എറണാകുളം വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കോണ്‍ഗ്രസിന്‍റെ സീറ്റ് പിടിച്ചെടുക്കുമെന്ന് ട്വന്‍റി-ട്വന്‍റി; 14 ഇടത്തും സ്ഥാനാര്‍ത്ഥികള്‍ വരും

Google Oneindia Malayalam News

എറണാകുളം: 2016 ല്‍ സംസ്ഥാനത്ത് ആകെ ഇടത് തരംഗം ഉണ്ടായപ്പോഴും എറണാകുളം ജില്ല ഉറച്ച പിന്തുണയായിരുന്നു യുഡിഎഫിന് നല്‍കിയത്. ജില്ലയില്‍ ആകെയുള്ള 14 സീറ്റുകളില്‍ 9 മണ്ഡലങ്ങളിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ശേഷിക്കുന്ന 5 മണ്ഡലങ്ങളില്‍ മാത്രമായിരുന്നു എല്‍ഡിഎഫിന് വിജയം കണ്ടെത്താന്‍ സാധിച്ചത്. ഇത്തവണയും യുഡിഎഫിന് മേല്‍ക്കൈ ഉണ്ടെന്ന് പറയാന്‍ കഴിയുമെങ്കിലും പാലാരിവട്ടം പാലം വിവാദവും , ട്വന്‍റി-20, വി ഫോര്‍ കൊച്ചി കൂട്ടായ്മകളും വലിയ വെല്ലുവിളിയാണ് ഇത്തവണ എറണാകുളത്ത് ഉയര്‍ത്തുന്നത്. ട്വന്‍റി-20 യാവട്ടെ ജില്ലയിലെ മുഴുവന്‍ മണ്ഡലങ്ങളിലും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്.

വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ ബംഗ്ലാദേശില്‍, ചിത്രങ്ങള്‍ കാണാം

എറണാകുളത്തെ എല്‍ഡിഎഫ്

എറണാകുളത്തെ എല്‍ഡിഎഫ്


1957 ന് ശേഷം നടന്ന 17 തിരഞ്ഞെടുപ്പുകളില്‍ കേവലം രണ്ട് തവണ മാത്രമാണ് എറണാകുളത്ത് എല്‍ഡിഎഫിന് മേല്‍ക്കൈ നേടാന്‍ സാധിച്ചത്. എറണാകുളം മണ്ഡലത്തിന്‍റെ ഭൂരിപക്ഷം പ്രദേശവും ഉള്‍പ്പെടുന്ന കൊച്ചി കോര്‍പ്പറേഷന്‍ ഇടതുപക്ഷം തിരിച്ച് പിടിച്ച് യുഡിഎഫിനെ ഞെട്ടിച്ചതിന് പിന്നാലെയാണ് ഇത്തവണ നിയമസഭ തിരഞ്ഞെടുപ്പും വരുന്നത്. 2019 ല്‍ നടന്ന എറണാകുളം ഉപതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വിജയിച്ചെങ്കിലും ഭൂരിപക്ഷത്തില്‍ വലിയ ഇടവുണ്ടായി.

ട്വന്‍റി-20 കൂട്ടായ്മ

ട്വന്‍റി-20 കൂട്ടായ്മ

സിപിഎമ്മും ബിജെപിയും ഉയര്‍ത്തുന്ന വെല്ലുവിളിക്ക് പുറമെ സ്വതന്ത്ര കൂട്ടായ്മകള്‍ മത്സര രംഗത്തേക്ക് കടന്ന് വരുന്നതും ശക്തി കേന്ദ്രങ്ങളില്‍ തിരിച്ചടിയാവുമോയെന്ന ആശങ്ക യുഡിഎഫിനുണ്ട്. കുന്നത്ത്നാട് മണ്ഡലത്തില്‍ ഇത്തവണ ട്വന്‍റി20 കൂട്ടായ്മ വിജയിക്കാന്‍ വരെ സാധ്യതയുണ്ടെന്നാണ് ചില അഭിപ്രായ സര്‍വേകള്‍ പോലും അഭിപ്രായപ്പെടുന്നുണ്ട്.

Recommended Video

cmsvideo
#KLElection2021 എറണാകുളം: നിയമസഭ തെരഞ്ഞെടുപ്പിലെ ട്വന്റി 20യുടെ ആദ്യ സ്ഥാനാര്‍ഥി പട്ടിക നാളെ
കിഴക്കമ്പലം ഉള്‍പ്പടെ

കിഴക്കമ്പലം ഉള്‍പ്പടെ

ഇക്കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ അഞ്ച് പഞ്ചായത്തുകളില്‍ സാന്നിധ്യം അറിയിക്കുകയും നാലെണ്ണത്തില്‍ ഭരണം പിടിച്ചെടുക്കുകയും ചെയ്ത അവര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ ജില്ലയിലെ 14 മണ്ഡലങ്ങളിലും മത്സരിക്കുമെന്നാണ് അവര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ട്വന്‍റി20 യുടെ ആദ്യ സ്ഥാനാര്‍ത്ഥി പട്ടിക ശനിയാഴ്ചയോടെ പുറത്ത് വിടുമെന്നാണ് ട്വന്റി - ട്വന്റിയുടെ ചീഫ് കോഒര്‍ഡിനേറ്റര്‍ സാബു ജേക്കബ് വ്യക്തമാക്കുന്നത്.

