ്രധാന ആയുധമായിരുന്ന ബാര്‍ കോഴ ഇപ്പോഴില്ല. കേസില്‍ ബാബുവന് കോടതി ക്ലീന്‍ ചിറ്റ് നല്കി. ഇത് അദ്ദേഹത്തിന് പ്ലസ് ആണ്. മാത്രമല്ല, വിശ്വാസി സമൂഹത്തെ കൂടെ നിര്‍ത്തുന്നതില്‍ വിജയിച്ചു എന്നും ബാബു പറയുന്നു. എങ്കിലും ചില ആശങ്കകള്‍ ബാക്കിയാണ്.

സ്വരാജിനുള്ള സാധ്യത
ബിജെപി സ്ഥാനാര്‍ഥി കെഎസ് രാധാകൃഷ്ണന്റെ സാന്നിധ്യമാണ് ബാബുവിനെ ആശങ്കയിലാക്കുന്നത്. വിശ്വാസി വോട്ടും ശബരിമലയും തന്നെയാണ് ബിജെപിയുടെ വിഷയവും. വിശ്വാസികളുടെ വോട്ടുകള്‍ ബിജെപി പിടിച്ചാല്‍ ബാബുവിന്റെ പ്രതീക്ഷ അസ്ഥാനത്താകും. മാത്രമല്ല, സ്വരാജ് വീണ്ടും ജയിക്കുകയും ചെയ്യും.

തീരാത്ത തര്‍ക്കങ്ങള്‍
വിശ്വാസി സമൂഹം ബാബുവിനൊപ്പം നിന്നാല്‍ അദ്ദേഹത്തിന് ജയിക്കാന്‍ വഴിയൊരുങ്ങും. കോണ്‍ഗ്രസിലെ ഭിന്നതകള്‍ പരിഹരിച്ചു എന്നാണ് നേതൃത്വം പറയുന്നത്. എങ്കിലും ബാബുവിനെതിരെ പരസ്യമായ വിമര്‍ശനം ഉന്നയിച്ചവരുടെ സാന്നിധ്യം ഇപ്പോഴും മണ്ഡലത്തിലുണ്ട് എന്നതും എടുത്തുപറയേണ്ടതാണ്. ബാബു ബിജെപിക്കൊപ്പം പോകുമായിരുന്നു എ്ന്ന് വരെ ചില നേതാക്കള്‍ പറഞ്ഞിരുന്നു.

ബിജെപി അശക്തരല്ല
തൃപ്പൂണിത്തുറ നഗരസഭയില്‍ പ്രതിപക്ഷം ബിജെപിയാണ്. ഇവിടെ യുഡിഎഫ് മൂന്നാംസ്ഥാനത്താണ്. രാധാകൃഷ്ണന് മണ്ഡലത്തില്‍ ഓടിനടന്ന് പ്രചാരണത്തിലാണ്. 1987 വരെ ഇടതുപക്ഷം പലതവണ ജയിച്ച മണ്ഡലമാണിത്. 1991ന് ശേഷം കെ ബാബുവിന്റെ മണ്ഡലമായി മാറി. 2016ല്‍ സ്വരാജിന്റെതും. ഇനി ആര് എന്ന ചോദ്യത്തിന് ഉത്തരമറിയാല് ആഴ്ചകള്‍ മാത്രം ബാക്കി.
നടി ഐഷ ശര്‍മയുടെ ഹോട്ട് ആന്റ് ക്യൂട്ട് ചിത്രങ്ങള്‍ കാണാം
-
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍ -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
കേരളത്തിൽ വേനൽ കടുത്തു, ചൂടിന് ശമനമില്ല; പ്രതീക്ഷയായി വേനൽ മഴ, മറ്റന്നാൾ മുതൽ പെയ്യാൻ സാധ്യത -
യുഎഇയും ബഹ്റൈനും പിടിച്ചടക്കും; ഇറാന് റെഡി എന്ന് വിദഗ്ധന്‍, യുഎസ് ആ നീക്കം നടത്തിയാല്‍












Click it and Unblock the Notifications