കുന്നത്തുനാട് മണ്ഡലത്തില്‍

കുന്നത്തുനാട് മണ്ഡലത്തില്‍

കുന്നത്തുനാട് ഉള്‍പ്പെടെ ആറിടങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് ട്വന്റി - ട്വന്റി ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെ നിയമസഭ തിരഞ്ഞെടുപ്പിലേക്ക് പരിഗണിക്കില്ലെന്നു സാബു ജേക്കബ് വ്യക്തമാക്കുന്നു. ഉചിതമായ സ്ഥാനാര്‍ത്ഥികളെ മറ്റ് എട്ട് മണ്ഡലങ്ങളിലേക്കും ഉടന്‍ കണ്ടെത്തുമെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം പറഞ്ഞു.

വികസനം വരാന്‍

വികസനം വരാന്‍

ആരെയെങ്കിലും നിര്‍ത്തി മത്സരിപ്പിക്കുക എന്നുള്ളതല്ല ട്വന്‍റി-ട്വന്‍റിയുടെ ലക്ഷ്യം. 14 മണ്ഡലങ്ങളിലും വ്യത്യസ്ത മേഖലകളില്‍ പ്രശസ്തരായവരെ സ്ഥാനാര്‍ത്ഥിയാക്കാനാണ് ലക്ഷ്യമിടുന്നത്. ഒരാള്‍ ബിസിനസുകരനാണെങ്കില്‍ ഒരാള്‍ ജഡ്ജി, മറ്റൊരിടത്ത് ബിസിനസുകാരന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ നിന്നുള്ള ആളുകള്‍ വരുമ്പോള്‍ മാത്രമേ യഥാര്‍ത്ഥ വികസനവും ക്ഷേമവും നടപ്പിലാക്കാന്‍ കഴിയുകയുള്ളുവെന്നും അദ്ദേഹം പറയുന്നു.

സാബു ജേക്കബ്

സാബു ജേക്കബ്

കുന്നത്ത്നാട്ടില്‍ ഇത്തവണ വിജയം ഉറപ്പാണെന്നും ട്വന്‍റി-ട്വന്‍റി കണക്ക് കൂട്ടുന്നു. മണ്ഡലത്തിലെ നാല് പഞ്ചായത്തുകളില്‍ നിന്നായി തദ്ദേശ തിരഞ്ഞെടുപ്പില്‍ 39164 വോട്ടുകള്‍ നേടാന്‍ കൂട്ടായ്മയ്ക്ക് സാധിച്ചിരുന്നു. വരും ദിവസങ്ങളില്‍ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ ട്വന്റി - ട്വന്റിയുടെ ഭാഗമാകുമെന്നും സാബു ജേക്കബ് അവകാശപ്പെടുന്നു. ഇവരില്‍ പലരേയും സ്ഥാനാര്‍ത്ഥികളായി അവതരിപ്പിക്കാനാണ് നീക്കം.

വിപി സജീന്ദ്രന്‍റെ ആശങ്ക

വിപി സജീന്ദ്രന്‍റെ ആശങ്ക

ട്വന്‍റി-ട്വന്‍റിയുടെ വരവ് കുന്നത്ത്നാട്ടിലെ സിറ്റിങ് സീറ്റ് നഷ്ടപ്പെടുത്തുമോയെന്ന ആശങ്കയാണ് യുഡിഎ​ഫിന് ഉള്ളത്. കൂട്ടായ്മ സ്ഥാനാര്‍ത്ഥിയായി രംഗത്ത് എത്തുന്നതിലൂടെ ശക്തമായ ത്രികോണ മത്സരത്തിനാവും മണ്ഡലത്തില്‍ സാക്ഷ്യം വഹിക്കുക. യുഡിഎഫില്‍ നിന്നും കൂടുതല്‍ വോട്ടുകള്‍ ട്വന്‍റി-ട്വന്‍റി പിടിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ മണ്ഡലം മാറി മത്സരിക്കാന്‍ വിപി സജീന്ദ്രന്‍ തുടക്കത്തില്‍ ആലോചിച്ചിരുന്നു.

ഉമ്മൻ ചാണ്ടിയുമായി

ഉമ്മൻ ചാണ്ടിയുമായി

മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുമായി കോട്ടയത്തു നടത്തിയ കൂടിക്കാഴ്ചയില്‍ സജീന്ദ്രന്‍ മണ്ഡലം മാറി മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചിരുന്നു. എന്നാല്‍ സജീന്ദ്രന്‍ തന്നെ വീണ്ടും കുന്നത്ത്നാട്ടില്‍ മത്സരിക്കട്ടേയെന്നാണ് കോണ്‍ഗ്രസ് നിലപാട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ട്വന്‍റി-ട്വന്‍റി വിജയിച്ച നാല് മണ്ഡലങ്ങളിലും യുഡിഎഫിന് ലഭിച്ച വോട്ടില്‍ കാര്യമായ കുറവ് ഉണ്ടായിരുന്നു. കഴിഞ്ഞ തവണ കോണ്‍ഗ്രസ് വിജയിച്ച വെങ്ങോല ജില്ലാ പഞ്ചായത്ത് ഡിവിഷനിലും ട്വന്‍റി-ട്വന്‍റി സ്ഥാനാര്‍ത്ഥിയായിരുന്നു വിജയിച്ചത്.

വൈക്കത്തേക്ക് മാറാന്‍

വൈക്കത്തേക്ക് മാറാന്‍

പട്ടികജാതി സംവരണ മണ്ഡലമാണു കുന്നത്തുനാട്. ഇത്തവണ ജയാസാധ്യതയ്ക്ക് മങ്ങലേറ്റതിനാല്‍ സംവരണ മണ്ഡലങ്ങളായ വൈക്കത്തോ മാവേലിക്കരയിലോ മത്സരിക്കാൻ സജീന്ദ്രൻ താൽപര്യം പ്രകടിപ്പിച്ചെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കിയത്. കോട്ടയത്തുകാരനായ സജീന്ദ്രന്‍ മുമ്പ് രണ്ട് തവണ വൈക്കത്ത് നിന്നുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവുകയും ചെയ്തിരുന്നു.

കോൺഗ്രസിന് തിരിച്ചടിയാവില്ല

കോൺഗ്രസിന് തിരിച്ചടിയാവില്ല

അതേസമയം, കുന്നത്തുനാട് മണ്ഡലത്തിൽ ട്വന്റി ട്വന്റി മത്സരിച്ചാലും കോൺഗ്രസിന് തിരിച്ചടിയാവില്ലെന്നാണ് വിപി സജീന്ദ്രൻ വ്യക്തമാക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പിൽ ട്വന്റി ട്വന്റിക്ക് അനുകൂലമായ വോട്ടുകൾ യുഡിഎഫിലേക്ക് തിരിച്ചുവരുമെന്നും പോരാട്ടം എൽഡിഎഫും യുഡിഎഫും തമ്മിലാണെന്നും വിപി സജീന്ദ്രൻ അഭിപ്രായപ്പെടുന്നു. മണ്ഡലം മാറുന്നുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സിപിഎമ്മും എസ് ശര്‍മ്മയും

സിപിഎമ്മും എസ് ശര്‍മ്മയും

അതിനിടെ കുന്നത്തുനാട് സീറ്റ് 30 കോടി രൂപയ്ക്ക് സിപിഎം വിറ്റെന്ന ആരോപണവുമായി കഴിഞ്ഞ ദിവസവുമായി പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിരുന്നു. സേവ് സിപിഎം ഫോറത്തിന്റെ പേരിലാണ് പോസ്റ്റര്‍ ഒട്ടിച്ചിരിക്കുന്നത്. അതേസമയം, കോണ്‍ഗ്രസ് നേതാക്കളാണ് പോസ്റ്റിന് പിന്നിലെന്നായിരുന്നു എസ് ശര്‍മ ഉള്‍പ്പടേയുള്ള സിപിഎം നേതാക്കള്‍ അഭിപ്രായപ്പെട്ടത്.

 പിസി ജോര്‍ജിന് ഇത്തവണ കാലിടറും; പൂഞ്ഞാറിലും കോട്ടയത്തും വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, തര്‍ക്കവും പിസി ജോര്‍ജിന് ഇത്തവണ കാലിടറും; പൂഞ്ഞാറിലും കോട്ടയത്തും വിജയ പ്രതീക്ഷയില്‍ മുന്നണികള്‍, തര്‍ക്കവും

 ഛത്തീസ്ഗഢ് മോഡലില്‍ അസം പിടിക്കാന്‍ വന്‍ തന്ത്രമൊരുക്കി കോണ്‍ഗ്രസ്; ബിജെപി വിയര്‍ക്കും ഛത്തീസ്ഗഢ് മോഡലില്‍ അസം പിടിക്കാന്‍ വന്‍ തന്ത്രമൊരുക്കി കോണ്‍ഗ്രസ്; ബിജെപി വിയര്‍ക്കും

'വിമാനം'സിനിമയിലെ ആ നാടൻ പെൺകൊടി തന്നെ ആണോ ഇത്... ദുർഗ്ഗയുടെ ഹോട്ട് ചിത്രങ്ങൾ

Ernakulam
English summary
kerala assembly election 2021; Twenty-Twenty alliance to win in Kunnathunadu constituency
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X